Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നു ലഗേജ് ബാഗുകൾ കയറ്റിയ ട്രോളി ഉന്തി പോകുന്ന സാറായുടെ ചിത്രം വൈറലാക്കി ആരാധകർ;സുരക്ഷാ ഭടന്മാരോ, പരിവാരങ്ങളോ, ഇല്ലാതെ കൂൾ ലുക്കിലെത്തിയ താരപുത്രിക്ക് കൈയടിയുമായി സോഷ്യൽമീഡിയ; വൈറലാകുന്ന ചിത്രങ്ങൾ കാണാം

മൂന്നു ലഗേജ് ബാഗുകൾ കയറ്റിയ ട്രോളി ഉന്തി പോകുന്ന സാറായുടെ ചിത്രം വൈറലാക്കി ആരാധകർ;സുരക്ഷാ ഭടന്മാരോ, പരിവാരങ്ങളോ, ഇല്ലാതെ കൂൾ ലുക്കിലെത്തിയ താരപുത്രിക്ക് കൈയടിയുമായി സോഷ്യൽമീഡിയ; വൈറലാകുന്ന ചിത്രങ്ങൾ കാണാം

സ്വന്തം ലേഖകൻ

ലിയ ആഡംബര ജീവിതമാണ് നടി നടന്മാരുടേതെന്നാണ് പൊതുവേ കരുതുന്നത്. വിലകൂടിയ വസത്രങ്ങളും വാഹനങ്ങളും പരചരിക്കാൻ ചുറ്റും ആൾക്കാരുമായി രാജകീയ ജീവിതമാണ് ചില താരങ്ങളെങ്കിലും നയിക്കുന്നത്. ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറാ അലി ഖാൻ പലപ്പോഴും ഇവയൊന്നും സ്വീകരിക്കാറില്ലെന്ന് മുമ്പും വാർത്തകൾ വന്നിട്ടുണ്ട്.

ജിമ്മിൽ പോകാൻ വരെ ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന താരങ്ങളിൽ നിന്ന് വ്യത്യസ്തയായി സാറ ഒരു ഓട്ടോയിലാണ് ജിമ്മിലെത്തിയ വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ എയർപോർട്ടിലെത്തിയ നടി ട്രോളിയിൽ ലഗേജുബാഗ് ഉന്തി പോകുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.

മുംബൈ വിമാനത്താവളത്തിൽ എത്തിയ സാറയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിങ്കളാഴ്ച മുംബൈയിലെത്തിയ സാറ വിമാനത്താവളത്തിൽ നിന്ന് സ്വന്തം ലഗേജുകളുമായി വരുന്ന ദൃശ്യങ്ങളാണ് ആരാധകർ വൈറലാക്കിയത്. സെലിബ്രിറ്റികൾ ലഗേജ് സ്വയം കൊണ്ടു പോകുന്നത് അപൂർവമാണ്. ഇതോടെയാണ് സാറയ്ക്ക് അഭിനന്ദനവുമായി ആരാധകർ എത്തിയത്. മൂന്നു ബാഗുകളുള്ള ട്രോളിയുമായി പോകുന്ന സാറയെ ആളുകൾ ശ്രദ്ധിക്കുകയായിരുന്നു.

സുരക്ഷ ഉദ്യോഗസ്ഥരോ, ലഗേജ് എടുക്കാൻ സഹായികളോ സാറയുടെ കൂടെ ഉണ്ടായിരുന്നില്ല. സാറയെ അഭിനന്ദിച്ച് ബോളിവുഡ് നടനും സംവിധായകുമായ റിഷി കപൂർ രംഗത്തെത്തി. '' സെലിബ്രിറ്റികൾ വിമാനത്താവളത്തിൽ എങ്ങനെ പെരുമാറണം എന്നതിന് സാറ മാതൃക കാണിച്ചു. സുരക്ഷാ ഭടന്മാരില്ലാതെ, എയർപോർട്ട് സ്റൈൽ ഇല്ലാതെ, കറുത്ത കണ്ണട വെയ്ക്കാതെ എങ്ങനെ ആത്മവിശ്വാസത്തോടെ ഇരിക്കാം എന്നതിന് ഉദാഹരണമാണ് സാറ'' റിഷി കപൂർ ട്വീറ്റ് ചെയ്തു.2018ൽ കേദാർനാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ ബോളിവുഡ് അരങ്ങേറ്റം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP