Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആര്യയോട് കന്യകയാണോ എന്ന് ചോദ്യവുമായി യുവാവ്; മറുപടിയായി തന്റെ ആറ് വയസുള്ള മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രം പങ്ക് വച്ച് നടി; നടിയുടെ മറുപടിക്ക് കൈയടിയുമായി സോഷ്യൽമീഡിയ

ആര്യയോട് കന്യകയാണോ എന്ന് ചോദ്യവുമായി യുവാവ്; മറുപടിയായി തന്റെ ആറ് വയസുള്ള മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രം പങ്ക് വച്ച് നടി; നടിയുടെ മറുപടിക്ക് കൈയടിയുമായി സോഷ്യൽമീഡിയ

മൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയായ നടിക്ക് സോഷ്യൽമീഡിയയിലും ആരാധകരേറെയാണ്. അതുകൊണ്ട് തന്നെ താരം ആരാധകരുമായി വിശേഷങ്ങൾ പങ്ക് വക്കാറുമുണ്ട്.ഈ വർഷത്തിന്റെ അവസാനത്തിൽ ആരാധകർക്കു ചോദ്യങ്ങൾ ചോദിക്കാൻ ആര്യ അവസരമൊരുക്കിയിരുന്നു. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ആരാധകരുടെ ചോദ്യങ്ങൾക്കു താരം മറുപടി നൽകിയത്.

എന്നാൽ അപ്രതീക്ഷിതമായി വന്ന ഒരു ചോദ്യത്തിന് ആര്യ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ആ ചോദ്യം മാറ്റൊന്നുമല്ല. ആര്യാ..നിങ്ങൾ കന്യകയാണോ? എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. എന്നാൽ ആര്യ ആരാധകന് നൽകിയ മറുപടി എന്താണെന്നോ? മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നൽകിയത്.ആര്യ നൽകിയ ഉചിതമായ മറുപടി ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

കഴിഞ്ഞു പോകുന്ന വർഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാൻ പഠിച്ച കാര്യങ്ങൾ പറയാൻ ഈ ഒരു ജാലകം മതിയാവില്ലെന്നും ആര്യ കുറിച്ചുകഴിഞ്ഞ മാസമാണ് ആര്യയുടെ അച്ഛൻ സതീഷ് ബാബു മരിച്ചത്. അതിനും മുമ്പ് ആര്യയുടെ ഒരു സഹോദരനും മരണപ്പെട്ടിരുന്നു. ഇരുവരുടെയും ചിത്രം പങ്കുവച്ചു കൊണ്ട് ആര്യ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP