Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രഞ്ച് ഓപ്പൺ: സിംഗിൾസിന് പിന്നാലെ ഡബിൾസിലും കോക്കോ ഗൗഫിന് തോൽവി; അമേരിക്കൻ സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റിന് കീഴടക്കി ഫ്രഞ്ച് സഖ്യം

ഫ്രഞ്ച് ഓപ്പൺ: സിംഗിൾസിന് പിന്നാലെ ഡബിൾസിലും കോക്കോ ഗൗഫിന് തോൽവി; അമേരിക്കൻ സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റിന് കീഴടക്കി ഫ്രഞ്ച് സഖ്യം

സ്പോർട്സ് ഡെസ്ക്

പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ ഡബിൾസിലും അമേരിക്കൻ കൗമാര താരം കോക്കോ ഗൗഫിന് നിരാശ. വനിതാ സിംഗിൾസിന് പിന്നാലെ ഡബിൾസിലും അമേരിക്കൻ കൗമാര താരം തോറ്റു.

എട്ടാം സീഡായ കോക്കോ ഗൗഫ്-ജെസ്സിക്കാ പെഗുല സഖ്യത്തെ ഫ്രഞ്ച് സഖ്യമായ കരോലിന ഗാർസിയയും ക്രിസ്റ്റീന മ്ലാദെനോവിച്ചുമാണ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റിനാണ് ജയം. സ്‌കോർ 2-6, 6-3, 6-2. ആദ്യ സെറ്റ് നേടിയ ശേഷം അമേരിക്കൻ സഖ്യം നിറംമങ്ങി. 2016ലും ഫ്രഞ്ച് സഖ്യം കിരീടം നേടിയിരുന്നു.

വനിതാ സിംഗിൾസ് ഫൈനലിൽ ഇന്നലെ പോളിഷ് താരം ഇഗാ ഷ്വാംഗ്‌ടെക്കിനോടാണ് കോക്കോ ഗൗഫ് തോറ്റത്. ഫ്രഞ്ച് ഓപ്പണിലെ രണ്ടാം സിംഗിൾസ് കിരീടമാണ് കഴിഞ്ഞ ദിവസം ഇഗാ നേടിയത്. നേരിടുള്ള സെറ്റുകൾക്കായിരുന്നു ജയം. സ്‌കോർ 6-1, 6-3. പതിനെട്ടുകാരിയായ ഗൗഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗായുടെ കിരീട നേട്ടം. 2020ൽ അമേരിക്കയുടെ തന്നെ സോഫിയ കെനിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചായിരുന്നു താരത്തിന്റെ ആദ്യ ഫ്രഞ്ച് കിരീട നേട്ടം. 6-4, 6-1നായിരുന്നു അന്ന് ജയം.

സിംഗിൾസിൽ ഇഗായുടെ തുടർച്ചയായ മുപ്പത്തിയഞ്ചാം വിജയം കൂടിയായിരുന്നിത്. ആറാം കിരിടനേട്ടവും. ആദ്യ സെറ്റിൽ ഇഗായുടെ മികവിന് മുന്നിൽ പിടിച്ചു നിൽക്കാൻ ഗൗഫിനായില്ല. ആദ്യ സെറ്റിൽ രണ്ടു തവണ ഗൗഫിന്റെ സെർവ് ബ്രേക്ക് ചെയ്ത ഇഗാ 6-1ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തിലെ ഇഗായുടെ സെർവ് ബ്രേക്ക് ചെയ്ത് ഗൗഫ് തിരിച്ചുവരവിന്റെ സൂചന നൽകി.

എന്നാൽ പിന്നീട് നാലാം ഗെയിമിൽ ഗൗഫിനെ ബ്രേക്ക് ചെയ്ത ഇഗാ ഒപ്പമെത്തി. സ്വന്തം സെർവ് നിലനിർത്തിയ ഇഗാ, ഗൗഫിന്റെ അടുത്ത സെർവും ബ്രേക്ക് ചെയ്ത് നിർണായക 4-2ന്റെ ലീഡെടുത്തു. തിരിച്ചുവരവിനുള്ള സാധ്യതകൾ അടച്ച് സ്വന്തം സെർവ് നിലനിർത്തി ഇഗാ കിരീടത്തിൽ മുത്തമിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP