Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒളിംപിക് ടെന്നിസ് ജോക്കോവിച്ച് മെദ്വദേവ് കീ നിഷികോറി എന്നിവർ ക്വാർട്ടറിൽ; സിറ്റ്സിപാസ് മൂന്നാം റൗണ്ടിൽ വീണു; വനിതാ വിഭാഗത്തിൽ സ്വിറ്റോലിന സെമിയിൽ; മുഗുരസ പുറത്ത്

ഒളിംപിക് ടെന്നിസ് ജോക്കോവിച്ച് മെദ്വദേവ് കീ നിഷികോറി എന്നിവർ ക്വാർട്ടറിൽ; സിറ്റ്സിപാസ് മൂന്നാം റൗണ്ടിൽ വീണു; വനിതാ വിഭാഗത്തിൽ സ്വിറ്റോലിന സെമിയിൽ; മുഗുരസ പുറത്ത്

സ്പോർട്സ് ഡെസ്ക്

ടോക്യോ: കരിയറിലെ ഗോൾഡൻ സ്ലാം ലക്ഷ്യമിടുന്ന സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ഒളിമ്പിക്‌സ് ടെന്നീസ് പുരുഷ സിംഗിൾസിൽ ക്വാർട്ടറിൽ. മൂന്നാം റൗണ്ടിൽ സ്‌പെയിനിന്റെ അലജാൻഡ്രോ ഡേവിഡോവിച്ച് ഫോകിനയെ ആണ് കീഴടക്കിയത്. സ്‌കോർ 6 - 3. 6 -1. ക്വാർട്ടറിൽ കീ നിഷികോറിയെ ജോക്കോവിച്ച് നേരിടും.

മൂന്നാം റൗണ്ടിലെ മറ്റ് മത്സരങ്ങളിൽ അലക്സാണ്ടർ സ്വെരേവ്, ഡാനിൽ മെദ്വദേവ്, പാബ്ലോ കരേനോ ബുസ്റ്റ, കരേൻ ഖച്ചനോവ്, കീ നിഷികോറി എന്നിവർ ജയത്തോടെ ക്വാർട്ടറിലേക്ക് റൗണ്ടിലേക്ക് മുന്നേറി.

റഷ്യൻ താരം ഡാനിൽ മെദ്വദേവ് ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയെ 6-2, 3-6, 6-2 എന്ന സ്‌കോറിനാണ് മറികടന്നത്. അതേ സമയം ഗ്രീസ് താരം സ്‌റ്റെഫാനോ സ്‌റ്റെസിപാസ് മൂന്നാം റൗണ്ടിൽ വീണു.
ഫ്രഞ്ച് താരം ഉഗോ ഹംബർട്ടിനോടാണ് സ്റ്റെസിപാസ് പരാജയപ്പെട്ടത്. 2-6, 7-6 (7/4), 6 - 2

വനിതാ സിംഗിൾസിൽ ഉക്രെയ്‌നിന്റെ എലീന സ്വിറ്റോലിന സെമി ഫൈനലിലെത്തി. ഇറ്റലിയുടെ കാമില ജിയോർജിയെ ആണ് പരാജയപ്പെടുത്തിയത്. സ്‌കോർ 6-4, 6-4.

'ഒളിമ്പിക്‌സ് വളരെ സവിശേഷമായ ഒരു സംഭവമാണ്. ഉക്രെയ്‌നിൽ ഇത് വളരെ വലുതാണ്, ഗ്രാൻഡ് സ്ലാമിനേക്കാൾ വലുതാണ്.' സ്വിറ്റോലിന പ്രതികരിച്ചു. ടോക്കിയോയിൽ നടക്കുന്ന സെമിയിൽ നവോമി ഒസാക്കയെ കീഴടക്കിയ മാർക്കറ്റ വൊൻഡ്രോസോവയെ സ്വിറ്റോലിന നേരിടും.

സ്‌പെയിനിന്റെ പോള ബഡോസയെ കീഴടക്കിയതാണ് വൊൻഡ്രോസോവ സെമി ഉറപ്പിച്ചത്.

സ്വിസ് ഒമ്പതാം സീഡ് ബെലിൻഡ ബെൻസിക് ഫ്രഞ്ച് ഓപ്പൺ റണ്ണർഅപ്പായ അനസ്താസിയ പവ്‌ല്യുചെങ്കോവയെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി. രണ്ട് തവണ ഗ്രാൻസ്ലാം ജേതാവ് ഗാർബിൻ മുഗുരുസയെ 7-5, 6-1 എന്ന സ്‌കോറിന് പുറത്താക്കി കസാക്കിസ്ഥാന്റെ എലീന റൈബാകിനയും സെമി ഉറപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP