Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനുഷ്‌കയെ കണ്ടപ്പോൾ പവലിയനിലെത്തി കെട്ടിപ്പിടിച്ച് വിരാട് കോലി; കളിക്കാർക്കുള്ള പ്രോട്ടോക്കോളിന്റെ ലംഘനമെന്ന് ആരോപണം; ബാംഗ്ലൂർ നായകന് പിന്നാലെ വീണ്ടും വിവാദം

അനുഷ്‌കയെ കണ്ടപ്പോൾ പവലിയനിലെത്തി കെട്ടിപ്പിടിച്ച് വിരാട് കോലി; കളിക്കാർക്കുള്ള പ്രോട്ടോക്കോളിന്റെ ലംഘനമെന്ന് ആരോപണം; ബാംഗ്ലൂർ നായകന് പിന്നാലെ വീണ്ടും വിവാദം

ബാംഗ്ലൂർ: ഇന്നലെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ്- ഡൽഹി ഡെയർ ഡെവിൾസ് പോരാട്ടം മഴയിൽ കുതിർന്നെങ്കിലും മാദ്ധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഒരു വക കിട്ടിയിരുന്നു. ഇന്ത്യൻ ഏകദിന നായകൻ വിരാട് കോലിയും കാമുകി അനുഷ്‌ക ശർമ്മയും തമ്മിലുള്ള പ്രണയ സല്ലാപത്തിന്റെ ചിത്രങ്ങളായിരുന്നു അത്. ഈ ചിത്രങ്ങൾ ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. എന്നാൽ, ഈ ചിത്രങ്ങളുടെ പേരിലും വിരാട് കോലി കുഴപ്പത്തിലായി. അനുഷ്‌കയുടെ സാമീപ്യം മൂലം കോലി കളിക്കാർക്കുള്ള പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ഡൽഹി ഡെയർ ഡെവിൾസ് മത്സരം മഴമൂലം തടസ്സപ്പെട്ടതിനിടെ കോലി പവലിയനിൽ വച്ച് കാമുകി അനുഷ്‌ക ശർമ്മയെ കാണുകയായിരുന്നു. മഴമൂലം മത്സരം തടസ്സപ്പെട്ടതിന് പിന്നാലെ താരങ്ങളെല്ലാം പവലിയനിൽ തിരിച്ചെത്തിയിരുന്നു. പവലിയനിൽ എത്തി മിനിറ്റുകൾക്കുള്ളിൽ വിഐപി ഗ്യാലറിയുടെ അടുത്തുള്ള പവലിയൻ കൊറിഡോറിൽ പ്രത്യക്ഷപ്പെട്ട കോലി അനുഷ്‌കയുമായി സംസാരിച്ചു. അടുത്ത് നിന്ന യുവരാജിനോട് സംസാരിച്ച് കോലി കാമുകിയെ അടുത്തു നിർത്തി കെട്ടിപ്പിടിക്കുകയും ചെയത്ു. ഇരുവരുടെയും കൂടിക്കാഴ്‌ച്ചയും ടെലിവിഷൻ ക്യാമറകളിലൂടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ കൂറ്റൻ സ്‌ക്രീനിൽ തെളിഞ്ഞിരുന്നു.

അനുഷ്‌കയുമായുള്ള ഈ കൂടിക്കാഴ്‌ച്ചയാണ് കോലിയെ വീണ്ടും വിവാദത്തിൽ ചാടിച്ചത്. മത്സരം അവസാനിക്കാതെ താരങ്ങൾ പുറമേ നിന്നുള്ള ആരുമായും സംസാരിക്കരുതെന്നാണ് ക്രിക്കറ്റ് കളിക്കാർക്ക് ബിസിസിഐ പുറപ്പെടുവിച്ച പ്രോട്ടോകോൾ. ഈ പ്രോട്ടോക്കോളിന്റെ ലംഘനമാണ് ചിന്ന സ്വാമി സ്‌റ്റേഡിയത്തിൽ നടന്നതെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ അഭിപ്രായം.

കോലി ബാഗ്ലൂരിന്റെ ക്യാപ്ടനാണ്. കൂടാതെ ഇന്ത്യയുടെ നായകനും. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങൾക്കുള്ള പ്രോട്ടോകോളിനെക്കുറിച്ച് അദ്ദേഹം എപ്പോഴും ബോധവാനായിരിക്കണം എന്നായിരുന്നു ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം ഉയർത്തിയ വിമർശനം. മത്സരം നടക്കുമ്പോൾ താരങ്ങൾ പുറമേ നിന്നുള്ള ആരുമായും സംസാരിക്കരുത്. പുറമേ നിന്നുമുള്ള ഒരാളെ കാണാൻ താരങ്ങൾ ഇരിക്കേണ്ട പവലിയനിൽ നിന്നും ഏഴുന്നേറ്റ് പോകുന്നതും തെറ്റായ നടപടിയാണ്- പത്രം ചൂണ്ടിക്കാട്ടുന്നു.

അതിനിടെ കോലിയുടെ ഭാഗത്തു നിന്നുള്ള വീഴ്‌ച്ച ബിബിസിസിഐയുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. കോലി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടുണ്ടെങ്കിൽ താക്കീത് നൽകുമെന്നാണ് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല അഭിപ്രായപ്പെട്ടത്. വെള്ളിയാഴ്‌ച്ച സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ അമ്പയറോട് തർക്കിച്ചും കോലി വിവാദത്തിൽ ചാടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP