Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടെന്നിസ് കോർട്ടിലെ രാജാവ് ദ്യോക്കോവിച്ച് തന്നെ; യുഎസ് ഓപ്പൺ കിരീടത്തിൽ വീണ്ടും മുത്തമിട്ടതോടെ കൈപ്പിടിയിൽ പത്താം ഗ്രാന്റ് സ്ലാം; പൊരുതി വീണ് ഫെഡറർ

ടെന്നിസ് കോർട്ടിലെ രാജാവ് ദ്യോക്കോവിച്ച് തന്നെ; യുഎസ് ഓപ്പൺ കിരീടത്തിൽ വീണ്ടും മുത്തമിട്ടതോടെ കൈപ്പിടിയിൽ പത്താം ഗ്രാന്റ് സ്ലാം; പൊരുതി വീണ് ഫെഡറർ

ന്യൂയോർക്ക് : യുഎസ് ഓപ്പൺ പുരുഷ കിരീടം ലോക ഒന്നാം നമ്പർ താരം സെർബിയയയുടെ നൊവാക് ദ്യോക്കോവിച്ചിന് കിരീടം. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ജോകോവിച്ച് രണ്ടാം സീഡ!് റോജർ ഫെഡററിനെ തോൽപ്പിച്ചത്. സ്‌കോർ 6-4, 7-5, 6-4, 6-4. ഇത് രണ്ടാം തവണയാണ് ജോകോവിച്ച് യുഎസ് ഓപ്പൺ കിരീടം നേടുന്നത്. ജോകോവിച്ചിന്റെ പത്താം ഗ്രാന്റ് സ്ലാം കിരീടമാണിത്. വിംബിൾഡൺ ഫൈനലിലും ഫെഡററെ തോൽപ്പിച്ചിരുന്നു.

ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചും രണ്ടാം നമ്പർ താരം ഫെഡററും നോർക്കു നേർ വന്നപ്പോൾ യുഎസ് ഓപ്പണിൽ അത് സ്വപ്ന ഫൈനലായി. പുലർച്ചെ 1.30നാണ് ഇരുവരും ആർതർ ആഷെയിൽ പോരടിച്ചത്. ഇതോടെ കരിയറിലെ പതിനെട്ടാം ഗ്ലാൻസ്ലാം കിരീടമെന്ന റോജർ ഫെഡററുടെ സ്വപ്‌നം ഇത്തവണയും ഫൈനലിൽ വീണുടഞ്ഞു.

ആദ്യ സെറ്റ് 64ന് ദ്യോകോവിച്ച് പിടിച്ചെങ്കിൽ ശക്തമായി തിരിച്ചടിച്ച ഫെഡറർ 7-5ന് രണ്ടാം സെറ്റ് പിടിച്ചു. മൂന്നാം സെറ്റിലും 4-2 ന് ഫെഡറർ മുന്നിലായിരുന്നു ഏഴാം ഗെയിമിൽ 40- 30ന് മുന്നിലെത്താനായെങ്കിലും ദ്യോകോവിച്ച് തിരിച്ചുപിടിച്ചു. തുടർന്ന് ഫെഡററുടെ സർവീസും ബ്രേക്ക് ചെയ്ത് ദ്യോകോവിച്ച് 6-4ന് സെറ്റ് നേടി. നാലാം സെറ്റിൽ ദ്യോകോവിച്ച് മിന്നുന്ന ഫോമിലായിരുന്നു. ഒരു ഘട്ടത്തിൽ 5-2 ന് അദ്ദേഹം മുന്നിലെത്തി. എന്നാൽ ദ്യോകോവിച്ചിന്റെ സർവീസ് ബ്രേക്ക് ചെയ്ത് ഫെഡറർ 5-4 പിടിച്ചു. എന്നാൽ അടുത്ത ഗെയിം നഷ്ടപ്പെടുത്താതെ ദ്യോകോവിച്ച് സെറ്റും മത്സരവും സ്വന്തമാക്കി.

ഈ വർഷം ഫ്രഞ്ച് ഓപ്പൺ ഒഴികെ മൂന്നു ഗ്രാൻസ്ലാം കിരീടങ്ങളും ഇതോടെ ദ്യോകോവിച്ചിന്റെ പേരിലായി. ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ വാവ്‌റിങ്കയോടെയാണ് ദ്യോകോവിച്ച് തോറ്റത്. കരിയറിലെ ദ്യോകോവിച്ചിന്റെ പത്താം ഗ്രാൻസ്ലാം കിരീടം കൂടിയാണ് അദ്ദേഹം ഇന്ന് സ്വന്തമാക്കിയത്.

ആറു വർഷത്തെ ഇടവേളക്കുശേഷം യു.എസ് ഓപൺ ഫൈനലിൽ ഇടംനേടിയ ഫെഡറർക്ക് ലക്ഷ്യം ആറാം കിരീടം ആയിരുന്നു. 2011ലെ ചാമ്പ്യനായ ദോകോവിച്ചിനും ആറാം ഫൈനലാണിത്. ലോക ടെന്നിസിലെ കരുത്തരായ രണ്ടുപേരുടെ 42ാം അങ്കവും. സെമിയിൽ, നിലവിലെ ചാമ്പ്യൻ മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് കശക്കിയെറിഞ്ഞായിരുന്നു ദ്യോകോവിച്ചിന്റെ ഫൈനൽ പ്രവേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP