Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കാത്തിക്കണം സെറീന വില്യംസ് ഇനിയും മാർഗരറ്റ് കോർട്ടിന്റെ സർവകാല ഗ്രാൻസ്ലാം കിരീടനേട്ടത്തിനൊപ്പമെത്താൻ; പുഷ്പം പോലെ സെറീനയെ അട്ടിമറിച്ചത് സിമോണ ഹാലപ്പ്; റുമേനിയൻ താരം വിംബിൾഡൺ കിരീടം നേടുന്നത് ഇതാദ്യം; ഇതുപോലൊരു മത്സരം കളിച്ചിട്ടില്ലെന്നും ഹാലപ്പ്

കാത്തിക്കണം സെറീന വില്യംസ് ഇനിയും മാർഗരറ്റ് കോർട്ടിന്റെ സർവകാല ഗ്രാൻസ്ലാം കിരീടനേട്ടത്തിനൊപ്പമെത്താൻ; പുഷ്പം പോലെ സെറീനയെ അട്ടിമറിച്ചത് സിമോണ ഹാലപ്പ്; റുമേനിയൻ താരം വിംബിൾഡൺ കിരീടം നേടുന്നത് ഇതാദ്യം; ഇതുപോലൊരു മത്സരം കളിച്ചിട്ടില്ലെന്നും ഹാലപ്പ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 24 ഗ്രാൻസ്ലാം കിരീടനേട്ടമെന്ന റെക്കോഡിനൊപ്പമെത്താനുള്ള സെറീന വില്യംസിന്റെ പരിശ്രമം പടിയിൽ വീണുടഞ്ഞു. വിംബിൾഡൻ ഫൈനലിൽ സിമോണ ഹാലപ് വില്യംസിൽ നിന്നും ജയം പിടിച്ചെടുത്തു. 56 മിനിറ്റ് നീണ്ടുനിന്ന കളിയിൽ, 27 കാരിയായ റുമേനിയൻ താരം തന്റെ കരിയറിലെ രണ്ടാമത്തെ സുപ്രധാന കീരീടം നേടി. സ്‌കോർ: 6-2, 6-2. ഒരുറുമേനിയൻ താരം ഇതാദ്യമായാണ് വിംബിൾഡൺ കിരീടം ചൂടുന്നത്.

ഏഴുതവണ വിംബിൾഡൺ ചാമ്പ്യനായ 37 കാരിയായ സെറീനയുടെ ഒടുവിലത്തെ കിരീടം 2017 ലെ ഓസ്‌ട്രേലിയൻ ഓപ്പണായിരുന്നു. ഇതോടെ യുഎസ് ഓപ്പൺ വരെയെങ്കിലും മാർഗരറ്റ് കോർട്ടിന്റെ സർവകാല റെക്കോഡിനൊപ്പമെത്താൻ സെറീന കാത്തിരിക്കണം.
യുക്രെയ്‌നിന്റെ എലിന സ്വിറ്റോലിനയെയാണ് സെമിയിൽ ഹാലെപ് 6-1,6-3ന് തകർത്തു വിട്ടത്. ഇതിലും നല്ലൊരുമത്സരം താൻ കളിച്ചിട്ടില്ലെന്നായിരുന്നു സെറീനയെ പരാജയപ്പെടുത്തിയ ശേഷം ഹാലപ്പിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP