Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിം മൂന്നാമതും പ്രസവിക്കുന്നു; ആൻഡി മറെ ആഹ്ലാദത്തിൽ; ഇതിഹാസ താരത്തിന്റെ ആഹ്ലാദം ഏറ്റെടുത്ത് ടെന്നീസ് ആരാധകരും

കിം മൂന്നാമതും പ്രസവിക്കുന്നു; ആൻഡി മറെ ആഹ്ലാദത്തിൽ; ഇതിഹാസ താരത്തിന്റെ ആഹ്ലാദം ഏറ്റെടുത്ത് ടെന്നീസ് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

ബെൽജിയം: ടെന്നീസ് താരം ആൻഡി മറെ വീണ്ടും അച്ഛനാകുന്നു. താൻ മൂന്നാം തവണയും പിതാവാകാൻ പോകുന്നു എന്ന് മറെ തന്നെയാണ് വെളിപ്പെടുത്തിയത്. രണ്ടുതവണ വിംബിൾഡൺ ചാമ്പ്യനായ 32 കാരൻ പ്രസവ സമയത്ത് ഭാര്യയുടെ ഒപ്പം നിൽക്കാൻ ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. കഴിഞ്ഞ വിബിംൾഡണിൽ ഭർത്താവിനെ പിന്തുണയ്ക്കാനെത്തിയ കിം പോൾക്ക ഡോട്ടുള്ള് ടോപ്പായിരുന്നു ധരിച്ചത് അന്ന മുതൽ കിം ഗർഭിണി ആയിരിക്കാം എന്ന രീതിയിൽ ചർച്ചകൾ തുടങ്ങിയിരുന്നു. ഇരുവർക്കും ഇപ്പോൾ രണ്ട് പെൺകുട്ടികളാണുള്ളത്. മൂന്ന് വയസുള്ള സോഫിയയും രണ്ട് വയസുള്ള എഡിയും.

പെർത്ത് ഷെയറിലെ ഡൻബ്ലെയിനിൽ നിന്നുള്ള ആൻഡി മറെ സ്‌റ്റോക്‌ഹോം ഓപ്പണിന് പകരം യൂറോപ്യൻ ഓപ്പൺ കളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കാരണം യൂറോപ്യൻ ഓപ്പൺ നടക്കുന്നത് ബെൽജിയത്തിലെ ആൻഡ് വെർപ്പിലാണ്. ഇത് മറെയുടെ വീട്ടിലേക്ക് പോകുന്നതിന് എളുപ്പമുള്ള സ്ഥലമാണ്. അടുത്ത ആഴ്ച കിം പ്രസവിക്കാൻ സാധ്യത ഉണ്ടെന്നാണ് താരം പറയുന്നത്. ആൻഡ്വെർപ്പിൽ പോകാൻ കഴിയുന്നില്ലെങ്കിൽ ഷെഡ്യൂൾ ക്രമീകരിക്കുമെന്നും തുടർന്ന് താൻ ഡേവിസ് കപ്പ് കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി നേരത്തേ ജനിച്ചാൽ തനിക്ക് ആൻഡ്വെർപ്പ് നഷ്ടമാവുകയും പിന്നീട് പാരീസ് മാസ്റ്റേഴ്‌സിൽ കളിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടിയുടെ ജനനസമയത്ത് ഒരു പ്രധാനപ്പെട്ട ടൂർണമെന്റ് നടക്കുന്നത് മറെയ്ക്ക് ഇത് ആദ്യമല്ല. 2016 ൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ നോവാക് ജോക്കോവിച്ച് മറെയെ പരാജയപ്പെടുത്തുമ്പോൾ ആദ്യത്തെ കുട്ടി സോഫിയ ജനിക്കാൻ ഒരാഴ്ച മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മറെ നേരത്തേ ഹിപ് സർജറി നടത്തിയിരുന്നു. 2020 ന്റെ തുടക്കത്തിൽ മികച്ച ഒരു തുടക്കമാണ് മറെ പ്രതീക്ഷിക്കുന്നത്. എന്തായാലും പ്രസവസമയത്ത് തിരക്കുകളെല്ലാം മാറ്റിവെച്ച് ഭാര്യ കിമ്മിനൊപ്പം നിൽക്കാനാണ് താരത്തിന്റെ തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP