Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടോക്യോ പാരാലിംപിക്സ്: ദീപശിഖ ഗെയിംസ് വേദിയിൽ; ഉദ്ഘാടന ചടങ്ങ് 24ന്; ചരിത്രത്തിലെ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഇന്ത്യ; ഒൻപത് കായിക ഇനങ്ങളിലായി മാറ്റുരയ്ക്കുക 54 താരങ്ങൾ

ടോക്യോ പാരാലിംപിക്സ്: ദീപശിഖ ഗെയിംസ് വേദിയിൽ; ഉദ്ഘാടന ചടങ്ങ് 24ന്; ചരിത്രത്തിലെ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഇന്ത്യ; ഒൻപത് കായിക ഇനങ്ങളിലായി മാറ്റുരയ്ക്കുക 54 താരങ്ങൾ

സ്പോർട്സ് ഡെസ്ക്

ടോക്യോ: വ്യാഴാഴ്ച തുടക്കമാകുന്ന പാരാലിംപിക്സിന്റെ ദീപശിഖാ പ്രയാണം ടോക്യോയിൽ. ജപ്പാനിലെ 47 പ്രവിശ്യകളും ചുറ്റിയാണ് ദീപശിഖ ഗെയിംസ് വേദിയിൽ എത്തിയത്. ഷെയർ യുവർ ലൈറ്റ് എന്നതാണ് ദീപശിഖാ പ്രയാണത്തിന്റെ സന്ദേശം. ഇരുപത്തിനാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ദീപശിഖ സ്റ്റേഡിയത്തിൽ എത്തിക്കുക.

ഒൻപത് ഇനങ്ങളിലായി 54 അംഗ സംഘമാണ് ഇന്ത്യക്കായി മത്സരിക്കുക. ടീം ഇത്തവണ കുറഞ്ഞത് പതിനഞ്ച് മെഡലെങ്കിലും നേടുമെന്ന് ഇന്ത്യൻ ഡെപ്യൂട്ടി ചെഫ് ഡി മിഷൻ അർഹാൻ ബഗാതി പറഞ്ഞു. പാരാലിംപിക്സിൽ ഇന്ത്യ ആകെ 12 മെഡലുകളാണ് നേടിയിട്ടുള്ളത്.

അമ്പെയ്ത്ത്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ, കനോയിങ്, ഷൂട്ടിങ്, നീന്തൽ, പവർലിഫ്റ്റിങ്, ടേബിൾ ടെന്നിസ്, തായ്ക്വോണ്ടോ എന്നിവയാണ് ഇനങ്ങൾ. അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ, ഷൂട്ടിങ്, അമ്പെയ്ത്ത് ഇനങ്ങളിലാണ് മെഡൽ പ്രതീക്ഷ.

''ഇത് ഏറ്റവും മികച്ച പാരാലിംപിക്‌സ് ആയിരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ താരങ്ങൽ രാജ്യാന്തര വേദികളിൽ മികവ് പുലർത്തുന്നുണ്ട്. ഗെയിമുകളിൽ പങ്കെടുക്കാനായി അവർ കാത്തിരിക്കുകയാണ്,'' ഇന്ത്യയുടെ പാരാലിംപിക് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായ ഗുർശരൻ സിങ് പറഞ്ഞു.

11 പാരാലിംപിക്‌സിലായി ഇന്ത്യയ്ക്ക് 12 മെഡലുകളാണ് ഇതുവരെ നേടാൻ കഴിഞ്ഞിട്ടുള്ളത്. ഇതിൽ നാല് സ്വർണവും ഉൾപ്പെടുന്നു. ടോക്കിയോയിൽ ഇന്ത്യയുടെ പതാക വഹിക്കുന്നത് ടി.മാരിയപ്പനാണ്. ഹൈ ജമ്പിൽ തന്റെ രണ്ടാം സ്വർണം ലക്ഷ്യമിട്ടാണ് മാരിയപ്പൻ ട്രാക്കിലിറങ്ങുക.



മാരിയപ്പന് പുറമെ ജാവലിൻ ത്രോയിൽ പാരാലിംപിക്‌സ് ചാമ്പ്യൻ ദേവേന്ദ്ര ജജാരിയ, ലോക ചാമ്പ്യൻ സുന്ദർ സിങ് ഗുർജാർ, സന്ദീപ് ചൗദരി, നവദീപ് സിങ്ങ് എന്നിവർ മികവ് തുടരുമെന്നാണ് ഇന്ത്യൻ സംഘത്തിന്റെ പ്രതീക്ഷ.

ബാഡ്മിന്റണിൽ ലോക ഒന്നാം നമ്പർ പ്രമോദ് ഭഗതിലൂടെ വീണ്ടുമൊരു സ്വർണം രാജ്യത്തിന് നേടാനായേക്കും. ലോക രണ്ടാം നമ്പർ കൃഷ്ണ നഗർ, തരുൺ ദില്ലൻ എന്നിവരും മികച്ച പ്രകടനം നടത്താനുള്ള സാധ്യതയുണ്ട്.

പാരാലിംപിക്സിൽ ഇന്ത്യയുടെ പതാക വഹിക്കുന്ന റിയോ പാരാലിംപിക്സിലെ സ്വർണമെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു ഉൾപ്പെടെയുള്ള താരങ്ങൾ ടോക്കിയോയിൽ എത്തിയിട്ടുണ്ട്. ഈമാസം 25ന് പാരാ ടേബിൾ ടെന്നീസ് മത്സരങ്ങളോടെയാണ് ഇന്ത്യൻ പോരാട്ടം തുടങ്ങുന്നത്. ടോക്കിയോയിലേക്ക് തിരിക്കും മുമ്പ് ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ വിജയാശംസകൾ നേർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP