Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പ്രണവിന് അഭിനയിക്കാൻ അത്ര താത്പര്യമില്ലായിരുന്നു, പെട്ടുപോയെന്നാണ് ആദ്യം പറഞ്ഞിരുന്നത് ; ആദ്യം എനിക്കും ഇഷ്ടമല്ലായിരുന്നു പിന്നെ ആ ഒഴുക്കിൽ പെട്ടു പോയി'; മകൻ പ്രണവിന്റെ യാത്രകൾ കാണുമ്പോൾ തനിക്ക് സന്തോഷം തോന്നുന്നുണ്ടെന്നും ആ സ്വപ്‌നം സാധിക്കാതെ പോയയാളാണെന്നും പ്രിയതാരം ലാലേട്ടൻ

'പ്രണവിന് അഭിനയിക്കാൻ അത്ര താത്പര്യമില്ലായിരുന്നു, പെട്ടുപോയെന്നാണ് ആദ്യം പറഞ്ഞിരുന്നത് ; ആദ്യം എനിക്കും ഇഷ്ടമല്ലായിരുന്നു പിന്നെ ആ ഒഴുക്കിൽ പെട്ടു പോയി'; മകൻ പ്രണവിന്റെ യാത്രകൾ കാണുമ്പോൾ തനിക്ക് സന്തോഷം തോന്നുന്നുണ്ടെന്നും ആ സ്വപ്‌നം സാധിക്കാതെ പോയയാളാണെന്നും പ്രിയതാരം ലാലേട്ടൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാള സിനിമയിലെ സൂര്യൻ മോഹൻലാൽ ഇപ്പോൾ വാചാലനാവുന്നത് മകൻ പ്രണവിനെ കുറിച്ചാണ്. താൻ സിനിമയിൽ എങ്ങനെ വന്നോ അതുപോലെ തന്നെയാണ് പ്രണവും എത്തിപ്പെട്ടതെന്നും മോഹൻലാൽ പറയുന്നു. അഭിനയിക്കാൻ താൽപര്യമില്ലാതിരുന്നയാളാണ് പ്രണവെന്നും സിനിമയിൽ താൻ പെട്ടുപോയതാണെന്നുമാണ് ആദ്യം പറഞ്ഞിരുന്നതെന്നും ലാൽ പറയുന്നു. വനിതാ മാഗസീനിന് നൽകിയ അഭിമുഖത്തിലാണ് മോഹൽലാൽ തന്റെയും മകന്റെയും സമാന അനുഭവങ്ങൾ പങ്കുവെച്ചത്.

'പ്രണവിന് അഭിനയിക്കാൻ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം. ഞാനും സിനിമയിൽ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാൻ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കിൽ പെട്ടുപോയി,' മോഹൻലാൽ പറയുന്നു.

പ്രണവിന്റെ തലമുറയ്ക്ക് ഏറെ സാധ്യതകളുണ്ടെന്നും കൂടുതൽ യാത്ര ചെയ്യാനൊക്കെ മകന്റെ പ്രായത്തിൽ താനും ആഗ്രഹിച്ചിുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് കഴിയാതെ പോയി. പ്രണവിന്റെ യാത്രകൾ കാണുമ്പോൾ തനിക്കും സന്തോഷം തോന്നാറുണ്ടെന്നും മോഹൻലാൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP