Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

കുഞ്ഞ് പിറന്നിട്ട് വെറും പത്തുമാസം; പ്രസവാനന്തര രോഗം ജീവനെടുക്കുമെന്ന് ഭയന്നു; എന്നിട്ടും ഇതാ അവൾ കിരീടം ഉറപ്പിച്ച് മുന്നോട്ട്; വിംബിൾഡൺ ഫൈനലിലെത്തി സെറീന വില്യംസ് ലോകത്തെ ഞെട്ടിക്കുന്ന കഥ

കുഞ്ഞ് പിറന്നിട്ട് വെറും പത്തുമാസം; പ്രസവാനന്തര രോഗം ജീവനെടുക്കുമെന്ന് ഭയന്നു; എന്നിട്ടും ഇതാ അവൾ കിരീടം ഉറപ്പിച്ച് മുന്നോട്ട്; വിംബിൾഡൺ ഫൈനലിലെത്തി സെറീന വില്യംസ് ലോകത്തെ ഞെട്ടിക്കുന്ന കഥ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകകായികവേദിക്ക് അത്ഭുതമാണ് സെറീന വില്യംസ്. ഇന്നു നടക്കുന്ന ഫൈനലിൽ ജർമനിയുടെ എയ്ഞ്ചലിക് കെർബറിനെ പരാജയപ്പെടുത്തി വിംബിൾഡൺ കിരീടത്തിൽ സെറീന വീണ്ടും മുത്തമിട്ടാൽ, ആ അത്ഭുതം ഇരട്ടിക്കും. പ്രസവിച്ചശേഷം സ്‌പോർട്‌സിലേക്ക് തിരിച്ചെത്തിയ കായികതാരങ്ങൾ ഇതിനുമുമ്പുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇത്രയേറെ സ്റ്റാമിന വേണ്ട ടെന്നീസിൽ, വിംബിൾഡൺ പോലൊരു പോരാട്ട വേദിയിൽ വിജയക്കൊടി പാറിക്കാൻ അധികമാർക്കുമായിട്ടില്ല.

മരണത്തിന്റെ വക്കിൽനിന്നാണ് സെറീനയുടെ തിരിച്ചുവരവ്. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് സെറീന ഒളിമ്പിയയെ പ്രസവിച്ചത്. കുഞ്ഞ് ഗർഭപാത്രത്തിനുള്ളിൽവെച്ചുതന്നെ മരിക്കുമെന്നുറപ്പായ ഘട്ടത്തിൽ ഡോക്ടർമാർ അടിയന്തര സിസേറിയൻ നടത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. മറിച്ചായിരുന്നെങ്കിൽ, സെറീനയും മരണത്തിന് കീഴടങ്ങേണ്ടിവന്നേനെ. പ്രസവത്തിനുശേഷം കുറച്ചുകാലംകൂടി ടെന്നീസിൽനിന്ന് വി്ട്ടുനിന്ന സെറീന വീണ്ടും റാക്കറ്റെടുക്കുകയായിരുന്നു.

ഇക്കുറി വിംബിൾഡൺ ഫൈനൽ കളിക്കുമ്പോൾ സെറീനയ്ക്കായി കൈയടിക്കാൻ ഉറ്റ സുഹൃത്തുക്കളിലൊരാൾ ഗാലറിയിലെ മുൻനിരയിലുണ്ടാകും. ഹാരി രാജകുമാരന്റെ ഭാര്യ മേഘൻ മെർക്കലാണത്. ഹാരിയുടെയും മേഘന്റെയും വിവാഹത്തിന് മുൻനിരയിൽ സെറീനയുമുണ്ടായിരുന്നു. വിംബിൾഡണിന്റെ രക്ഷാധികാരിമാരിലൊരാളായ കെയ്റ്റ് മിഡിൽഡടൺ രാജകുമാരിക്കൊപ്പമാകും മേഘൻ തന്റെ പ്രിയപ്പെട്ട സുഹൃത്ത് പത്താം തവണ വിംബിൾഡൺ ഫൈനൽ കളിക്കാനിറങ്ങുമ്പോൾ പ്രോത്സാഹിപ്പിക്കാനെത്തുക.

മേഘനും സെറീനയും അടുത്ത സുഹൃത്തുക്കളാണ്. വിംബിൾഡണിൽ സെറീന കളിക്കാനെത്തുമ്പോൾ മുമ്പും മേഘൻ കൈയടിക്കാനായി ഗാലറിയിലെതത്ിയിട്ടുണ്ട്. ഇക്കുറി ബ്രിട്ടീഷ് രാജകുമാരിയായി തന്നെ മേഘൻ പിന്തുണയ്്ക്കാനെത്തുന്നതിന്റെ ആവേശത്തിലാണ് സെറീന. മേഘനുവേണ്ടിക്കൂടിയാകും താൻ ഇക്കുറി കിരീടം നേടുകയെന്ന സെറീന പറയുന്നു. രാജകുമാരിയായി മാറിയെങ്കിലും ഇപ്പോഴും തന്നോട് പഴയ അടുപ്പം തന്നെ പുലർത്തുന്ന മേഘനെക്കുറിച്ച് സെറീന വാചാലയായി.

ടെന്നീസിലെ രാജ്ഞിയാണ് താനെന്ന് സെറീന പറഞ്ഞു. ടെന്നീസിൽ അത്തരമൊരു പദവിയുണ്ടെങ്കിൽ ചിലപ്പോൾ താനവിടെയുണ്ടാകുമെന്നായിരുന്നു സെറീനയുടെ മറുപടി. ഏഴുതവണ വിംബിൾഡൺ നേടിയിട്ടുള്ള സെറീന, താൻ ഇക്കുറി ഫൈനലിലെത്തുമെന്ന് കരുതിയിരുന്നില്ലെന്നും പറഞ്ഞു. പ്രസവാനന്തരമുണ്ടായ രക്തം കട്ടപിടിക്കുന്ന അസുഖം തന്റെ ജീവിതം തന്നെ കവർന്നെടുക്കുമെന്ന് ആശങ്കപ്പെട്ടിരുന്നതായും അവർ പറഞ്ഞു. ശ്വാസകോശത്തിലും അടിവയറ്റിലും രക്തം കട്ടപിടിച്ചതിനെത്തുടർന്ന് ആഴ്ചകളോളമാണ് സെറീന കിടന്ന കിടപ്പിലായത്.

വിംബിൾഡണിൽ മുമ്പൊരു അമ്മ ഫൈനലിലെത്തിയത് 1980-ലാണ്. ഓസ്‌ട്രേലിയക്കാരി ഇവോണി ഗൂലഗോങ്ങായിരുന്നു അത്. കെർബറെ പരാജയപ്പെടുത്തി സെറീന കിരീടമുയർത്തിയാൽ അതൊരു ചരിത്രമാകും. 38 വർഷത്തിനുശേഷം മറ്റൊരു അമ്മ വിംബിൾഡൺ കിരീടമായ വീനസ് റോസ്‌വാട്ടർ ഡിഷ് ഉയർത്തും. പ്രസവത്തിനുശേഷം ആറാഴ്ചയോളം വിശ്രമിക്കേണ്ടിവന്ന സെറീന, ഇക്കൊല്ലം ഫെബ്രുവരിയിലാണ് കളിക്കളത്തിലേക്ക് തിരിച്ചുവന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP