Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി വി സിന്ധു കൊറിയ ഓപ്പൺ സീരീസ് ഫൈനലിൽ; ലോകചാംപ്യൻ നൊസോമി ഒകുഹാര ഫൈനലിൽ സിന്ധുവിന്റെ എതിരാളി

പി വി സിന്ധു കൊറിയ ഓപ്പൺ സീരീസ് ഫൈനലിൽ; ലോകചാംപ്യൻ നൊസോമി ഒകുഹാര ഫൈനലിൽ സിന്ധുവിന്റെ എതിരാളി

മറുനാടൻ ഡസ്‌ക്

ഫൈനൽ പോരാട്ടത്തിൽ സിന്ധുവിന് വെല്ലുവിളിയാകുന്നത് മുൻ ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പ് താരം നൊസോമി ഒകുഹാര.

66 മിനിറ്റു നീണ്ടു നിന്ന മത്സരത്തിൽ, മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു ചൈനയുടെ ഹി ബിങ്ജിയോയെ തോൽപിച്ച് ഫൈനലിൽ എത്തിയത്. സ്‌കോർ 21-10, 17-21,21-16

ഈ വർഷം രണ്ടാം തവണയും കരിയറിൽ അഞ്ചാം തവണയുമാണ് സിന്ധു ഓപ്പൺ സീരിസ് ഫൈനലിലെത്തുന്നത്. ഏപ്രിലിൽ ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് കിരീടം നേടിയിരുന്നു.

കഴിഞ്ഞ മാസം നടന്ന ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ സിന്ധുവിനെ തോൽപ്പിച്ച് ഒകുഹാരമുന്നേറിയിരുന്നു. ഫൈനലിൽ പി.വി സിന്ധു തോറ്റെങ്കിലും ഒരു ചരിത്രനേട്ടത്തോടെയാണ് ഇന്ത്യൻ താരം കോർട്ട് വിട്ടത്.

ഒരു മണിക്കൂറും 49 മിനിറ്റും നീണ്ടു നിന്ന മത്സരത്തിൽ തുടർന്നാണ് ചരിത്രത്തിൽ ഇടം പിടിച്ച ആ റാലി പിറന്നത്. സിന്ധുവും ഒകുഹരയും വിട്ടുകൊടുക്കാൻ തയ്യാറാവാതിരുന്നതോടെ ഷോട്ടുകളുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു കോർക്ക് തലങ്ങും വിലങ്ങും പാഞ്ഞു. അവസാനം 73-ാമത്തെ ഷോട്ടിൽ സിന്ധുവിന് മുന്നിൽ ഒകുഹര വീണു. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 19-21, 22-20, 20-22 എന്ന സ്‌കോറിന് പരാജയപ്പെട്ട സിന്ധു വെള്ളി നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP