Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാരാലിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ വേട്ടയുമായി ഇന്ത്യ; സമാപനച്ചടങ്ങിൽ അവനി ലേഖര ഇന്ത്യൻ പതാകയേന്തും

പാരാലിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ വേട്ടയുമായി ഇന്ത്യ; സമാപനച്ചടങ്ങിൽ അവനി ലേഖര ഇന്ത്യൻ പതാകയേന്തും

സ്പോർട്സ് ഡെസ്ക്

ടോക്യോ: ടോക്യോ പാരാലിംപിക്‌സിന്റെ സമാപനച്ചടങ്ങിൽ ഷൂട്ടിങ് താരം അവനി ലേഖര ഇന്ത്യൻ പതാകയേന്തും. ഞായറാഴ്ചയാണ് സമാപനച്ചടങ്ങുകൾ നടക്കുക.

ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ എസ് എച്ച് 1 വിഭാഗത്തിൽ സ്വർണവും 50 മീറ്റർ റൈഫിൽ ത്രി പൊസിഷൻ എസ്എച്ച്1 വിഭാഗത്തിൽ വെങ്കലവും നേടി 19കാരിയായ അവനി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഇതാദ്യമായാണ് പാരാലിംപിക്‌സിൽ ഒരു ഇന്ത്യൻ വനിതാതാരം രണ്ട് മെഡലുകൾ നേടുന്നത്.

ഇത്തവണ പാരാലിംപിക്‌സിൽ ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ വേട്ടയാണ്ഇന്ത്യ നടത്തിയത്. നാലു സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവും അടക്കം 17 മെഡലുകളാണ് ഇന്ത്യനേടിയത്. നിലവിൽ മെഡൽപ്പട്ടികയിൽ 26-ാം സ്ഥാനത്താണ് ഇന്ത്യ. ശനിയാഴ്ച രണ്ട് സ്വർണവും ഒരു വെള്ളിയും ഒറു വെങ്കലവും അടക്കം നാലു മെഡലുകളാണ് ഇന്ത്യ നേടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP