Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് വനിതാ കിരീടം നവോമി ഒസാക്കയ്ക്ക്; തുടർച്ചയായ രണ്ടാം ഗ്രാൻസ്ലാം നേട്ടം പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തി; ചെക്ക് താരത്തെ വീഴ്‌ത്തിയത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്

ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് വനിതാ കിരീടം നവോമി ഒസാക്കയ്ക്ക്; തുടർച്ചയായ രണ്ടാം ഗ്രാൻസ്ലാം നേട്ടം പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തി; ചെക്ക് താരത്തെ വീഴ്‌ത്തിയത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്

സ്പോർട്സ് ഡെസ്‌ക്‌

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക്. ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തിയാണ് ജപ്പാൻ താരം തുടർച്ചയായ രണ്ടാം ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ടത്. സ്‌കോർ 7-6(2), 5-7, 6-4. ഓസ്ട്രേലിയൻ ഓപ്പൺ വിജയത്തോടെ നവോമി ഒസാക്ക റാങ്കിങിലും ഒന്നാമതെത്തി. ഇതോടെ ജപ്പാനിൽനിന്നും ടെന്നീസ് റാങ്കിങിൽ ഒന്നാമതെത്തുന്ന ആദ്യതാരമെന്ന നേട്ടവും ഈ 21-കാരിക്ക് സ്വന്തമായി. യു.എസ്. ഓപ്പൺ കിരീടനേട്ടത്തിന് പിന്നാലെയാണ് ഒസാക്ക ഓസ്ട്രേലിയൻ ഓപ്പണിലും കിരീടം നേടിയതെന്നതും ശ്രദ്ധേയമാണ്. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ചെക്ക് താരം പെട്ര ക്വിറ്റോവയ്ക്കും ഇത് ഏറെ അഭിമാനകരമായ നിമിഷമാണ്. ചെക്ക് റിപ്പബ്ലിക്കിലെ വീട്ടിൽ ആക്രമണത്തിനിരയായ ക്വിറ്റോവ കോർട്ടിൽ തിരിച്ചെത്തിയശേഷം മികച്ച പ്രകടനം പുറത്തെടുത്തതും ഓസ്ട്രേലിയൻ ഓപ്പണിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP