Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

21ാം ഗ്രാൻഡ്സ്ലാം എന്ന സ്വപ്‌നം പൊലിഞ്ഞു; ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനോട് തോറ്റത് ആദ്യ സെറ്റ് സ്വന്തമാക്കിയതിന് ശേഷം; ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് റോജർ ഫെഡറർ പുറത്ത്

21ാം ഗ്രാൻഡ്സ്ലാം എന്ന സ്വപ്‌നം പൊലിഞ്ഞു; ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനോട് തോറ്റത് ആദ്യ സെറ്റ് സ്വന്തമാക്കിയതിന് ശേഷം; ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് റോജർ ഫെഡറർ പുറത്ത്

സ്പോർട്സ് ഡെസ്‌ക്

മെൽബൺ: 21-ാം ഗ്രാൻഡ്സ്ലാമെന്ന റോജർ ഫെഡററുടെ മോഹങ്ങൾക്ക് തിരിച്ചടി. ഓസ്ട്രേലിയൻ ഓപ്പണിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഗ്രീസിന്റെ 14-ാം സീഡ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് സ്വിസ് ഇതിഹാസത്തെ അട്ടിമറിച്ചു. ഇതാദ്യമായാണ് സിറ്റ്സിപാസ് ഒരു ഗ്രാൻഡ്സ്ലാമിന്റെ ക്വാർട്ടർ ഫൈനലിൽ കടക്കുന്നത്.

21-ാം ഗ്രാൻഡ്സ്ലാമും ഏഴാം ഓസ്ട്രേലിയൻ ഓപ്പണും ഇതേ ടൂർണമെന്റിലെ ഹാട്രിക്ക് കിരീടവും തേടിയിറങ്ങിയ ഫെഡററെ 7-6, 6-7, 5-7, 6-7 എന്ന സ്‌കോറിനാണ് സിറ്റ്സിപാസ് മറികടന്നത്. മൂന്ന് മണിക്കൂറും 47 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ തോൽവി.

മൂന്നാം സീഡായ ഫെഡറർക്കെതിരേ സിറ്റ്സിപാസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 12 ബ്രേക്ക് പോയിന്റുകൾ ഉണ്ടായിരുന്നത് വിനിയോഗിക്കാനും ഫെഡറർക്കായില്ല. ആദ്യ സെറ്റ് കൈവിട്ടെങ്കിലും പിന്നീടുള്ള മൂന്നു സെറ്റുകളും സ്വന്തമാക്കിയാണ് സിറ്റ്സിപാസ് മുൻ ലോക ഒന്നാം നമ്പർ താരത്തിന്റെ ക്വാർട്ടർ സ്വപ്നങ്ങൾ തകർത്തു. ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിലേക്കെത്തുന്ന ആദ്യ ഗ്രീക്ക് താരമാണ് സിറ്റ്സിപാസ്. ക്വാർട്ടറിൽ 22-ാം സീഡ് റോബർട്ടോ ബൗറ്റിസ്റ്റയാണ് സിറ്റ്സിപാസിന്റെ എതിരാളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP