Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓസ്ട്രേലിയൻ ഓപ്പൺ; മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായി സാനിയ ബൊപ്പണ്ണ സഖ്യം സെമിയിൽ; നാളെ സെമിയിൽ എതിരാളികൾ ബ്രിട്ടന്റെ നീൽ സ്‌കുപ്സ്‌കി-അമേരിക്കയുടെ ഡെസിറെ ക്രോസിക് കൂട്ടുകെട്ട്

ഓസ്ട്രേലിയൻ ഓപ്പൺ; മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായി  സാനിയ ബൊപ്പണ്ണ സഖ്യം സെമിയിൽ; നാളെ സെമിയിൽ എതിരാളികൾ ബ്രിട്ടന്റെ നീൽ സ്‌കുപ്സ്‌കി-അമേരിക്കയുടെ ഡെസിറെ ക്രോസിക് കൂട്ടുകെട്ട്

സ്പോർട്സ് ഡെസ്ക്

സിഡ്‌നി: ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് മിക്സഡ് ഡബിൾസിൽ സെമിയിൽ കടന്നു. എതിരാളികൾ എത്താത്തതിനാൽ ക്വാർട്ടറിൽ വാക്കോവർ ലഭിച്ചു. ഡേവിഡ് വെഗ (സ്പെയ്ൻ)-ഒസ്തപെങ്കോ (ലാത്വിയ) സഖ്യത്തെയാണ് നേരിടേണ്ടിയിരുന്നത്.നാളെ സെമിയിൽ ബ്രിട്ടന്റെ നീൽ സ്‌കുപ്സ്‌കി-അമേരിക്കയുടെ ഡെസിറെ ക്രോസിക് കൂട്ടുകെട്ടിനെ നേരിടും.

വനിതാ സിംഗിൾസിൽ കസാഖ്സ്ഥാന്റെ എലെന റിബാകിനയും ബെലാറസിന്റെ വിക്ടോറിയ അസെരങ്കയും സെമിയിലെത്തി. ക്വാർട്ടറിൽ റിബാകിന ലാത്വിയയുടെ ജെലെന ഒസ്തപെങ്കൊയെ 6-2, 6-4ന് തോൽപ്പിച്ചു. അസരെങ്ക അമേരിക്കയുടെ ജെസിക പെഗുലയെ 6-4, 6-1ന് കീഴടക്കി. ചെക്ക് താരം കരോലിന പ്ലിസ്‌കോവയും പോളിഷ് താരം മഗ്ദ ലിനെറ്റും തമ്മിലുള്ള ക്വാർട്ടർ ഇന്ന് നടക്കും. ബെലാറസിന്റെ അരീന സബലെങ്ക ക്രൊയേഷ്യയുടെ ഡോന വെകികിനെയും നേരിടും.

പുരുഷ സിംഗിൾസിൽ റഷ്യയുടെ കരൺ കചനോവ് അവസാന നാലിൽ ഇടംപിടിച്ചു. ക്വാർട്ടറിൽ 7-6, 6-3, 3-0ന് മുന്നിട്ടുനിൽക്കുമ്പോൾ അമേരിക്കയുടെ സെബാസ്റ്റ്യൻ കോർഡ പരിക്കുമൂലം പിന്മാറി. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും സെമിയിലെത്തി. ചെക്ക് താരം ജിറി ലെഹെകയെ 6-3, 7-6, 6-4ന് കീഴടക്കി.

സെർബിയൻ താരം നൊവാക് ജൊകോവിച്ച് ഇന്ന് ക്വാർട്ടറിൽ റഷ്യയുടെ ആന്ദ്രേ റുബ്ലേവുമായി ഏറ്റുമുട്ടും. അമേരിക്കയുടെ ബെൻ ഷെൽട്ടൺ നാട്ടുകാരനായ ടോമി പോളിനെ നേരിടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP