Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്‌ട്രേലിയൻ ഓപ്പണിൽ കുതിപ്പ് തുടർന്ന് റാഫേൽ നദാൽ; ചെക് താരത്തെ മലർത്തിയടിച്ചത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്; ക്വാർട്ടറിൽ എതിരാളി അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫ്; വനിത സിംഗിൾസിൽ മറിയ ഷറപ്പോവ പ്രീ ക്വാർട്ടറിൽ പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പണിൽ കുതിപ്പ് തുടർന്ന് റാഫേൽ നദാൽ; ചെക് താരത്തെ മലർത്തിയടിച്ചത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്; ക്വാർട്ടറിൽ എതിരാളി അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫ്; വനിത സിംഗിൾസിൽ മറിയ ഷറപ്പോവ പ്രീ ക്വാർട്ടറിൽ പുറത്ത്

സ്പോർട്സ് ഡെസ്‌ക്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ സ്പാനിഷ് താരം റാഫേൽ നദാൽ ക്വാർട്ടറിൽ കടന്നു. രണ്ടാം സീഡായ നദാൽ ചെക് താരം തോമസ് ബെർഡിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫെയാണ് ക്വാർട്ടറിൽ നദാലിന്റെ എതിരാളി.

ആദ്യ രണ്ട് സെറ്റും അനായാസം നേടിയ നദാലിന് മൂന്നാം സെറ്റിൽ നന്നായി വിയർപ്പൊഴുക്കേണ്ടിവന്നു. ആദ്യ സെറ്റിൽ ഒരൊറ്റ ഗെയിമും വഴങ്ങാതെയായിരുന്നു നദാലിന്റെ വിജയം. രണ്ടാം സെറ്റ് 6-1ന് സ്പാനിഷ് താരം സ്വന്തമാക്കി. എന്നാൽ മൂന്നാം സെറ്റിൽ ബെർഡിച്ച് മികച്ച മത്സരം നൽകി. ഒടുവിൽ ടൈബ്രേക്കറിൽ 7-6ന് നദാൽ സെറ്റും മത്സരവും സ്വന്തമാക്കി. സ്‌കോർ: 6-0, 6-1, 7-6.

അതേസമയം, വനിതാ സിംഗിൾസിൽ മരിയ ഷറപ്പോവ പ്രീ ക്വാർട്ടറിൽ പുറത്തായി. ആതിഥേയ താരം ആഷ്ലിഗ് ബാർട്ടി മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ ഷറപ്പോവയെ തോൽപ്പിക്കുകയായിരുന്നു. ആദ്യ സെറ്റ് കൈവിട്ടശേഷം ബാർട്ടി ശക്തമായി തിരിച്ചുവന്നു. സ്‌കോർ: 6-4, 1-6, 4-6. ബാർട്ടിയുടെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം ക്വാർട്ടർ ഫൈനലാണിത്.ചെക്ക് താരം പെട്ര ക്വിറ്റോവയാണ് ക്വാർട്ടറിൽ ബാർട്ടിയുടെ എതിരാളി. അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ക്വിറ്റോവ ക്വാർട്ടറിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP