Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

സെറീന വില്യംസ് എന്ന കൊടുങ്കാറ്റിന് അന്ത്യമാകുന്നു; ഭർത്താവിനെയും കുഞ്ഞിനെയും ഒറ്റയ്ക്കാക്കി ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ അമേരിക്കയിൽ എത്തിയ മേഗന് നിരാശ; ടെന്നീസ് ഇതിഹാസം തോൽവി ഏറ്റു വാങ്ങാൻ തുടങ്ങുമ്പോൾ

സെറീന വില്യംസ് എന്ന കൊടുങ്കാറ്റിന് അന്ത്യമാകുന്നു; ഭർത്താവിനെയും കുഞ്ഞിനെയും ഒറ്റയ്ക്കാക്കി ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ അമേരിക്കയിൽ എത്തിയ മേഗന് നിരാശ; ടെന്നീസ് ഇതിഹാസം തോൽവി ഏറ്റു വാങ്ങാൻ തുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: യുഎസ് ഓപ്പണിന്റെ വനിതകളുടെ ഫൈനൽ മത്സരത്തിലെ തന്റെ ചരിത്രപരമായ 24ാം ഗ്രാന്റ് സ്ലാമിൽ സെറീന വില്യംസിന് ദയനീയമായ പരാജയം. ഇതോടെ സെറീനയെന്ന കൊടുങ്കാറ്റിന് അന്ത്യമാകുന്നുവെന്ന സൂചന ശക്തമായി. യുകെയിൽ ഭർത്താവ് ഹാരി രാജകുമാരനെയും മകൻ ആർച്ചിയെയും ഒറ്റയ്ക്കാക്കി ഉറ്റസുഹൃത്ത് സെറീനയുടെ കളി കാണാൻ അമേരിക്കയിൽ എത്തിയ മേഗൻ മാർകിളിന് ഈ തോൽവിയിൽ കടുത്ത നിരാശയുണ്ടായെന്നും റിപ്പോർട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ടെന്നീസ് ഇതിഹാസം തോൽവി ഏറ്റ് വാങ്ങാൻ തുടങ്ങിയിരിക്കുകയാണ്.

കനേഡിയൻ താരമായ ബിയാൻക ആൻഡ്രീസ്‌കുവാണ് സെറീനയെ പരാജയപ്പെടുത്തിയിരിക്കുന്നത്. 6-3, 7-5 എന്ന സ്‌കോറിനായിരുന്നു സെറീന പരാജയം ഏറ്റ് വാങ്ങിയത്. സെറീനയുടെ ഭർത്താവും റെഡ്ഇറ്റ് കോ ഫൗണ്ടറുമായ അലെക്സിസ് ഓഹാനിയനും സെറീനയുടെ മറ്റ് കുടുംബങ്ങൾക്കുമൊപ്പമായിരുന്നു ആർതർ ആഷെ സ്റ്റേഡിയത്തിലെ ടെന്നീസ് സ്റ്റാർ ബോക്സിൽ മേഗൻ കളി കാണാനിരുന്നത്. വെള്ളിയാഴ്ചയായിരുന്നു മേഗൻ ന്യൂയോർക്കിലെത്തിയിരുന്നത്. മേഗന് പുറകിലായിരുന്നു സെറീനയുടെ സഹോദരി വീനസ് വില്യംസ് ഇരുന്നിരുന്നത്.

അമേരിക്കൻ ഫാഷൻ റീട്ടെയിലറായ ജെ.ക്രൂവിൽ നിന്നുള്ള 118 ഡോളർ വിലയുള്ള ഡെനിം ഷർട്ട് ധരിച്ചായിരുന്നു മേഗനെത്തിയത് .ഇതിന് പുറമെ ്രേഗ കാർഡിഗൻ കോട്ടും ഏവിയേറ്റർ ഷെയ്ഡുകളും മേഗനെ കൂടുതൽ സുന്ദരിയാക്കി. വിൻഡ്സറിൽ നാല് മാസം പ്രായമുള്ള മകൻ ആർച്ചിയെയും ഹാരിയെയും ഒറ്റയ്ക്കാക്കിയാണ് മേഗൻ കളി കാണാനെത്തിയത്. ഹീത്രോവിൽ നിന്നും രാവിലെ ഒമ്പത് മണിക്കുള്ള വിമാനത്തിലായിരുന്നു മേഗൻ യുഎസിലേക്ക് പോയത്. പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് വിമാനം മേഗനെയും വഹിച്ച് ന്യൂയോർക്കിലെത്തിയത്.

മേഗൻ കളി കാണാനെത്തിയാൽ സെറീന കളിയിൽ പരാജയപ്പെടുമെന്ന ആശങ്ക ശക്തമായത് ഇന്നലത്തെ കളിയിലും യാഥാർത്ഥ്യമായിരിക്കുകയാണെന്ന ചർച്ചയും ഇതിനിടെ കൊഴുക്കുന്നുണ്ട്. ഇതിന് മുമ്പ് കഴിഞ്ഞ വിംബിൾഡൺ മാച്ചിൽ മേഗൻ കളി കാണാനെത്തിയപ്പോഴും സെറീന പരാജയപ്പെട്ടിരുന്നു. മേഗൻ ഇന്നലത്തെ കളി കാണാനെത്തിയിരുന്നുവോ എന്ന് സെറീന തന്റെ കോച്ചിനോട് ചോദിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ടെന്നീസ് കളിക്കാർ പൊതുവെ ഇത്തരം അന്ധവിശ്വാസങ്ങൾ അനുവർത്തിക്കുന്നവരാണെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.

23 സിംഗിൾസും 14 ഡബിൾസും 2 മിക്‌സഡ് ഡബിൾസും ഉൾപ്പെടെ 39 ഗ്രാൻഡ്സ്ലാമുകൾ സെറീന നേടിയിട്ടുണ്ട്. 23 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങളും ഇവർ വിജയിച്ചിട്ടുണ്ട്. ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത് ഇവരാണ്. ഒളിമ്പിക്‌സിൽ സ്ത്രീകളുടെ ഡബിൾസിൽ രണ്ട് സ്വർണവും നേടിയിട്ടുണ്ട്. 2005-ൽ ടെന്നിസ് മാസിക പുറത്തിറക്കിയ ഓപ്പൺ എറയിലെ ഏറ്റവും മികച്ച ടെന്നിസ് കളിക്കാരുടെ പട്ടികയിലെ (പുരുഷന്മാരും സ്ത്രീകളും ഉൾപ്പെട്ടത്) സെറീന 17-ആം സ്ഥാനം സ്വന്തമാക്കി. മുൻ ലോക ഒന്നാം നമ്പറായ വീനസ് വില്യംസിന്റെ ഇളയ സഹോദരിയാണ്.

2017ലെ ആസ്‌ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടി സെറീന വില്യംസ് 23 ഗ്രാൻഡ് സ്‌ളാം കിരീടമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. (2017 ജനുവരി 28ന്). സഹോദരി വീനസ് വില്യംസിനെ 6-4, 6-4ന് ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് സെറീന കിരീടം നേടിയത്. സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാൻഡ് സ്‌ളാം കിരീടമെന്ന നേട്ടമാണ് സെറീന വില്യംസ് തിരുത്തിയെഴുതിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP