Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

ഒളിമ്പിക്‌സ് ഫുട്‌ബോൾ: അർജന്റീനയ്ക്കും ഫ്രാൻസിനും ജർമനിക്കും സ്‌പെയിനും ജയം; ബ്രസീലിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി ഐവറി കോസ്റ്റ്; ജപ്പാനും ഹോണ്ടുറാസും കൊറിയയും ജയത്തോടെ മുന്നോട്ട്

ഒളിമ്പിക്‌സ് ഫുട്‌ബോൾ: അർജന്റീനയ്ക്കും ഫ്രാൻസിനും ജർമനിക്കും സ്‌പെയിനും ജയം; ബ്രസീലിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി ഐവറി കോസ്റ്റ്; ജപ്പാനും ഹോണ്ടുറാസും കൊറിയയും ജയത്തോടെ മുന്നോട്ട്

സ്പോർട്സ് ഡെസ്ക്

ടോക്യോ: ഒളിമ്പിക് ഫുട്ബോളിൽ അർജന്റീനയ്ക്കും ഫ്രാൻസിനും ജർമനിക്കും സ്‌പെയിനും വിജയം. അതേ സമയം ബ്രസീലിനെ ഐവറി കോസ്റ്റ് ഗോൾരഹിത സമനിലയിൽ കുരുക്കി.

അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്തിനെ പരാജയപ്പെടുത്തിയപ്പോൾ ദക്ഷിണാഫ്രിക്കയെ 4-3നാണ് ഫ്രാൻസ് തോൽപ്പിച്ചത്. 52-ാം മിനിറ്റിൽ പ്രതിരോധ താരം ഫെകുണ്ടോ മെദീനയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്.

ഹാട്രിക് ഗോളടിച്ച ആന്ദ്രെ പിയറെ ഗിഗ്‌നാക് ആണ് ഫ്രാൻസിന്റെ വിജയശിൽപി. തെജി സവനിയറുടെ വകയായിരുന്നു ഒരു ഗോൾ. ടെബൊഹൊ മൊകെയ്ന, എവിഡൻസ് മക്ഗോപ, കൊബമെലൊ കൊടിസാങ് എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ലക്ഷ്യം കണ്ടത്.

മറ്റൊരു മത്സരത്തിൽ ജർമനി സൗദി അറേബ്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി. മെക്‌സികോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആതിഥേയരായ ജപ്പാൻ പരാജയപ്പെടുത്തിയത്. റൊമേനിയയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ദക്ഷിണ കൊറിയ തകർത്തുവിട്ടു.

സ്‌പെയിൻ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഓസ്‌ട്രേലിയയെ കീഴടക്കിയത്. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഹോണ്ടുറാസും പരാജയപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP