Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിംബിൾഡൺ: റോജർ ഫെഡറർ പ്രീക്വാർട്ടറിൽ; സ്വെരേവും ബരേറ്റിനിയും കൊകോ ഗൗഫും അവസാന പതിനാറിൽ; വനിതാ ഡബിൾസിൽ സാനിയ- ബെതാനി സഖ്യം പുറത്ത്

വിംബിൾഡൺ: റോജർ ഫെഡറർ പ്രീക്വാർട്ടറിൽ; സ്വെരേവും ബരേറ്റിനിയും കൊകോ ഗൗഫും അവസാന പതിനാറിൽ; വനിതാ ഡബിൾസിൽ സാനിയ- ബെതാനി സഖ്യം പുറത്ത്

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: മുൻചാമ്പ്യനും സ്വിസ് ഇതിഹാസ താരവുമായ റോജർ ഫെഡറർ വിംബിൾഡണിന്റെ പ്രീക്വാർട്ടറിൽ. ബ്രിട്ടന്റെ കാമറോൺ നോറീയെയാണ് ഫെഡറർ തോൽപ്പിച്ചത്. നോറീയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഫെഡറർ തോൽപ്പിച്ചത്. സ്‌കോർ 6-4, 6-4, 5-7, 6-4. ആദ്യ രണ്ട് സെറ്റിലും 25-കാരനെ തീർത്തും കാഴ്‌ച്ചക്കാരനാക്കിയ ഫെഡറർക്ക് മൂന്നും നാലും സെറ്റിൽ കനത്ത വെല്ലുവിളി നേരിടേണ്ടി വന്നു. നാലാം സെറ്റിൽ നോറീയുടെ സർവീസ് ഭേദിച്ച് സെറ്റ് സ്വന്തമാക്കി.

അലക്സാണ്ടർ സ്വെരേവ്, ഫെലിക്സ് ഓഗർ അല്യസിമെ, മാതിയോ ബരേറ്റിനി, ലൊറൻസൊ സൊനെഗോ, ഹ്ഊബർട്ട് ഹർകസ് എന്നിവരും പ്രീ ക്വാർട്ടറിലെത്തി. സ്വെരേവ് ഒന്നിനെതിരെ മൂന്ന് സെറ്റിന് ജർമനിയുടെ ടെയ്ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ചു. സ്‌കോർ 7-6, 4-6, 3-6, 6-7.

വനിതകളിൽ കൊകോ ഗൗഫ്, ബാർബോറ ക്രജ്സിക്കോവ, ആഗ്വലിക് കെർബർ എന്നിവരും മുന്നേറി. അതേസമയം വനിത ഡബിൾസിൽ ഇന്തോ- അമേരിക്കൻ ജോഡി സാനിയ മിർസ- ബെതാനി മറ്റേക്സാൻഡ്സ് പുറത്തായി.

ഓസ്ട്രേലിയൻ താരം താരം നിക് കിർഗ്യോസ് പിന്മാറിയതോടെയാണ് കാനഡയുടെ ഫെലിക്സിന് അവസാന പതിനാറിൽ ഇടം ലഭിച്ചത്. ഇറ്റലിയുടെ സൊനെഗോ നേരിട്ടുള്ള സെറ്റുകൾക്ക് ഓസ്ട്രേലിയുടെ ജയിംസ് ഡക്ക്വർത്തിനെ മറികടന്നു. സ്‌കോർ 6-3 6-4 6-4. ഇറ്റലിയുടെ മറ്റൊരു താരം ബരേറ്റിനി 6-4 6-4 6-4ന് സ്ലോവേനിയയുടെ അൽജാസിനെ മറികടന്നു. വനിതകളിൽ അമേരിക്കൻ താരം ഗൗഫ് സ്ലോവേനിയയുടെ കജ യുവാനെ തകർത്തു. സ്‌കോർ 3-6 3-6. കെർബർ ബലാറസിന്റെ അലക്സാണ്ട്ര സാൻസോവിച്ചിനെയാണ് തോൽപ്പിച്ചത്. സ്‌കോർ 2-6, 6-0, 6-1.

വനിതാ ഡബിൾസിൽ സാനിയ മിർസ- ബെതാനി മറ്റേക്സാൻഡ്സ് സഖ്യം പുറത്തായി. രണ്ടാം റൗണ്ടിൽ റഷ്യൻ ജോഡി എലേന വെസ്നിന- വെറോണിക്ക കുഡർമെറ്റോവ സഖ്യത്തോടാണ് ഇന്തോ- അമേരിക്കൻ സഖ്യം പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി. സ്‌കോർ 6-4, 6-3.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP