Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒളിമ്പിക്സ്: അമ്പെയ്ത്തിൽ ലോക രണ്ടാം താരത്തെ അട്ടിമറിച്ച് പ്രവീൺ യാദവ് പ്രീ ക്വാർട്ടറിൽ; ജയം നേരിട്ടുള്ള സെറ്റുകൾക്ക്

ഒളിമ്പിക്സ്: അമ്പെയ്ത്തിൽ ലോക രണ്ടാം താരത്തെ അട്ടിമറിച്ച് പ്രവീൺ യാദവ് പ്രീ ക്വാർട്ടറിൽ; ജയം നേരിട്ടുള്ള സെറ്റുകൾക്ക്

സ്പോർട്സ് ഡെസ്ക്

ടോക്യോ: പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്തിൽ ലോക രണ്ടാം നമ്പർ താരത്തെ അട്ടിമറിച്ച് ഇന്ത്യയുടെ പ്രവീൺ യാദവ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. റഷ്യയുടെ ഗൽസാൻ ബസർഷപോവിനെ കീഴടക്കിയാണ് താരം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. സ്‌കോർ: 6-0.

അനായാസ വിജയമാണ് ്പ്രവീൺ നേടിയത്. ലോക രണ്ടാം നമ്പർ താരമായ ബസർഷപോവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രവീൺ അട്ടിമറിച്ചത്. ആദ്യ സെറ്റ് 29-27 ന് സ്വന്തമാക്കിയ ഇന്ത്യൻ താരം രണ്ടാം സെറ്റ് 28-27 നും മൂന്നാം സെറ്റ് 28-24 നും സ്വന്തമാക്കി.

നേരത്തേ ഇന്ത്യയുടെ മറ്റൊരു താരമായ തരുൺദീപ് റായ് പ്രീക്വാർട്ടറിൽ നിന്നും പുറത്തായിരുന്നു. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ദീപിക കുമാരി എലിമിനേഷൻ റൗണ്ടിൽ ഇന്ന് മത്സരിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP