Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബരേറ്റിനിയെ സെമിയിൽ വീഴ്‌ത്തി നദാൽ; സിറ്റ്സിപാസിനെ തകർത്ത് മെദ്വദേവും; ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ തീപാറും; 21-ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന ചരിത്ര നേട്ടത്തിനരികെ നദാൽ; വനിതകളുടെ ഫൈനലിൽ ബാർട്ടിയും കോളിൻസും ശനിയാഴ്ച നേർക്കുനേർ

ബരേറ്റിനിയെ സെമിയിൽ വീഴ്‌ത്തി നദാൽ; സിറ്റ്സിപാസിനെ തകർത്ത് മെദ്വദേവും; ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ തീപാറും; 21-ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന ചരിത്ര നേട്ടത്തിനരികെ നദാൽ; വനിതകളുടെ ഫൈനലിൽ ബാർട്ടിയും കോളിൻസും ശനിയാഴ്ച നേർക്കുനേർ

സ്പോർട്സ് ഡെസ്ക്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ സ്പാനിഷ് താരം റാഫേൽ നദാൽ റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ നേരിടും. നദാൽ സെമിയിൽ ഇറ്റലിയുടെ ഏഴാം സീഡ് മാതിയോ ബരേറ്റിനിയെ തോൽപ്പിച്ചാണ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഇന്ന് നടന്ന രണ്ടാം സെമിയിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ കീഴടക്കി മെദ്വദേവും ഫൈനലിൽ കടന്നു. ശനിയാഴ്ച നടക്കുന്ന വനിതകളുടെ ഫൈനലിൽ ആതിഥേയ താരവും ഒന്നാം സീഡുമായ ആഷ്ലി ബാർട്ടി അമേരിക്കയുടെ ഡാനിയേല കോളിൻസിനെ നേരിടും.

21-ാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന നദാൽ ഇറ്റാലിയൻ താരം മാതിയോ ബരേറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചു. ബരേറ്റിനിക്കെതിരെ ആധികാരികമായിരുന്നു നദാലിന്റെ പ്രകടനം. ആദ്യ രണ്ട് സെറ്റുകളും ബരേറ്റിനിക്ക് ഒരവസരം പോലും നൽകാതെ നദാൽ സ്വന്തമാക്കി. 3-6 2-6 എന്ന സ്‌കോറുകൾക്കായിരുന്നു ജയം. എന്നാൽ മൂന്നാം സെറ്റ് തിരിച്ചുപിടിച്ച് ബരേറ്റിനിന് മത്സരത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ലക്ഷണം കാണിച്ചു. 6-3നാണ് ബരേറ്റിനി സെറ്റ് സ്വന്തമാക്കായിയത്. എന്നാൽ മത്സരം അഞ്ചാം സെറ്റിലേക്ക് കൊണ്ടുപോകാൻ നദാൽ സമ്മതിച്ചില്ല. 3-6ന് നാലാം നേടി ഫൈനലിലേക്ക് മാർച്ച് ചെയ്തു.

ഗ്രീക്ക് താരം സിറ്റ്സിപാസിനെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു മെദ്വദേവിന്റെ ജയം. സ്‌കോർ 7-6 4-6 4-6 6-1. ആദ്യ സെറ്റിൽ ആധ്യപത്യം നേടിയിട്ടും സിറ്റ്സിപാസിന് ജയിക്കാനായില്ല. ടൈബ്രേക്കിൽ 1-4ന് മുന്നിലായിരുന്നു ലോക നാലാം നമ്പർ. എന്നാൽ തിരിച്ചടിച്ചടിച്ച് മെദ്വദേവ് സെറ്റ് സ്വന്തമാക്കി.

എന്നാൽ രണ്ടാം സെറ്റിൽ സിറ്റ്സിപാസ് മത്സരത്തിലേക്ക് തിരിച്ചെത്തി. രണ്ട് തവണ മെദ്വദേവിന്റെ സെർവ് ബ്രേക്ക് ചെയ്ത താരം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റ് മെദ്വദേവ് ഇതേ സ്‌കോറിന് തിരിച്ചുപിടിച്ചു. നാലാം സെറ്റിൽ ഒരവസരം പോലും മെദ്വദേവ് നൽകിയില്ല.

ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടന്നതിനു പിന്നാലെ സ്പാനിഷ് ടെന്നീസ് താരം റാഫേൽ നദാൽ കണ്ണീരണിഞ്ഞു.21-ാം ഗ്രാൻഡ്സ്ലാം കിരീടത്തേക്കാൾ പ്രധാനം ടെന്നീസ് തുടർന്ന് കളിക്കുക എന്നതാണെന്ന് മത്സര ശേഷം നദാൽ പറഞ്ഞു.

''എപ്പോഴും മികച്ച രീതിയിൽ കളിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. ജയം തന്നെയാണ് ലക്ഷ്യം. ഇവിടെ ടെന്നീസ് കളിക്കാനാകുന്നത് തന്നെ വലിയ കാര്യമായി കരുതുന്നു. എന്തൊക്കെയാണെങ്കിലും 21-ാം ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന എന്നതിനേക്കാൾ എനിക്ക് പ്രധാനം ടെന്നീസ് കളിക്കുക എന്നതാണ്. കാരണം അതാണ് എന്നെ കൂടുതൽ സന്തോഷവാനാക്കുന്നത്.'' - നദാൽ വ്യക്തമാക്കി.

താരത്തിന്റെ കരിയറിലെ ആറാം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലാണിത്. കിരീടം നേടാനായാൽ 21-ാം ഗ്രാൻഡ്സ്ലാം നേട്ടമെന്ന റെക്കോഡാണ് 35-കാരനായ നദാലിനെ കാത്തിരിക്കുന്നത്. നിലവിൽ റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച് എന്നിവർക്കൊപ്പം 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് നദാലിന്റെ പക്കലുള്ളത്.

ഇതിനു മുമ്പ് 2009-ലാണ് നദാൽ അവസാനമായി ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയത്. ഇത്തവണ കിരീടം നേടാനായാൽ നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളും രണ്ട് തവണ വീതം നേടുന്ന നാലാമത്തെ പുരുഷ താരമെന്ന നേട്ടവും നദാലിന് സ്വന്തമാകും. നിലവിൽ ജോക്കോവിച്ച്, റോഡ് ലാവർ, റോയ് എമേഴ്സൺ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP