Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടികളൊക്കെ ആയി കഴിയുമ്പോൾ നല്ല ഒരു അമ്മ ആകണമെന്നാണ് തന്റെ ആഗ്രഹം; വിവാഹശേഷം അഭിനയം നിർത്തുമെന്ന തീരുമാനത്തെ നടന്മാരടക്കം പ്രശംസിച്ചു; വളരെ നല്ല തീരുമാനമെന്നാണ് എല്ലാവരും പറഞ്ഞതെന്ന് നമിതാ പ്രമോദ്

കുട്ടികളൊക്കെ ആയി കഴിയുമ്പോൾ നല്ല ഒരു അമ്മ ആകണമെന്നാണ് തന്റെ ആഗ്രഹം; വിവാഹശേഷം അഭിനയം നിർത്തുമെന്ന തീരുമാനത്തെ നടന്മാരടക്കം പ്രശംസിച്ചു; വളരെ നല്ല തീരുമാനമെന്നാണ് എല്ലാവരും പറഞ്ഞതെന്ന് നമിതാ പ്രമോദ്

മറുനാടൻ മലയാളി ബ്യൂറോ

വിവാഹശേഷം അഭിനയം നിർത്തുമെന്ന തന്റെ അഭിപ്രായത്തെ മലയാളത്തിലെ നടന്മാർ അടക്കം പ്രശംസിച്ചതായി നമിതാ പ്രമോദ്. അടുത്തിടെ ഒരു സ്വകാര്യ എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കും എന്ന് പറഞ്ഞത്. കുടുംബജീവിതത്തിന് ഒരുപാട് പ്രാധാന്യം നൽകുന്ന ആളായതുകൊണ്ടാണ് താൻ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് നമിത പ്രമോദ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടന്മാരടക്കം നിരവധി പേർ തന്നോട് തീരുമാനം വളരെ നല്ലതാണെന്ന് പറഞ്ഞെന്ന് താരം വെളിപ്പെടുത്തിയത്.

കുട്ടികളെ നന്നായി നോക്കുന്ന ഒരമ്മയാകാനാണ് തനിക്ക് ഇഷ്ടം. മറ്റ് ജോലി ഏതായാലും കുഴപ്പമില്ല. പക്ഷേ സിനിമയിൽ അറുപത് എഴുപത് ദിവസമൊക്കെ മാറി നിൽക്കേണ്ടി വരും. അപ്പോൾ കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ അവരെ നോക്കാൻ ആരും ഉണ്ടാകില്ല. എന്റെ അമ്മയെ കണ്ട് വളർന്നതുകൊണ്ടായിരിക്കും. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും, പൊന്നു പോലെയാണ് ഞങ്ങളെ അമ്മ നോക്കിയത്.അതിനാൽ എനിക്കൊരാഗ്രഹമുണ്ട്. എനിക്ക് പിള്ളേരൊക്കെ ആയിക്കഴിയുമ്പോൾ നല്ലൊരമ്മയാകണമെന്ന് എന്നാണ് താരം പറഞ്ഞത്. കുറച്ച് വർഷങ്ങൾക്കുള്ളിൽ വിവാഹിതയാകാനും കുടുംബജീവിതം തുടങ്ങാനും സാദ്ധ്യതയുണ്ടെന്നും നമിത പറഞ്ഞു. എന്നാൽ ജീവിതത്തിൽ അങ്ങനെ പ്രാധാന്യമർഹിക്കുന്ന ഒരാളു വന്നിട്ടു മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നാണ് നമിത പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP