Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സംഭവിച്ചാൽ അത് മനോഹരം'; ഒളിംപിക്സിൽ മെഡൽ ലഭിച്ചില്ലെന്ന് കരുതി ആത്മഹത്യ ചെയ്യാനൊന്നും പോവുന്നില്ല; കളിക്കളത്തിലേക്ക് തിരികെ വരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് സാനിയ മിർസ

'സംഭവിച്ചാൽ അത് മനോഹരം'; ഒളിംപിക്സിൽ മെഡൽ ലഭിച്ചില്ലെന്ന് കരുതി ആത്മഹത്യ ചെയ്യാനൊന്നും പോവുന്നില്ല; കളിക്കളത്തിലേക്ക് തിരികെ വരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് സാനിയ മിർസ

മറുനാടൻ മലയാളി ബ്യൂറോ

മെൽബൻ:  തിരിച്ചുവരവ് ഗംഭീരമാക്കിയാണ് സാനിയ മിർസ ഹൊബാർട്ട് ഇന്റർനാഷണൽ ടെന്നീസ് ഡബിൾസ് കിരീടത്തിൽ മുത്തമിട്ടത്. നാദിയ കിചെനോകിനൊപ്പം ഹൊബാർട്ട് ഇന്റർനാഷണൽ ടെന്നീസ് ഡബിൾസ് കിരീടം നേടുമ്പോൾ അഭിമാനമാകുകയാണ്. എന്നാൽ, ഒളിംപിക്സിൽ മെഡൽ ലഭിച്ചില്ലെന്ന് കരുതി ആത്മഹത്യ ചെയ്യാനൊന്നും പോവുന്നില്ലെന്ന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ഒളിംപിക്സ് എന്റെ ചിന്തയിലുണ്ട്. എന്നാൽ ഇപ്പോൾ ഞാനതിൽ ശ്രദ്ധ കൊടുക്കുന്നില്ല, സാനിയ വ്യക്തമാക്കി രംഗത്തെത്തിയത്.

വീണ്ടും കളിക്കളത്തിലേക്ക് തിരികെ വരാൻ സാധിച്ചതിൽ തന്നെ ഞാൻ അഭിമാനിക്കുന്നു. തിരിച്ചു വരവിൽ എന്ത് നേട്ടമുണ്ടായാലും അതെല്ലാം ബോണസായാണ് ഞാൻ കാണുന്നത്. നാലാം വട്ടം ഒളിംപിക്സിൽ കളിക്കാനായാൽ, എന്റെ ക്യാബിനിൽ ഇതുവരെ ഇടംപിടിക്കാത്ത ആ മെഡൽ നേടാനായാൽ, ഞാൻ എന്നെയോർത്ത് അഭിമാനിക്കും...സംഭവിച്ചാൽ അത് മനോഹരം, സംഭവിച്ചില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യാനൊന്നും പോവുന്നില്ല...സാനിയ പറഞ്ഞു.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമിറങ്ങിയ ആദ്യ മത്സരത്തിൽ അസ്വസ്ഥ ആയിരുന്നു ഞാൻ. പക്ഷേ പിന്നെയെല്ലാം സാധാരണയായി തോന്നി. ഇത്തരം നിമിഷങ്ങൾ അതിജീവിച്ചാണ് അത്ലറ്റിന്റെ ജീവിതം. എന്തിനാണ് കളിയിലേക്ക് തിരികെ വരുന്നത് എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയും അതാണ്, ഈ നിമിഷങ്ങൾക്ക് വേണ്ടിയാണ് ഞാൻ തിരികെ വരുന്നത്...സാനിയ പറയുന്നു.

ഇനിയും ടെന്നീസ് എന്നിൽ ബാക്കിയുണ്ടെന്നാണ് വിശ്വാസം. പ്രതീക്ഷിച്ചതിലും നന്നായി കളിക്കാനായി. ശാരീരികമായും ബുദ്ധിമുട്ട് നേരിട്ടില്ല. ഒരുമാസം മുൻപ് കാൽവണ്ണയിലെ മസിലിന് നേരിട്ട വലിവ്, ഫൈനലിലും അനുഭവപ്പെട്ടതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളുണ്ടായില്ല, സാനിയ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP