Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ച് സെറ്റ് നീണ്ട ത്രില്ലറിൽ കിടിലൻ ഫിനിഷ്! ഡൊമിനിക് തീമിനെ കീഴടക്കി നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം; എട്ടാമത്തെ റെക്കോഡ് കിരീടത്തോടെ വീണ്ടും ഒന്നാം നമ്പർ പട്ടത്തിലേക്ക്; ഫെഡററുടെ ഓൾ ടൈം ഗ്രാൻസ്ലാം റെക്കോഡിലേക്ക് ഇനി ജോക്കോവിച്ചിന് മൂന്നുചുവട് മാത്രം

അഞ്ച് സെറ്റ് നീണ്ട ത്രില്ലറിൽ കിടിലൻ ഫിനിഷ്! ഡൊമിനിക് തീമിനെ കീഴടക്കി നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം; എട്ടാമത്തെ റെക്കോഡ് കിരീടത്തോടെ വീണ്ടും ഒന്നാം നമ്പർ പട്ടത്തിലേക്ക്; ഫെഡററുടെ ഓൾ ടൈം ഗ്രാൻസ്ലാം റെക്കോഡിലേക്ക് ഇനി ജോക്കോവിച്ചിന് മൂന്നുചുവട് മാത്രം

മറുനാടൻ ഡെസ്‌ക്‌

മെൽബൺ: ഞായറാഴ്ച നൊവാക് ജോക്കോവിച്ചിന്റെ ദിവസമായിരുന്നു. അഞ്ച് സെറ്റ് നീണ്ട ത്രില്ലറിൽ ഡൊമിനിക് തീമിനെ അടിയറവ് പറയിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം വീണ്ടും ചൂടി. എട്ടാമത്തെ റെക്കോഡ് കിരീടം നേടി ലോക ഒന്നാം നമ്പർ പദവിയിലേക്ക് ഉജ്ജ്വല മടങ്ങിവരവും. നാല് മണിക്കൂർ നീണ്ട മാരത്തൺ മത്സരത്തിൽ ഓസ്ട്രിയൻ താരം കടുപ്പമേറിയ വെല്ലുവിളിയാണ് സെർബിയൻ താരത്തിന് ഉയർത്തിയത്. സ്‌കോർ-6-4, 4-6, 2-6,6-3, 6-4

തന്റെ 17 ാമത്തെ ഗ്ലാൻസ്ലാം കിരീടം നേടിയ ജോക്കോവിച്ചിന് മുന്നിൽ ഇനി റഫാൽ നദാലും ഫെഡററും മാത്രം. നദാലിന് 19 ഉം ഫെഡറർക്ക് 20 ഉം ഗ്ലാൻസ്ലാം കിരീടങ്ങളാണുള്ളത്.ലോകത്തിലെ തന്റെ പ്രിയപ്പെട്ട സ്റ്റേഡിയത്തിൽ, പ്രിയപ്പെട്ട കോർട്ടിൽ നേടിയ ട്രോഫി തനിക്ക് കിട്ടിയ അനുഗ്രഹമെന്നാണ് ജോക്കോവിച്ച് വിശേഷിപ്പിച്ചത്. ജയത്തോടെ നമ്പർ വൺ പട്ടത്തിലെത്തിയ സെർബ് താരം നദാലിനെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുന്നത്. ഫെഡറർ മൂന്നാം സ്ഥാനത്തുമം തീം നാലാം സ്ഥാനത്തും.=

രണ്ടും മൂന്നും സെറ്റുകളിൽ ജോക്കോവിച്ച് ക്ഷീണിതനായി കാണപ്പെട്ടു. പിന്നീട് മെഡിക്കൽ ടൈം ഔട്ടിന് ശേഷം കണ്ടത് വേറെ ഒരു ജോക്കോവിച്ചിനെയും. എന്നാൽ, 26 കാരനായ തീമിന് സെർബ് താരത്തെ അസ്വസ്ഥനാക്കാനുള്ള എല്ലാ ആയുധങ്ങളും ആവനാഴിയിലുണ്ടായിരുന്നു. ഏതായാലും ജയം കാത്തിരുന്നത് ജോക്കോവിച്ചിനെ തന്നെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP