Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കി റാഫേൽ നദാൽ; നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക്; ഫ്രഞ്ച് ഓപ്പണിൽ നദാലിന് ഇത് 13-ാം കിരീടം; ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ 20 ഗ്രാൻഡ് സ്ലാം കിരീടമെന്ന ലോക റെക്കോഡിന് ഒപ്പമെത്തി കളിമൺ കോർട്ടിലെ രാജകുമാരൻ; ടൂർണമെന്റിൽ ചാമ്പ്യനായത് ഒരുസെറ്റ് പോലും വഴങ്ങാതെ

ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കി റാഫേൽ നദാൽ; നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക്; ഫ്രഞ്ച് ഓപ്പണിൽ നദാലിന് ഇത് 13-ാം കിരീടം; ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ 20 ഗ്രാൻഡ് സ്ലാം കിരീടമെന്ന ലോക റെക്കോഡിന് ഒപ്പമെത്തി കളിമൺ കോർട്ടിലെ രാജകുമാരൻ; ടൂർണമെന്റിൽ ചാമ്പ്യനായത് ഒരുസെറ്റ് പോലും വഴങ്ങാതെ

മറുനാടൻ ഡെസ്‌ക്‌

പാ​രീ​സ്: പാ​രീ​സി​ന്റെ കി​രീ​ടം നേടി ക​ളി​മ​ൺ കോ​ർ​ട്ടി​ലെ രാ​ജ​കു​മാ​ര​ൻ. റാ​ഫേ​ൽ നദാ​ൽ, നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് ഫ്ര​ഞ്ച് ഓ​പ്പ​ൺ കി​രീ​ടം ചൂ​ടിയത്. ഇ​തോ​ടെ ടെ​ന്നീ​സ് ഇ​തി​ഹാ​സം റോ​ജ​ർ ഫെ​ഡ​റ​റു​ടെ 20 ഗ്രാ​ൻ​ഡ് സ്‌​ലാം കി​രീ​ട​മെ​ന്ന ലോ​ക റി​ക്കാ​ർ​ഡി​നൊ​പ്പം ന​ദാ​ൽ സ്ഥാ​നം​പി​ടി​ച്ചു. സ്പാ​നി​ഷ് താ​ര​ത്തി​ന്റെ 13-ാം ഫ്ര​ഞ്ച് ഓ​പ്പ​ൺ കി​രീ​ട​മാ​യി​രു​ന്നു ഇ​ത്. ടൂ​ർ​ണ​മെ​ൻറി​ൽ‌ ഒ​രു സെ​റ്റ് പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് ന​ദാ​ൽ ചാ​മ്പ്യ​നാ​യ​തെ​ന്നും പ്ര​ത്യേ​ക​ത​യാ​യി.

ഫൈ​ന​ലി​ൽ ആ​ദ്യ ര​ണ്ട് സെ​റ്റും അ​നാ​യാ​സം ന​ദാ​ൽ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ൽ ജോ​ക്കോ​വി​ച്ച് ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ടൈ​ബ്രേ​ക്ക​റി​ൽ സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ നാ​ൽ ക​ളി​മ​ണ്ണി​ലെ രാ​ജ​കു​മാ​ര​ൻ താ​ൻ ത​ന്നെ​യെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ചു. സ്കോ​ർ: 6-0 6-2 7 -5.

പുരുഷ, വനിതാ വിഭാഗങ്ങളിൽ ഒരേ ഗ്രാൻസ്‍ലാമിൽ കൂടുതൽ കിരീടങ്ങളെന്ന സ്വന്തം റെക്കോർഡ് പരിഷ്കരിച്ചാണ് 13–ാം തവണയും നദാൽ ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ടത്.11 ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുള്ള മാർഗരറ്റ് കോർട്ടാണ് രണ്ടാമത്. ഒൻപത് വിംബിൾ‍ഡൻ കിരീടങ്ങളുമായി മാർട്ടീന നവരത്‌ലോവ മൂന്നാമതുണ്ട്. ഫ്രഞ്ച് ഓപ്പണിൽ 100 വിജയങ്ങളെന്ന റെക്കോർഡും നദാലിന്റെ കിരീടനേട്ടത്തിന് ഇരട്ടിമധുരം നൽകുന്നു. ഫ്രഞ്ച് ഓപ്പണിൽ ഇതുവരെ വെറും രണ്ടു മത്സരങ്ങൾ മാത്രമാണ് ഫെഡറർ തോറ്റത്.

രണ്ടു മണിക്കൂറും 41 മിനിറ്റും നീണ്ട കലാശപ്പോരിലാണ് നദാൽ കിരീടം ചൂടിയത്. ഇതോടെ മുപ്പത്തിനാലുകാരനായ നദാൽ, സ്വിറ്റ്സർലൻ‍ഡ് താരം റോജർ ഫെ‍ഡററുടെ 20 ഗ്രാൻസ്‍ലാം കിരീടങ്ങളെന്ന റെക്കോർഡിനൊപ്പമെത്തി. വനിതാ വിഭാഗം കൂടി പരിഗണിച്ചാൽ 24 കിരീടങ്ങളുള്ള മാർഗരറ്റ് കോർട്ട്, 23 കിരീടങ്ങളുള്ള സെറീന വില്യംസ് എന്നിവർ ഫെഡററിനും നദാലിനും മുന്നിലുണ്ട്. നദാലിന്റെ 13–ാം ഫ്രഞ്ച് ഓപ്പൺ കിരീടം കൂടിയാണിത്. ഇതും റെക്കോർഡാണ്. ജോക്കോവിച്ച് ഒരിക്കലേ (2016) റൊളാങ് ഗാരോസിൽ കിരീടമുയർത്തിയിട്ടുള്ളൂ.

നേരത്തെ, അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മാനെ തോൽപിച്ചാണു 2–ാം സീഡ് നദാൽ ഫൈനലിൽ കടന്നത്. സ്കോർ: 6–3, 6–3, 7–6. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് 5 സെറ്റ് നീണ്ട സെമിയിൽ ഒന്നാം സീഡ് ജോക്കോ മറികടന്നത് (6–3, 6–2, 5–7, 4–6, 6–1).

2018ൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ മരിൻ സിലിച്ചിനെ തകർത്ത് കിരീടം ചൂടിയതോടെയാണ് പുരുഷവിഭാഗത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്‍ലാം കിരീടങ്ങളെന്ന റെക്കോർഡ് ഫെ‍ഡറർ സ്വന്തമാക്കിയത്. ഫെഡററുടെ ഗ്രാൻസ‌്‍ലാം കിരീടങ്ങളിൽ ആറ് ഓസ്ട്രേലിയൻ ഓപ്പൺ, ഒരു ഫ്രഞ്ച് ഓപ്പൺ, എട്ട് വിംബിൾഡൻ, അഞ്ച് യുഎസ് ഓപ്പൺ എന്നിവയാണുള്ളത്. നദാലിനാകട്ടെ 13 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾക്കു പുറമെ ഒരു ഓസ്ട്രേലിയൻ ഓപ്പൺ, രണ്ട് വിംബിൾഡൻ, നാല് യുഎസ് ഓപ്പൺ കിരീടങ്ങളുമാണുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP