Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

നാലു മാസം കൊണ്ട് കുറച്ചത് 26 കിലോ; ഗംഭീര മേക്കോവറിൽ അതീവ സുന്ദരിയായി ഞെട്ടിച്ച് സാനിയ മിർസ; കോർട്ടിലെ വിസ്മയങ്ങൾക്ക് കാത്തിരിക്കുന്നുവെന്ന് ആരാധകർ

നാലു മാസം കൊണ്ട് കുറച്ചത് 26 കിലോ; ഗംഭീര മേക്കോവറിൽ അതീവ സുന്ദരിയായി ഞെട്ടിച്ച് സാനിയ മിർസ; കോർട്ടിലെ വിസ്മയങ്ങൾക്ക് കാത്തിരിക്കുന്നുവെന്ന് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

നാലുമാസം കൊണ്ട് ശരീരഭാരം 26 കിലോ കുറച്ച് ആരാധകരെ ഞെട്ടിച്ച് ടെന്നീസ് താരം സാനിയ മിർസ. കഠിനമായ പരിശീലനത്തിനൊപ്പം ജിമ്മിലും ഏറെ സമയം ചെലവഴിച്ചാണ് ശാരീരിക ക്ഷമത വീണ്ടെടുത്തതെന്ന് സാനിയ പറയുന്നു.സാനിയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇഷാന് ജന്മം നൽകിയശേഷം ചുരുങ്ങിയ മാസം കൊണ്ടാണ് സാനിയ മിർസയുടെ നേട്ടം. കഠിനപ്രയ്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സാനിയ മിർസ പറയുന്നു. എനിക്ക് കഴിയുമെങ്കിൽ നിങ്ങൾക്കും ഇത് എളുപ്പമാണ് എന്ന ഉപദേശത്തോടെ ജിമ്മിൽ സാനിയ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തു. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിനെ വിവാഹം ചെയ്ത സാനിയ മിർസ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇഷാന് ജന്മം നൽകിയത്.

അമ്മയായതിന് പിന്നാലെ ടെന്നീസിൽ നിന്ന് വിട്ടു നിന്ന താരം വീണ്ടും ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്താനുള്ള തീവ്ര പരിശ്രമമാണ് നടത്തുന്നത്. വയറും കാലിന്റെ മസിലുകളും ബലപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളാണ് താരം ഇപ്പോൾ ചെയ്യുന്നത്.ഇഷാന് ഇപ്പോൾ ഒരു വയസാണ് പ്രായം. ശരീര ഭാരം കുറയ്ക്കുന്നതിനെ കുറിച്ചെല്ലാം ആളുകൾ നിരന്തരം ചോദിച്ചിരുന്നു. തനിക്ക് ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ എല്ലാവർക്കും ഇതുപോലെ കഴിയുമെന്നും ഒന്നോ രണ്ടോ മണിക്കൂർ വ്യായാമത്തിനായി മാറ്റിവച്ചാൽ നല്ല മാറ്റമുണ്ടാകുമെന്ന് തനിക്ക് ഉറപ്പ് നൽകാൻ കഴിയുമെന്നും സാനിയ മിർസ വിഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP