Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി ഇഗ സ്യംതെക്ക്; കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടം; കലാശപ്പോരിൽ അമേരിക്കൻ കൗമാരതാരം കൊക്കോ ഗോഫിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്; 'അപരാജിതയായി' ഇനി വീനസിന് ഒപ്പം

ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി ഇഗ സ്യംതെക്ക്; കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടം; കലാശപ്പോരിൽ അമേരിക്കൻ കൗമാരതാരം കൊക്കോ ഗോഫിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്; 'അപരാജിതയായി' ഇനി വീനസിന് ഒപ്പം

സ്പോർട്സ് ഡെസ്ക്

പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്റെ ഇഗാ സ്യംതെക്കിന് കിരീടം. കലാശപ്പോരിൽ അമേരിക്കൻ കൗമാര താരം കൊക്കോ ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ഇഗ കിരീടം ചൂടിയത്. സ്‌കോർ 6-1, 6-3. ഇതിന് മുൻപ് 2020 ഫ്രഞ്ച് ഓപ്പൺ കിരീടം പോളിഷ് സ്വദേശി ഇഗ നേടിയിരുന്നു.



മത്സരത്തിന്റെ തുടക്കം മുതൽ വ്യക്തമായ മേധാവിത്വം ഇഗ പുലർത്തി. ആദ്യ ഗ്രാൻഡ്‌സ്ലാം ഫൈനൽ കളിക്കുന്ന കൊക്കോയ്ക്ക് മത്സരത്തിൽ പിടിമുറുക്കാൻ അനുവദിക്കാതെ പഴുതടച്ച പ്രകടനമാണ് ഇഗ കാഴ്ച വച്ചത്. നീളൻ സെർവുകളും സ്മാഷുകളുമായി ആക്രമണ പോരാട്ടം കാഴ്ച വച്ച ഇഗയുടെ കളിവേഗത കിരീടനേട്ടത്തിൽ നിർണ്ണായക പങ്കു വഹിച്ചു.



സിംഗിൾസിൽ ഇഗയുടെ തുടർച്ചയായ മുപ്പത്തിയഞ്ചാം വിജയവും ആറാം കിരിടനേട്ടവുമാണിത്. ആദ്യ സെറ്റിൽ ഇഗയുടെ മികവിന് മുന്നിൽ പിടിച്ചു നിൽക്കാൻ ഗോഫിനായില്ല. ആദ്യ സെറ്റിൽ രണ്ടു തവണ ഗോഫിന്റെ സെർവ് ബ്രേക്ക് ചെയ്ത ഇഗ 6-1ന് സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിന്റെ തുടക്കത്തിലെ ഇഗയുടെ സെർവ് ബ്രേക്ക് ചെയ്ത് ഗോഫ് തിരിച്ചുവരവിന്റെ സൂചന നൽകി. എന്നാൽ പിന്നീട് നാലാം ഗെയിമിൽ ഗോഫിനെ ബ്രേക്ക് ചെയ്ത ഇഗ ഒപ്പമെത്തി. സ്വന്തം സെർവ് നിലനിർത്തിയ ഇഗ, ഗോഫിന്റെ അടുത്ത സെർവും ബ്രേക്ക് ചെയ്ത് നിർണായക 4-2ന്റെ ലീഡെടുത്തു. സ്വന്തം സെർവ് നിലനിർത്തിയെങ്കിലും തിരിച്ചുവരവിനുള്ള സാധ്യതകൾ അടച്ച് സ്വന്തം സെർവ് നിലനിർത്തി ഇഗ കിരീടത്തിൽ മുത്തമിട്ടു.



18ാം സീഡായ കൊക്കോ ഗോഫ് ഗ്രാൻസ്ലാം ടെന്നിസിൽ ആദ്യമായി ഫൈനൽ കളിച്ചത് ഇത്തവണയാണ്. ടൂർണമെന്റുകളിൽ ഇതുവരെ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയായിരുന്നു ഇത്തവണ മുന്നേറ്റം.


ഒന്നാം റാങ്കുകാരിയായി ഇഗ മത്സരിച്ച ആദ്യ ഗ്രാൻസ്ലാമായിരുന്നു ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ. 21 വയസ്സുകാരിയായ പോളണ്ട് താരത്തിന് ടൂർണമെന്റിൽ കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വന്നില്ല. സീസണിൽ പരാജയമറിയാതെ 35 മത്സരങ്ങൾ പൂർത്തിയാക്കി. ഇതോടെ 2000ൽ തുടർച്ചയായി 35 വിജയങ്ങൾ നേടിയ വീനസ് വില്യംസിന്റെ നേട്ടത്തിന് ഒപ്പമെത്തി. 18ാം സീഡായ കൊക്കോ ഗോഫ് ഗ്രാൻസ്ലാം ടെന്നിസിൽ ആദ്യമായി ഫൈനൽ കളിച്ചത് ഇത്തവണയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP