Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൊബാർട്ടിലെ റെസ്റ്റോറന്റിൽ വച്ചാണ് ഞങ്ങൾ ആദ്യം കാണുന്നത്; പക്ഷേ അതിനെ വിധി എന്നൊന്നും പറയാനാവില്ല; ടെന്നീസ് കോർട്ടിലേക്ക് മടങ്ങിവരാനൊരുങ്ങുമ്പോൾ ഭർത്താവ് ശുഐബ് മാലിക്കിനെക്കറിച്ച് സാനിയയുടെ വാക്കുകൾ

ഹൊബാർട്ടിലെ റെസ്റ്റോറന്റിൽ വച്ചാണ് ഞങ്ങൾ ആദ്യം കാണുന്നത്; പക്ഷേ അതിനെ വിധി എന്നൊന്നും പറയാനാവില്ല; ടെന്നീസ് കോർട്ടിലേക്ക് മടങ്ങിവരാനൊരുങ്ങുമ്പോൾ ഭർത്താവ് ശുഐബ് മാലിക്കിനെക്കറിച്ച് സാനിയയുടെ വാക്കുകൾ

മറുനാടൻ ഡെസ്‌ക്‌

ന്ത്യൻ ടെന്നീസിന്റെ അഭിമാനമായിരുന്ന സാനിയ മിർസ പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം കഴിച്ചതോടെ പിന്നീട് കുടുംബജീവിതത്തിലേക്ക ഒതുങ്ങി നിന്നത്. സാനിയയുടെ ബേബി ഷവർ ചിത്രങ്ങളും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. ഇപ്പോഴിതാ ടെന്നീസ് കോർട്ടിലേക്ക അടുത്ത വർഷം തിരികെയെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.

 കോർട്ടിലേക്ക് മടങ്ങിവരാൻ ഒരുങ്ങുന്നതിന് ഇടയിൽ, ജീവിതത്തിൽ കടന്നു പോയ പ്രധാനപ്പെട്ട നിമിഷങ്ങളെ കുറിച്ച് പറയുകയാണ് താരം...ഭർത്താവും പാക് മുൻ ക്രിക്കറ്റ് താരവുമായി ശുഐബ് മാലിക്കിനെ ആദ്യം കണ്ട ദിവസത്തെ കുറിച്ച് സാനിയ മനസ് തുറക്കുന്നു...

ഹൊബാർട്ടിലെ റെസ്റ്റോറന്റിൽ വച്ചാണ് ഞങ്ങൾ ആദ്യം കാണുന്നത്. പക്ഷേ അതിനെ വിധി എന്നൊന്നും പറയാനാവില്ല. ഞാൻ അവിടെയുണ്ടെന്ന് അറിഞ്ഞിട്ടാണ് ഷുഐബ് അവിടേക്ക് വന്നത്. അത് ഞാനറിഞ്ഞത് പിന്നീടായിരുന്നു. വിധിക്ക് ഞാൻ എല്ലാ ക്രഡിറ്റും കൊടുക്കും, പക്ഷേ അവിടെ സംഭവിച്ചത് അങ്ങനെയൊന്നായിരുന്നില്ലെന്ന് സാനിയ പറയുന്നു.

ആൺകുട്ടിയായിരുന്നു എങ്കിൽ ഞാൻ ഒരുപക്ഷേ ഒരു ക്രിക്കറ്റ് താരമാവുമായിരുന്നു എന്നും സാനിയ പറയുന്നു. പെൺകുട്ടി ആയതിനാൽ സ്പോർട്സുമായി മുന്നോട്ടു പോകാൻ എന്റെ മുൻപിൽ ഒരുപാട് പ്രതിസന്ധികളുണ്ടായി. പക്ഷേ ടെന്നീസുമായി മുൻപോട്ട് പോകാൻ എനിക്ക് ശക്തി തന്നത് എന്റെ മാതാപിതാക്കളാണ്.

ഫാഷൻ ലോകത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും സാനിയ പറയുന്നു. എന്റെ ശ്രദ്ധ പൂർണമായും ടെന്നീസിലാണ്. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന വ്യക്തിയല്ല ഞാൻ. ടെന്നീസ് കളിക്കാരിയാവുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ജീവിതം മുൻപോട്ടു പോയത് അതിനൊപ്പമാണ്. ഫാഷൻ ഇഷ്ടമാണെങ്കിലും തനിക്ക് ഫാഷൻ മനസിലാവില്ലെന്നും സാനിയ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP