Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ടാം വിംബിൾഡൺ ലക്ഷ്യമിട്ട് 12ാം ഫൈനലിൽ കച്ചക്കെട്ടി സെറീന വില്യംസ്; സിമോണ ഹാലപ്പ ഇറങ്ങുന്നത് തന്റെ ആദ്യ വിംബിൾഡൻ കിരീടം ലക്ഷ്യംവച്ച്; പോരാട്ടം തീപാറും; ജയിച്ചാൽ ഏറ്റവും കൂടുതൽ ഗ്രാന്റ്സ്രാം കിരീടങ്ങൾ നേടുന്ന താരമെന്ന നേട്ടത്തിൽ മാർഗരറ്റ് കോർട്ടിനൊപ്പമെത്തും ഈ പെൺ കരുത്ത്; മത്സരം വൈകിട്ട് 6.30ന്

എട്ടാം വിംബിൾഡൺ ലക്ഷ്യമിട്ട് 12ാം ഫൈനലിൽ കച്ചക്കെട്ടി സെറീന വില്യംസ്; സിമോണ ഹാലപ്പ ഇറങ്ങുന്നത് തന്റെ ആദ്യ വിംബിൾഡൻ കിരീടം ലക്ഷ്യംവച്ച്; പോരാട്ടം തീപാറും; ജയിച്ചാൽ ഏറ്റവും കൂടുതൽ ഗ്രാന്റ്സ്രാം കിരീടങ്ങൾ നേടുന്ന താരമെന്ന നേട്ടത്തിൽ മാർഗരറ്റ് കോർട്ടിനൊപ്പമെത്തും ഈ പെൺ കരുത്ത്; മത്സരം വൈകിട്ട് 6.30ന്

മറുനാടൻ ഡെസ്‌ക്‌

തന്റെ മികവിന്റെ എല്ലാ കഴിവും ഈ പ്രായത്തിലും സെറീന വില്യംസ് പുറത്തെടുത്തപ്പോൾ രണ്ടാം സെമിഫൈനൽ നീണ്ടു നിന്നത് വെറും 59 മിനിറ്റുകൾ മാത്രം. 6-1 നു സെറീനക്കു ആദ്യ സെറ്റ്. രണ്ടാം സെറ്റിൽ കുറച്ച് കൂടി മികച്ച പ്രകടനം ചെക് താരത്തിൽ നിന്നുണ്ടായെങ്കിലും സെറീനക്കു മുന്നിൽ പിടിച്ചു നിൽക്കാൻ അത് മതിയായിരുന്നില്ല. പിഴവുകൾ കൂടി വരുത്തിയ ചെക് താരത്തിന്റെ സർവീസുകളും അനായാസം ഭേദിച്ച സെറീന രണ്ടാം സെറ്റ് 6-2 നു സ്വന്തമാക്കി.തന്റെ എട്ടാം വിംബിൾഡൺ കിരീടം ലക്ഷ്യമിടുന്ന സെറീനക്കു പക്ഷെ കടുത്ത പോരാട്ടമാവും ഫൈനലിൽ നേരിടേണ്ടി വരിക. തന്റെ ആദ്യ വിംബിൾഡൺ കിരീടം ലക്ഷ്യമിടുന്ന 7 സീഡ് റൊമാനിയൻ താരം സിമോണ ഹാലപ്പ് ആണ് സെറീന വില്യംസിന്റെ ഫൈനലിലെ എതിരാളി

തന്റെ ആദ്യ വിംബിൾഡൺ സെമിഫൈനൽ കളിക്കുന്ന ചെക് റിപ്പബ്ലിക് താരം 33 കാരി സ്റ്ററയ്‌കോവക്കു എതിരെ അസാമാന്യ ഫോമിലായിരുന്നു തന്റെ 12 മത്തെ വിംബിൾഡൺ സെമിഫൈനൽ കളിക്കുന്ന 11 സീഡ് സെറീന വില്യംസ്.ഇതിനു മുമ്പ് 2000 ത്തിൽ മാത്രം തന്റെ സഹോദരി വീനസ് വില്യംസിനോട് മാത്രം വിംബിൾഡൺ സെമിഫൈനലിൽ തോൽവി അറിഞ്ഞിട്ടുള്ള സെറീന ലക്ഷ്യമിട്ടത് വിംബിൾഡനിലെ തന്റെ 98 മത്തെ ജയവും കൂടിയായിരുന്നു. ആദ്യ സെറ്റിൽ ചെക് താരത്തിന്റെ രണ്ടും മൂന്നും സർവീസുകൾ ബ്രൈക്ക് ചെയ്ത സെറീന മത്സരത്തിലെ ആധിപത്യം തുടക്കത്തിലെ പിടിച്ചുഒന്ന് പൊരുതി നോക്കിയ ചെക് താരം സെറീനയുടെ സർവീസ് ഭേദിക്കാനുള്ള അവസരം ഉണ്ടാക്കി എടുത്തതെങ്കിലും സെറീന വഴങ്ങിയില്ല.

ഫൈനലിൽ സിമോണ ഹാലപ്പാണ് സെറീനയുടെ എതിരാളി. കരിയറിലെ തന്റെ ആദ്യ വിംബിൾഡൻ കിരീടം ലക്ഷ്യംവച്ചാണ് സിമോണ പുൽകോർട്ടിൽ സെറീനയെ നേരിടാനൊരുങ്ങുന്നത്. അതേസമയം സെറീനയ്ക്കാകട്ടെ എട്ടാം വിംബിൾഡൻ കിരീടവും 24-ാം ഗ്രാന്റ്സ്ലാം കിരീടവുമാണ് ഒറ്റ ജയത്തിനപ്പുറം കാത്തരിക്കുന്നത്. ജയിക്കാനായാൽ ഏറ്റവും കൂടുതൽ ഗ്രാന്റ്സ്രാം കിരീടങ്ങൾ നേടുന്ന താരമെന്ന നേട്ടത്തിൽ മാർഗരറ്റ് കോർട്ടിനൊപ്പമെത്താനും സെറീനക്ക് സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP