Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ വർഷം അവസാനത്തോടെ കോർട്ടിലേക്ക് തിരിച്ചെത്തും; അമ്മയായ ശേഷം തിളങ്ങിയ സ്‌റ്റെഫിയാണ് മാതൃക; പരിശീലനം ഉടൻ ആരംഭിക്കുമെന്ന് സാനിയ മിർസ

ഈ വർഷം അവസാനത്തോടെ കോർട്ടിലേക്ക് തിരിച്ചെത്തും; അമ്മയായ ശേഷം തിളങ്ങിയ സ്‌റ്റെഫിയാണ് മാതൃക; പരിശീലനം ഉടൻ ആരംഭിക്കുമെന്ന് സാനിയ മിർസ

സ്പോർട്സ് ഡെസ്‌ക്

ഹൈദരാബാദ്: പരിക്കിനും പ്രസവത്തിനും ശേഷം ഈ വർഷം അവസാനത്തോടെ ടെന്നീസ് കോർട്ടിലേക്ക് മടങ്ങി വരുമെന്ന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. 2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. കാൽ മുട്ടിനേറ്റ പരിക്കിനെത്തുടർന്ന് പിന്നീട് കുറച്ചുകാലം ടെന്നീസിൽ നിന്ന് വിട്ടു നിന്ന സാനിയ കഴിഞ്ഞ വർഷം ഒക്ടോബറിൽ അമ്മയായി. വൈകാതെ പരിശീലനം പുനരാരംഭിക്കനാകുമെന്നാണ് പ്രതീക്ഷയെന്ന് സാനിയ പറഞ്ഞു.

ഈ വർഷം അവസാനത്തോടെ മത്സര ടെന്നീസിൽ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സാനിയ വ്യക്തമാക്കി. ടെന്നീസിൽ തിരിച്ചെത്താൻ ചെറിയ പ്രായമല്ലെന്ന് അറിയാം. എങ്കിലും ടെന്നീസാണ് എന്റെ ജീവിതം. മത്സര ടെന്നീസിൽ തിരിച്ചെത്താനുള്ള കരുത്ത് തനിക്കുണ്ടെന്നാണ് വിശ്വാസമെന്നും താരം പറഞ്ഞു.

വിവാഹത്തിനും അമ്മയായതിനും ശേഷം മത്സര ടെന്നീസിൽ തിരിച്ചെത്തി കിരീടങ്ങൾ സ്വന്തമാക്കിയ സ്റ്റെഫി ഗ്രാഫിനെ ആണ് ഇക്കാര്യത്തിൽ താൻ മാതൃകയാക്കുന്നതെന്നും സാനിയ പറഞ്ഞു. അമ്മയായതിനുശേഷം സ്ത്രീകൾക്ക് അതിന് കഴിയില്ലെന്ന് പലരും പറയാറുണ്ട്. എന്നാൽ സ്ത്രീകൾക്ക് അതിനാവുമെന്ന് തെളിയിച്ചയാളാണ് സ്റ്റെഫി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP