Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർമ്മാതാവിന്റെ സുഹൃത്തുക്കളും കുറെ ഗുണ്ടകളും സിനിമയുടെ ലൊക്കേഷനിൽ സ്ഥിരമായി ഉണ്ടായിരുന്നു; ഇവർ സ്ത്രീകളുടെ റൂമിൽ അതിക്രമിച്ച് കയറിയപ്പോൾ ഞാൻ ഇറക്കി വിട്ടു;പലപ്പോഴും സെറ്റിൽ പരസ്പരം മിണ്ടാൻ പാടില്ലന്ന് അവർ നിയമം പുറപ്പെടുവിച്ചു;സെറ്റിൽ ഭക്ഷണം ലഭിച്ചില്ല; വെള്ളം കുടിച്ചാൽ പോലും കണക്ക് പറയുന്ന അവസ്ഥ; ഹാപ്പി സർദാറിന്റെ ലൊക്കേഷനിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ച് മാലാ പാർവ്വതി

നിർമ്മാതാവിന്റെ സുഹൃത്തുക്കളും കുറെ ഗുണ്ടകളും സിനിമയുടെ ലൊക്കേഷനിൽ സ്ഥിരമായി ഉണ്ടായിരുന്നു; ഇവർ സ്ത്രീകളുടെ റൂമിൽ അതിക്രമിച്ച് കയറിയപ്പോൾ ഞാൻ ഇറക്കി വിട്ടു;പലപ്പോഴും സെറ്റിൽ പരസ്പരം മിണ്ടാൻ പാടില്ലന്ന് അവർ നിയമം പുറപ്പെടുവിച്ചു;സെറ്റിൽ ഭക്ഷണം ലഭിച്ചില്ല; വെള്ളം കുടിച്ചാൽ പോലും കണക്ക് പറയുന്ന അവസ്ഥ; ഹാപ്പി സർദാറിന്റെ ലൊക്കേഷനിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ച് മാലാ പാർവ്വതി

സ്വന്തം ലേഖകൻ

കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സർദാർ എന്ന സിനിമയുടെ സെറ്റിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് മാലാ പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറെ ചർച്ചയ്ക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. നടി ലൊക്കേഷനിലെ ദുരനുഭവം പങ്ക് വച്ച് കുറിപ്പിട്ടതോടെ സിദ്ദിഖ് അടക്കം ഇടപെട്ട് പ്രശ്‌നം പരിഹരിച്ചുവെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ നടിയുടെ പോസ്റ്റിന് പിന്നാലെ നായകനും നായികയ്ക്കും ഇല്ലാത്ത കാരവൻ, നായികയുടെ അമ്മ വേഷം ചെയ്യുന്നയാൾക്ക്' വേണമെന്നും നിർമ്മാതാവിനുണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാകാത്ത നടിമാരാണ് മലയാള സിനിമയുടെ ശാപമെന്നും നിർമ്മാതാവിന്റെ ക്യാഷറായ സഞ്ജയ് പാൽ ആരോപണമുന്നയ് രംഗത്തെത്തി. ഇതോടെ വിഷയം വീണ്ടും ചർച്ചയായി മാറി.

നിർമ്മാതാവിന്റെ ആരോപണത്തിന് തെളിവ് സഹിതം നടി രംഗത്തെത്തിയിരുന്നു.സെറ്റിൽ മൂത്രമൊഴിക്കാൻ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും സ്വന്തം ചെലവിൽ താൻ ഒരു കാരവൻ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയുണ്ടായെന്നുമാണ് നടി പറഞ്ഞത്. എന്നാൽ ലൊക്കേഷനിൽ താൻ നേരിട്ട ദുരവസ്ഥകളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് നടി. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് നടി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്.

എൺപത്തിയാറ് സിനിമകൾ ചെയ്ത വ്യക്തിയാണ് ഞാൻ. എന്റെ കരിയറിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ദാരുണമായ ഒരു അവസ്ഥയിലൂടെ കടന്നുപോവുന്നത്. ചിത്രത്തിൽ അഭിനയിച്ച 37 ദിവസം മോശമായ അനുഭവങ്ങളാണ് എനിക്ക് ഉണ്ടായത്. ഉച്ചയ്ക്ക് മൂന്ന് മുതൽ പിറ്റേന്ന് വെളുപ്പിന് ആറ് വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്ന സ്ഥലം ബ്ലോക്ക് ആയിരുന്നു, പലപ്പോഴും ഈ കാര്യം പ്രൊഡക്ഷൻ ടീമിനെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മൂത്രത്തിൽ അണുബാധയായി ഞാൻ ആശുപത്രിയിൽ പോവേണ്ടിവരെ വന്നു. തുടർന്ന് എന്റെ സ്വന്തം പണം മുടക്കിയാണ് ഞാൻ കാരവാൻ എടുത്തത്. ഇത് അവർക്ക് ഇഷ്ടമായില്ല. അതിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചു.

പല ദിവസവും ഭക്ഷണം തന്നില്ല. വെള്ളം കുടിച്ചാൽ പോലും കണക്ക് പറയുന്ന അവസ്ഥയാണ് നിർമ്മാതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ചിത്രത്തിൽ അഭിനയിച്ച പുതുമുഖങ്ങളായ കുട്ടികൾക്ക് വണ്ടിക്കൂലിപോലും നിർമ്മാതാവ് കെടുത്തില്ല, ടോയ്‌ലെറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാൽ ആ കുട്ടികളും എന്റെ കാരവാനാണ് ഉപയോഗിച്ചത്. സിനിമയിലെ സംവിധായകരെ ഓർത്താണ് ഞാൻ ഷൂട്ടിങ് സമയത്ത് എല്ലാം സഹിച്ച് നിന്നത്. എന്നാലും അവകാശങ്ങൾക്ക് വേണ്ടി ഞാൻ പ്രതികരിച്ചു. 'എന്റെ പൈസ തിന്ന് തീർത്തിട്ട് മിണ്ടുന്നോ' എന്നാണ് നിർമ്മാതാവ് ഹസീബ് ഹനീഫ് ചോദിച്ചത്.

നിർമ്മാതാവിന്റെ സുഹൃത്തുക്കളും കുറെ ഗുണ്ടകളും സിനിമയുടെ ലൊക്കേഷനിൽ സ്ഥിരമായി ഉണ്ടായിരുന്നു. പലപ്പോഴും സെറ്റിൽ പരസ്പരം മിണ്ടാൻ പാടില്ലന്ന് അവർ നിയമം പുറപ്പെടുവിച്ചു. പുതിയതായി അഭിനയിക്കാൻ വന്ന കുട്ടികളെ ഭീക്ഷണിപ്പെടുത്തി. ഒരിക്കൽ സ്ത്രീകളുടെ റൂമിൽ നിർമ്മാതാവിന്റെ സുഹൃത്തുക്കൾ എന്ന് പറഞ്ഞ് കുറച്ചാളുകൾ അതിക്രമിച്ച് കയറി. ഇവരെ ഞാൻ ഇറക്കി വിട്ടു. അത് എന്നോടുള്ള ദേഷ്യത്തിന് കാരണമായി. നിർമ്മാതാവിന്റെ കാഷ്യർ സഞ്ജയ് പാലാണ് അവിടെ ഓരോ നിയമങ്ങൾ കൊണ്ടുവന്നത്. മര്യാദയില്ലാത്ത സംസാരമാണ് പലപ്പോഴായി അയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

സെറ്റിലെ മോശം അവസ്ഥയെപറ്റിയും നിർമ്മാതാവിന്റെ പെരുമാറ്റത്തെകുറിച്ചും ഞാൻ അമ്മ സംഘടനയ്ക്ക് കത്ത് അയച്ചു. അവരുടെ ഭാഗത്ത് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്. പ്രശ്നത്തിൽ ഇടപ്പെട്ടു.

ഫേസ്‌ബുക്കിലൂടെ നിർമ്മാതാവിന്റെ കാഷ്യർ സഞ്ജയ് പാൽ എന്നെ അപമാനിക്കുന്നത് മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അദ്ദേഹം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയെ വിളിച്ച് കാര്യങ്ങൾ തിരക്കി. പ്രശ്നത്തിൽ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ടു. രഞ്ജി പണിക്കർ ,ബി ഉണ്ണിക്കൃഷ്ണൻ, ഇടവേള ബാബു, രഞ്ജിത്ത് രജപുത്ര, സുരേഷ് കുമാർ, ഇവരെല്ലാം വിളിച്ച് സംഭവത്തെക്കുറിച്ച് തിരക്കി. എല്ലാവരും എന്നോടൊപ്പം നിന്നു.

ഈ സംഭവങ്ങൾ അറിഞ്ഞതോടെ ആന്റോ ജോസഫ് ഇടപ്പെട്ടു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രൊഡക്ഷൻ കൺട്രോളർമാരുടെ മീറ്റിങ് വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സിനിമയുടെ സെറ്റിലുണ്ടായ മോശം അവസ്ഥ അറിഞ്ഞതോടെ സിനിമയ്ക്ക് ബഡ്ജറ്റ് ഇടുമ്പോൾ സ്ത്രീകളുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ സിനിമ തുടങ്ങാൻ പാടില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനം എടുത്തു. ഡബ്യൂസിസിക്കും ഒരു കത്ത് അയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP