Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

ലോകം എമ്പാടുമുള്ള ടെന്നീസ് പ്രേമികളെ കൊടുമ്പിരി കൊള്ളിക്കാൻ ഇതാ ഇരട്ട സുന്ദരികൾ; തുണിയുരിഞ്ഞ് മോഡലിങ് നടത്തുന്ന അതിസുന്ദരികളായ ഇരട്ട പിറന്ന ടെന്നീസ് താരങ്ങൾ വിംബിൾഡണിലെത്തുമ്പോൾ ആരാധകരുടെ തള്ളിക്കയറ്റം

ലോകം എമ്പാടുമുള്ള ടെന്നീസ് പ്രേമികളെ കൊടുമ്പിരി കൊള്ളിക്കാൻ ഇതാ ഇരട്ട സുന്ദരികൾ; തുണിയുരിഞ്ഞ് മോഡലിങ് നടത്തുന്ന അതിസുന്ദരികളായ ഇരട്ട പിറന്ന ടെന്നീസ് താരങ്ങൾ വിംബിൾഡണിലെത്തുമ്പോൾ ആരാധകരുടെ തള്ളിക്കയറ്റം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വിംബിൾഡൺ ടെന്നീസ് കാണാനെത്തുന്ന കായിക പ്രേമികളെ കോരിത്തരിപ്പിക്കാൻ ടെക്ക് റിപ്പബ്ലിക്കിൽ നിന്നും ഇരട്ട സുന്ദരിമാരെത്തുന്നു. 27 വയസുള്ള ടെന്നീസ് താരങ്ങളും ഇരട്ടകളുമായ കരോലിനെ പ്ലിസ്‌കോവ, ക്രിസ്റ്റിന പ്ലിസ്‌കോവ എന്നിവരാണിവർ. ഇതിലൊരാൾ ഇന്നലെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുമെന്നായിരുന്നു റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ഈസ്റ്റ്ബോണിൽ നടന്ന മത്സരത്തിൽ കരോലിന പരാജയപ്പെട്ടിരുന്നു.എന്നാൽ ഇനിയും മത്സരങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വയ്ക്കാനാവുമെന്നും ഈ മുൻ വേൾഡ് നമ്പർ 1ന് ആത്മവിശ്വാസമുണ്ട്. തന്റെ ഇരട്ട സഹോദരിയുമായി ചേർന്ന് തീരെ തുണിയില്ലാതെ കരോലിന പോസ് ചെയ്യുന്ന ഫോട്ടോയും പുറത്ത് വന്നിട്ടുണ്ട്.

ടെന്നീസ് മത്സരങ്ങളിൽ പങ്കെടുത്തു കൊണ്ടുള്ള ടൂറിനിടയിൽ ഈ ഇരട്ട സഹോദരിമാർ ഒരു മുറിയിലാണ് കഴിയാറുള്ളത്. ഇവർ ഇരട്ടകളാണെങ്കിലും വലം കൈ കൊണ്ട് കളിക്കുന്ന കരോലിന് ലോകത്തിൽ മൂന്നാം നമ്പർ റാങ്കിലാണ്. എന്നാൽ സഹോദരിയും ഇടം കൈകൊണ്ട് കളിക്കുന്നയാളുമായ ക്രിസ്റ്റിനയുടെ റാങ്ക് 95 ആണ്. ഈസ്റ്റ്ബോണിൽ കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ ആൻജെലിക്യൂ കെർബെറെ തോൽപിച്ചാണ് കരോലിന വിംബിൾഡെണിലെത്തിയിരിക്കുന്നത്.

ക്രിസ്റ്റിന കഴിഞ്ഞ മാസം ബെർമിങ്ഹാമിൽ വച്ച് നടന്ന നാച്വർ വാലി ക്ലാസിക്കിൽ വച്ച് കരോലിനയെ തോൽപ്പിച്ചിരുന്നു. ഒരു ടോപ്പ് ഫൈവ് പ്ലെയർക്ക് മേൽ ക്രിസ്റ്റിന നേടിയ ആദ്യ വിജയവുമായിരുന്നു ഇത്. തനിക്ക് 100 ശതമാനം വേണമെന്നാണ് വിംബിൾ ഡണിൽ വിജയിക്കാനുള്ള സാധ്യതകളെ കുറിച്ച് കരോലിന പ്രതികരിച്ചിരിക്കുന്നത്. ഓരോ മാച്ചിലും താൻ കാലുകൾ നിലത്തുറപ്പിച്ച് പോരാടുകയാണ് പതിവെന്നും കരോലിന പറയുന്നു.

താൻ നന്നായി കളിക്കുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും ഏത് കളിയായാലും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ടെന്നും തനിക്ക് വലിയ അവസരം കാത്തിരിക്കുന്നുണ്ടെന്ന് എപ്പോഴും ചിന്തിക്കാറുണ്ടെന്നും കരോലിന വെളിപ്പെടുത്തുന്നു. ഇന്നലെയാണ് കരോലിന ചൈനയുടെ സു ലിന്നിനെതിരെ തന്റെ വിംബിൾഡൺ മത്സരം ആരംഭിച്ചിരിക്കുന്നത്. ക്രിസ്റ്റിന ചൊവ്വാഴ്ച സ്ലോവേനിയയുടെ കാജ ജുവാനുമായി ഓപ്പണിങ് റൗണ്ട് കളിക്കുന്നതായിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP