Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡേവിസ് കപ്പിൽ ഇന്ത്യയെ തകർത്ത് സെർബിയ ലോകഗ്രൂപ്പിൽ; അവസാന മത്സരത്തിൽ യുകി ഭാംബ്രിക്ക് തോൽവി; ഇന്ത്യ ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പിൽ തുടരും

ഡേവിസ് കപ്പിൽ ഇന്ത്യയെ തകർത്ത് സെർബിയ ലോകഗ്രൂപ്പിൽ; അവസാന മത്സരത്തിൽ യുകി ഭാംബ്രിക്ക് തോൽവി; ഇന്ത്യ ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പിൽ തുടരും

ബാംഗ്ലൂർ: ഡേവിസ് കപ്പ് ലോക ഗ്രൂപ്പിൽ കടക്കാനുള്ള ഇന്ത്യയുടെ മോഹം പൊലിഞ്ഞു. ഇന്ത്യയെ തോല്പിച്ച് സെർബിയ ലോകഗ്രൂപ്പിലെത്തി. രണ്ടാം റിവേഴ്‌സ് സിംഗിൾസിൽ യുകി ഭാംബ്രി തോറ്റതാണ് ഇന്ത്യയുടെ ലോകഗ്രൂപ്പ് മോഹത്തിന് തിരിച്ചടിയായത്.

ഇതോടെ 3-2ന് ജയിച്ച സെർബിയ ലോകഗ്രൂപ്പിലെത്തി. ഇന്ത്യ ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പിൽ തുടരേണ്ടി വരും. ഇന്നു നടന്ന അവസാന റിവേഴ്‌സ് സിംഗിൾസിൽ ഇന്ത്യയുടെ യുകി ഭാംബ്രി സെർബിയൻ താരം ഫിലിപ്പ് ക്രാജിനോവിച്ചിനോടാണ് പരാജയപ്പെട്ടത്. സ്കോർ: 3-6, 4-6, 4-6.

ഞായറാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യയുടെ സോംദേവ് ദേവ്‌വർമൻ ജയിച്ചതിനെ തുടർന്ന് ഇന്ത്യയും സെർബിയയും 2-2 എന്ന നിലയിൽ ഒപ്പത്തിനൊപ്പമെത്തിയിരുന്നു. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ സെർബിയൻ താരം ഡുസാൻ ലാജോവിച്ചിനെയാണ് സോംദേവ് പരാജയപ്പെടുത്തിയത്. ഇതോടെ അവസാന റിവേഴ്‌സ് സിംഗിൾസിൽ ജയിക്കുന്നവർ ലോകഗ്രൂപ്പിലെത്തുമെന്ന സ്ഥിതിയിലായിരുന്നു.

പ്ലേ ഓഫിലെ ആദ്യ രണ്ടു മത്സരങ്ങളിൽ സോംദേവ് സെർബിയൻ താരം ഫിലിപ്പ് ക്രാജിനോവിച്ചിനോടും യുകി ഭാംബ്രി ഡുസാൻ ലാജോവിച്ചിനോടും പരാജയപ്പെട്ടിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ട് ലീഡ് വഴങ്ങിയ ശേഷം ഡബിൾസിൽ ലിയാൻഡർ പേസ്-രോഹൻ ബൊപ്പണ്ണ സഖ്യം ഇന്ത്യക്ക് ആദ്യ ജയം സമ്മാനിച്ചു. പിന്നീട് സോംദേവിന്റെ ജയത്തോടെ ലോകഗ്രൂപ്പിൽ കടക്കാനുള്ള സാധ്യത ഇന്ത്യ സജീവമാക്കി. എന്നാൽ ഭാംബ്രി തോറ്റത് എല്ലാ പ്രതീക്ഷയും തകർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP