Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു കുഞ്ഞില്ലെങ്കിൽ തന്റെ ജീവിതം പൂർണമാകില്ലെന്ന വിധത്തിലാണ് പലരുടേയും ചോദ്യം; എന്തൊക്കെ നേടിയാലും വനിതാ താരങ്ങൾക്കു മുന്നിൽ അവസാനം ബാക്കിയാവുക 'ഒരു കുഞ്ഞൊക്കെ വേണ്ടേ' എന്ന ചോദ്യം; തുറന്നടിച്ച് സാനിയ മിർസ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ് : വനിതാ കായികതാരങ്ങളോടുള്ള ഇന്ത്യൻ ജനതയുടെ പൊതുവായ മനോഭാവത്തെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. കായിക ജീവിതത്തിൽ എന്തൊക്കെ നേടിയാലും വനിതാ താരങ്ങൾക്കു മുന്നിൽ അവസാനം ബാക്കിയാവുക 'ഒരു കുഞ്ഞൊക്കെ വേണ്ടേ' എന്ന ചോദ്യമാണെന്ന് സാനിയ പറഞ്ഞു.

സംസാരിക്കുമ്പോഴാണ് സാനിയ മിർസ ഇക്കാര്യം പറഞ്ഞത്. 'ഒരു കുഞ്ഞില്ലെങ്കിൽ തന്റെ ജീവിതം പൂർണമാകില്ലെന്ന' വിധത്തിലാണ് ആളുകളുടെ ചോദ്യമെന്നും സാനിയ വിശദീകരിച്ചു. അതേസമയം, വനിതാ താരങ്ങളോടുള്ള ജനങ്ങളുടെ മനോഭാവത്തിൽ ഏറെ മാറ്റം വന്നിട്ടുണ്ടെന്നും രണ്ടു മൂന്നു തലമുറകൾ കൊണ്ട് ഇപ്പോഴുള്ള ചെറിയ പ്രശ്നങ്ങളും മാറുമെന്നാണ് കരുതുന്നതെന്നും സാനിയ വ്യക്തമാക്കി.

ടെന്നിസിൽനിന്ന് വളരെയേറെ നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും ആളുകൾ എപ്പോഴും എന്നോടു ചോദിക്കുന്നത് എപ്പോഴാണ് ഒരു കുഞ്ഞൊക്കെ ആവുക എന്നാണ്. കുഞ്ഞില്ലെങ്കിൽ എന്റെ ജീവിതം പൂർണമാകില്ലെന്ന വിധത്തിലാണ് ഇവരുടെ പെരുമാറ്റം' സ്ത്രീകൾക്കായി നമ്മുടെ സമൂഹം പൊതുവായ ചില ചട്ടങ്ങൾ കൊണ്ടുനടക്കുന്നുണ്ടെന്നും സാനിയ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP