Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വിവാഹിതനായ ഒരു വ്യക്തിയുമായി പ്രണയത്തിലായി; അയാൾ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു, വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടു'; തുറന്നുപറഞ്ഞ് ആൻഡ്രിയ

'വിവാഹിതനായ ഒരു വ്യക്തിയുമായി പ്രണയത്തിലായി; അയാൾ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു, വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടു'; തുറന്നുപറഞ്ഞ് ആൻഡ്രിയ

സ്വന്തം ലേഖകൻ

ചെന്നൈ: ജീവിതത്തിൽ കടുത്ത വിഷാദരോഗം അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യയിലെ പ്രമുഖ നടി ആൻഡ്രിയ ജെറാമിയ. ഇതിലേക്ക് നയിച്ചത് വിവാഹിതനായ ഒരാളുമായുള്ള പ്രണയമായിരുന്നുവെന്നും അവർ തുറന്നു പറഞ്ഞു. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതിൽ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗാവസ്ഥയിൽ എത്തിച്ചതെന്ന് താരം പറഞ്ഞു. രോഗത്തെ മറികടക്കാൻ ആയുർവേദ ചികിത്സയെ ആശ്രയിച്ചിരുന്നെന്നും ആൻഡ്രിയ പറഞ്ഞു.

കുറച്ചു നാളുകളായി വെള്ളിത്തിരയിൽ നിന്നും വിട്ടുനിൽക്കുന്ന ആൻഡ്രിയ ഇക്കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവേ സംസാരിക്കുകയായിരുന്നു. വിഷാദരോഗത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുമായിരുന്നു പരിപാടിയിൽ ആൻഡ്രിയ സംസാരിച്ചത്.

'വിവാഹിതനായ ഒരു വ്യക്തിയുമായി ഞാൻ പ്രണയത്തിലായിരുന്നു. അയാൾ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതിൽ നിന്നും രക്ഷപ്പെടാൻ ആയുർവേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു', ആൻഡ്രിയ പറഞ്ഞു. വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുക്കങ്ങളിലാണ് ആൻഡ്രിയയിപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP