Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന ത്രില്ലർ; ത്രസിപ്പിച്ച പോരാട്ടത്തിനൊടുവിൽ നാലം യുഎസ് ഓപ്പൺ കിരീടം ചൂടി റഫേൽ നദാൽ; മെദ്വെദേവിനെ കീഴടക്കി മുത്തമിട്ടത് തന്റെ 19-ാം ഗ്രാൻഡ്സ്ലാം കിരീടത്തിൽ; ഫെഡററുടെ 20 ഗ്രാൻസ്ലാമെന്ന നേട്ടത്തിനൊപ്പമെത്താൻ നഡാലിന് വേണ്ടത് ഇനി ഒരൊറ്റ കിരീടം: ടെന്നീസിലെ എക്കാലത്തേയും കണക്കുളിലെ മികച്ച താരമെന്ന പദവിക്ക് തൊട്ടടുത്ത് സ്പാനിഷുകാരൻ

അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന ത്രില്ലർ; ത്രസിപ്പിച്ച പോരാട്ടത്തിനൊടുവിൽ നാലം യുഎസ് ഓപ്പൺ കിരീടം ചൂടി റഫേൽ നദാൽ; മെദ്വെദേവിനെ കീഴടക്കി മുത്തമിട്ടത് തന്റെ 19-ാം ഗ്രാൻഡ്സ്ലാം കിരീടത്തിൽ; ഫെഡററുടെ 20 ഗ്രാൻസ്ലാമെന്ന നേട്ടത്തിനൊപ്പമെത്താൻ നഡാലിന് വേണ്ടത് ഇനി ഒരൊറ്റ കിരീടം: ടെന്നീസിലെ എക്കാലത്തേയും കണക്കുളിലെ മികച്ച താരമെന്ന പദവിക്ക് തൊട്ടടുത്ത് സ്പാനിഷുകാരൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ലോകത്തെ ത്രസിപ്പിച്ച പോരാട്ടത്തിനൊടുവിൽ യുഎസ് ഓപ്പൺ ടെന്നിസിൽ റഫേൽ നദാൽ വിജയകിരീടം ചൂടി. സ്‌കോർ 7-5, 6-3, 5-7, 4-6, 6-4. ഫൈനലിൽ റഷ്യൻ താരം ദാനി മദ്ദദെവിനെയാണ് നദാൽ തോൽപിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്റെ തകർപ്പൻ വിജയം. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മദ്ദദെവ് മികച്ച വെല്ലുവിളിയുയർത്തിയെങ്കിലും 33-കാരനായ സ്പാനിഷ് താരം അതെല്ലാം മറികടന്നു. നദാലിന്റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 19-ാം ഗ്രാൻഡ്സ്ലാം കിരീടവും. 20 കിരീടമുള്ള റോജർ ഫെഡററുടെ നേട്ടം മാത്രമാണിനി നദാലിന് മുന്നിൽ കടമ്പയായി മുന്നിലുള്ളത്.

യുഎസ് ഓപ്പൺ നേടുന്ന രണ്ടാമത്തെ മുതിർന്ന താരം കൂടിയാവുകയാണ് നദാൽ കിരീടനേട്ടത്തിലൂടെ. 1970-ൽ തന്റെ 35-ാം വയസ്സിലാണ് പ്രമുഖ താരമായിരുന്ന കെൻ റോസ്വാൾ യുഎസ് ഓപ്പൺ കിരീടം നേടുന്നത്. തന്റെ നാലാം കിരീടം സ്വന്തമാക്കുന്ന നദാലിനിപ്പോൾ വയസ്സ് 33 മാത്രമാണ്. ഗ്രാൻസ്ലാമിലെ ആദ്യ ഫൈനലെന്ന ആശങ്കകളില്ലാതെ ആയിരുന്നു റഷ്യൻ താരമായ മെദ്വെദേവ് രണ്ടാം സീഡായ നഡാലിന് മുന്നിൽ കളിച്ചത്. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലേക്ക് മത്സരം എത്തിക്കുകയും ചെയ്തു ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ടിട്ടും മൂന്നാം സെറ്റിൽ റഷ്യൻ താരം തിരിച്ചുവന്നു. 5-7ന് ആ സെറ്റ് നേടി. നാലാം സെറ്റും മെദ്വെദേവ് നേടി. എന്നാൽ നിർണായകമായ അഞ്ചാം സെറ്റ് സ്വന്തമാക്കി നഡാൽ 19-ാം കിരീടത്തിൽ മുത്തമിട്ടു.

പരിചയ സമ്പനത്തയാണ് നഡാലിന് തുണയായത്. നാല് മണിക്കൂറും 50 മിനിറ്റും ഫൈനൽ പോരാട്ടം നീണ്ടു നിന്നു. മുപ്പതുകാരനായ ശേഷം നഡാലിന്റെ അഞ്ചാമത്തെ പ്രധാനപ്പെട്ട കിരീടമാണിത്. നൊവാക് ദ്യോക്കോവിച്ചിനേയും റോജർ ഫെഡററേയും നേരിടാതെ ഫൈനലിലെത്തി നഡാൽ കിരീടം നേടുന്നത് മൂന്നു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ്. രണ്ടു വർഷം മുമ്പ് സെമി ഫൈനലിൽ ജുവാൻ മാർട്ടിൻ ഡെൽ പോട്രോയേയും ഫൈനിലിൽ കെവിൻ ആൻഡേഴ്സണേയും കീഴടക്കി കിരീടം നേടിയിരുന്നു. കിരീടത്തിന്റെ എണ്ണത്തിൽ ഫെഡറർക്കും നഡാലിനും താഴെ ദ്യോക്കോവിച്ചാണുള്ളത്. ദ്യോകോയുടെ അക്കൗണ്ടിൽ 16 കിരീടങ്ങളുണ്ട്. 14 കിരീടവുമായി പീറ്റ് സാപ്രസ് നാലാമതാണ്.

നിലവിലെ ഒന്നാം നമ്പർ താരമാണ് നഡാൽ. 2008 ബീജിങ് ഒളിമ്പിക്‌സിൽ സ്വർണ മെഡലും നേടിയിട്ടുണ്ട് ഈ സ്പാനിഷുകാരൻ. 2005 മുതൽ 2008 വരെയുള്ള തുടർച്ചയായ നാല് ഫ്രഞ്ച് ഓപ്പൺ അടക്കം 6 എണ്ണം നേടിയിട്ടുണ്ട്. 2008-ലെ വിംബിൾഡനും, ബിയോൺ ബോറീനുശേഷം തുടർച്ചയായി നാല് ഫ്രഞ്ച് ഓപ്പണുകൾ ജയിക്കുന്ന ആദ്യ താരമാണ് നദാൽ. ഓപ്പൺ എറയിൽ ഇദ്ദേഹമുൾപ്പെടെ ആകെ നാല് താരങ്ങൾ മാത്രമേ ഒരേ കലണ്ടർ വർഷത്തിൽത്തന്നെ ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നേടിയിട്ടുള്ളൂ. കളിമൺ കോർട്ടിലെ രാജാവ് എന്നാണ് ടെന്നീസ് ലോകം ഈ കളിക്കാരനെ വാഴ്‌ത്തുന്നത്.

വിംബിൾഡൺ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് നദാൽ. 2004, 2008, 2009, 2011 എന്നീ വർഷങ്ങളിലെ ഡേവിസ് കപ്പ് വിജയിച്ച സ്പാനിഷ് ടീമിലെ അംഗമായിരുന്നു. 2010 യു.എസ് ഓപ്പൺ ജയത്തോടെ കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കുന്ന ഏഴാമത്തേതും ഏറ്റവും പ്രായം കുറഞ്ഞ താരമാവുമായി നദാൽ. കളിമൺ കോർട്ടുകളിൽ വളരെ മികച്ച റെക്കോർഡാണ് നദാലിനുള്ളത്. 2005 മുതൽ 2007 മെയ് വരെയുള്ള കാലയളവിൽ ഇദ്ദേഹം കളിമണ്ണിൽ നേടിയ തുടർച്ചയായ 81 വിജയങ്ങൾ ഒരു റെക്കോർഡാണ്. അതിനാൽ പല ടെന്നീസ് നിരൂപകരും താരങ്ങളും ഇദ്ദേഹത്തെ കളിമൺ കോർട്ടിലെ എക്കാലത്തെയും മികച്ച കളിക്കാരനായി കണക്കാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP