Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

കോച്ചിനെ വിമർശിച്ചതിനു ജയിലിലാക്കുമെന്ന് ഭയന്ന് ബെലാറസ് സ്പ്രിന്റർ പോളിഷ് എംബസിയിൽ അഭയം തേടി; വാർത്ത പുറത്തു വന്നപ്പോഴും ബെലാറസ് ഉപേക്ഷിച്ച് ഭർത്താവ് ഉക്രെയിനിലേക്ക് കടന്നു; യൂറോപ്പിലെ ഏകാധിപതിയെ ഭയന്ന് കായികലോകവും

കോച്ചിനെ വിമർശിച്ചതിനു ജയിലിലാക്കുമെന്ന് ഭയന്ന് ബെലാറസ് സ്പ്രിന്റർ പോളിഷ് എംബസിയിൽ അഭയം തേടി; വാർത്ത പുറത്തു വന്നപ്പോഴും ബെലാറസ് ഉപേക്ഷിച്ച് ഭർത്താവ് ഉക്രെയിനിലേക്ക് കടന്നു; യൂറോപ്പിലെ ഏകാധിപതിയെ ഭയന്ന് കായികലോകവും

മറുനാടൻ മലയാളി ബ്യൂറോ

കാധിപത്യ ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായ ബെലാറസ് കായികതാരം ക്രിസ്റ്റിന സിമാനോസ്‌കായയ്ക്ക് പോളിഷ് സർക്കാർ മനുഷ്യത്വ പരിഗണനയിൽ വിസ നൽകാൻ തയ്യാറായതോടെ അവർ ടോക്കിയോയിലെ പോളിഷ് എംബസിയിൽ അഭയം പ്രാപിച്ചു. നേരത്തേ ടോക്കിയോ ളോീംപിക്സ് വേദിയിൽ നിന്നും ക്രിസ്റ്റിനയെ തിരികെ ബെലാറസിലേക്ക് ബലമായി കൊണ്ടുപോകാനുള്ള ശ്രമം ബെലാറഷ്യൻ ഒളിംപിക്സ് സമിതി അംഗങ്ങൾ നടത്തിയിരുന്നു. ഇവർ തന്നെ സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ജാപ്പനീസ് പൊലീസ് എത്തി ഇവരുടെ യാത്ര തടയുകയായിരുന്നു.

ഒരു രാത്രി മുഴുവൻ വിമാനത്താവളത്തിലെ ഹോട്ടലിൽ സുരക്ഷിതയായി കഴിഞ്ഞതിനു ശേഷമാണ് ഇവർ ഇന്നലെ പോളീഷ് എംബസിയിലേക്ക് മാറിയത്. മണിക്കൂറുകൾക്ക് ശേഷം ഇവർക്ക് പോളിഷ് വിസ ലഭിച്ചതായി അറിയിപ്പുവന്നു. നാളെ ഇവർ വാഴ്സയിലേക്ക് പറക്കും. ബെലാറസ് അടക്കിവാഴുന്ന ഏകാധിപതി അലക്സാണ്ടർ ലുക്കാഷെൻകോയുടെ കരങ്ങളിൽ നിന്നും അവിടെ താൻ സുരക്ഷിതയായിരിക്കുമെന്ന് ഈ 24 കാരി പ്രതീക്ഷിക്കുന്നു.

അതേസമയം ഇവരുടെ ഭർത്താവ് അർസേനി സഡേൻവിച്ച് രാജ്യം വിട്ട് ഉക്രെയിനിലേക്ക് പറന്നതായി അറിയിച്ചു. കീവിൽ നിന്നുമാണാ മാധ്യമപ്രവർത്തകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തു തന്നെ പോളണ്ടിലേക്ക് പോകാൻ കഴിയുമെന്നും ഭാര്യയുമായി ചേരാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥിതിഗതികൾ ഇത്രയ്ക്ക് ഗുരുതരമാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം തങ്ങൾ സാധാരണ കായികതാരങ്ങൾ മാത്രമാണെന്നും പ്രതിഷേധങ്ങളിൽ താത്പര്യമില്ലെന്നും വ്യക്തമാക്കി.

ഇപ്പോഴും ബെലാറസിൽ തുടരുന്ന ക്രിസ്റ്റീനയുടെ കുടുംബാംഗങ്ങൾ സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വിധേയമായേക്കും എന്ന്‌ബെലാറസ് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് അവരുടെ ഭർത്താവ് രാജ്യം വിട്ടത്. തന്റെ മാതാപിതാക്കൾക്ക് നേരെ ഇപ്പോൾ ഭീഷണി ഉയരുകയാണെന്ന് അദ്ദേഹം തുടർന്ന് ട്വീറ്റ് ചെയ്തു. മതിയായ സമയം നൽകാതെ തന്നെ റിലേ ടീമിൽ ഉൾപ്പെടുത്തിയ പരിശീലകരുടെ നടപടിക്കെതിരെ ക്രിസ്റ്റീന ഇൻസ്റ്റാഗ്രാമിലൂടെ പ്രതിഷേധിച്ചതാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്കെല്ലാം കാരണം.

ഇതേ തുടർന്ന് ഇവർക്ക് മാനസികമായും വൈകാരികമായും ആരോഗ്യക്കുറവുണ്ടെന്ന് കാണിച്ച് മത്സരത്തിൽ പങ്കെടുപ്പിക്കാതെ ബെലാറസിലേക്ക് തിരിച്ചുകൊണ്ടുപോകാൻ ബെലാറസ് അധികൃതർ ശ്രമിക്കുകയായിരുന്നു. എന്നാൽ, ക്രിസ്റ്റീന ജപ്പാൻ പൊലീസിനോട് സഹായം അഭ്യർത്ഥിച്ചപ്പോൾ ബെലാറസിന്റെ പ്രതീക്ഷകളൊക്കെ തകിടം മറഞ്ഞു. അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയും ക്രിസ്റ്റീനയ്ക്ക് പിന്തുണയുമായി എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP