Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുപടി കൂടി ചവിട്ടിയാൽ 23 ാം ഗ്രാൻഡ് സ്ലാം കിരീടത്തിൽ ജോക്കോയ്ക്ക് മുത്തമിടാം; ഫ്രഞ്ച് ഓപ്പണിൽ കാർലോസ് അൽക്കാരസിനെ കീഴക്കി ജോക്കോവിച്ച് ഫൈനലിൽ

ഒരുപടി കൂടി ചവിട്ടിയാൽ 23 ാം ഗ്രാൻഡ് സ്ലാം കിരീടത്തിൽ ജോക്കോയ്ക്ക് മുത്തമിടാം;  ഫ്രഞ്ച് ഓപ്പണിൽ കാർലോസ് അൽക്കാരസിനെ കീഴക്കി ജോക്കോവിച്ച് ഫൈനലിൽ

മറുനാടൻ മലയാളി ബ്യൂറോ

പാരിസ്: 23-ാം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കാൻ നൊവാക് ജോക്കാവിച്ചിന് ഇനി ഒരുമത്സരം മാത്രം ബാക്കി. ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ കാർലോസ് അൽക്കാരസിനെ പരാജയപ്പെടുത്തിയാണ് ജോക്കോ 34-ാം ഗ്രാൻഡ് സ്ലാം ഫൈനലിലേക്ക് കടന്നത്.

കാർലോസ് അൽക്കരാസിനെ 6-3, 5-7, 6-1, 6-1 എന്ന സ്‌കോറിനാണ് ജോക്കോ വീഴ്‌ത്തിയത്. മൂന്നാം സെറ്റിൽ സ്‌കോർ 1-1 എന്ന നിലയിൽ നിൽക്കെയാണ് കാലിലെ പരിക്ക് മൂലം അൽക്കാരസ് ക്ഷീണിതനായത് കളിയുടെ വേഗം കുറച്ചു. ആദ്യ സെറ്റ് തീരാൻ ഏകദേശം ഒരു മണിക്കൂറോളമെടുത്ത മത്സരം പിന്നീട് ജോക്കോ കയ്യിലെടുത്തു.

കാസ്പർ റൂഡ് - അലക്‌സാണ്ടർ സ്വരേവ് രണ്ടാം സെമിയിലെ ജേതാവാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ജോക്കോയുടെ എതിരാളി.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP