Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നേർക്കൊണ്ട പാർവ്വൈ' കണ്ട് അത്ഭുതപ്പെട്ട് സൂര്യയും ജ്യോതികയും; അജിത്തിന് പൂച്ചെണ്ട് സമ്മാനിച്ച് താരദമ്പതികൾ

'നേർക്കൊണ്ട പാർവ്വൈ' കണ്ട് അത്ഭുതപ്പെട്ട് സൂര്യയും ജ്യോതികയും; അജിത്തിന് പൂച്ചെണ്ട് സമ്മാനിച്ച് താരദമ്പതികൾ

സ്വന്തം ലേഖകൻ

ചെന്നൈ: അജിത്ത് നായകനായെത്തിയ നേർക്കൊണ്ട പാർവ്വൈ തീയറ്ററുകളിൽ മികച്ച മുന്നേറ്റം നടത്തുകയാണ്. അമിതാബ് ബച്ചൻ നായകനായ പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവ്വൈ ആ ചിത്രത്തോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ടെന്നും സിനിമാലോകം അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലെ അജിത്തിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് അദ്ദേഹത്തിനും സംവിധായകൻ എച്ച് വിനോദിനും് അഭിനന്ദനക്കുറിപ്പോടെ പൂച്ചെണ്ട് സമ്മാനിച്ചിരിക്കുകയാണ് നടിപ്പിൻ നായകൻ സൂര്യയും നടി ജ്യോതികയും.

ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'പിങ്ക്' തമിഴിലേക്ക് റിമേക്ക് ചെയ്യാനുള്ള താൽപര്യം പ്രകടിപ്പിച്ചത് അജിത്തായിരുന്നെന്ന് ബോണി കപൂർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP