Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎസ് ഓപ്പൺ: സാനിയ-ബഥനി സഖ്യം മൂന്നാം റൗണ്ടിൽ

യുഎസ് ഓപ്പൺ: സാനിയ-ബഥനി സഖ്യം മൂന്നാം റൗണ്ടിൽ

ന്യൂയോർക്ക്: ഇന്ത്യയുടെ സാനിയ മിർസ അമേരിക്കയുടെ ബഥനി മാറ്റക്ക് സാൻഡ്‌സ് സഖ്യം യു.എസ് ഓപ്പണിന്റെ വനിതാ ഡബിൾസ് മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ ഡാരിയ യുറാക്ക് കാറ്റലിൻ മറോസി സഖ്യത്തെ 6-4, 6-2നാണ് സാനിയ സഖ്യം തോൽപ്പിച്ചത്. മൂന്നാം റൗണ്ടിൽ കരുത്തരായ ഇറ്റാലിയൻ ജോസി റോബർട്ടാ വിഞ്ചിയും സാറാ ഇറാനിയുമാണ് എതിരാളികൾ.

മിക്‌സഡ് ഡബിൾസിൽ ലിയാൻഡർ പെയ്‌സ് എലേന വെസ്‌നിന സഖ്യം ആദ്യറൗണ്ടിൽ വിജയം നേടി. റാക്കേൽ കോപ്‌സ് യോൺസ് ട്രീറ്റ് കോൺട്രാഡ് ഹ്യൂ സഖ്യത്തെ 6-4, 7- 5 നാണ് കീഴടക്കിയത്. രണ്ടാംറൗണ്ടിൽ സ്‌കോട്ട് ലിപ്‌സ്‌കി സ്പിയേഴ്‌സ് സഖ്യമാണ് എതിരാളികൾ. അതേസമയം ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ ചൈനയുടെ ജിസെംഗ് സഖ്യം മിക്‌സഡ് ഡബിൾസിന്റെ ആദ്യറൗണ്ടിൽ അനസ്താസ്യ റോഡിനോവ ജീൻ ജുലിയൻ റോജർ സഖ്യത്തോട് തോറ്റ് പുറത്തായി.

അതേസമയം പ്രമുഖ താരങ്ങളും യുഎസ് ഓപ്പണിൽ മുന്നേറ്റം തുടരുകയാണ്. അഞ്ച് തവണ കിരീടമുയർത്തിയിട്ടുള്ള റോജർ ഫെഡററും മൂന്ന് തവണ ചാംപ്യൻപട്ടം നേടിയ സെറീന വില്യംസും അതാതു റൗണ്ടുകളിൽ വിജയിച്ചു. അതേ സമയം ഒളിംപിക് ചാംപ്യൻ ആൻഡി മുറേയ്ക്ക് നാല് മണിക്കൂർ പൊരുതേണ്ടി വന്നു അടുത്ത റൗണ്ടിലെത്താൻ.

87 വർഷത്തിന് ശേഷം യുഎസ് ഓപ്പൺ കിരീടം ആറാം തവണ നേടുന്ന താരമെന്ന അപൂർവ റെക്കോഡ് ലക്ഷ്യം വയ്ക്കുന്ന ഫെഡറർ സ്പാനിഷ് താരം ഫെർണാൻഡൊ വെർഡസ്‌കോയെ 63, 64, 64 ന് മറികടന്നു. അമെരിക്കയുടെ മാർഡി ഫിഷോ ഗില്ലെസ് സിമോണോ ആകും പ്രീ ക്വാർട്ടറിൽ ഫെഡററുടെ എതിരാളി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP