Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

100 മീറ്ററിലുമ 200 മീറ്ററിലും ലോക ചാമ്പ്യനായ ടൈസൺ ഗേയുടെ 15-കാരിയായ മകൾ വെടിയേറ്റുമരിച്ചു; കൊല്ലപ്പെട്ടത് ഒളിമ്പിക് സ്വർണം വാങ്ങുമെന്ന് കരുതപ്പെട്ടിരുന്ന ഭാവി വാഗ്ദാനം

100 മീറ്ററിലുമ 200 മീറ്ററിലും ലോക ചാമ്പ്യനായ ടൈസൺ ഗേയുടെ 15-കാരിയായ മകൾ വെടിയേറ്റുമരിച്ചു; കൊല്ലപ്പെട്ടത് ഒളിമ്പിക് സ്വർണം വാങ്ങുമെന്ന് കരുതപ്പെട്ടിരുന്ന ഭാവി വാഗ്ദാനം

ച്ഛന് നേടാനാകാതെ പോയത് സ്വന്തമാക്കുക എന്നതായിരുന്നു ട്രിനിറ്റി ഗേയുടെ സ്വപ്നം. ഒളിമ്പിക് സ്വർണം സ്വപ്‌നം കണ്ടുനടന്ന ട്രിനിറ്റിയുടെ ജീവിതം പക്ഷേ, കെന്റുക്കിയിലെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിനുമുന്നിൽ ഒരു വെടിയുണ്ടയിൽ അവസാനിച്ചു. 100 മീറ്ററിലെയും 200 മീറ്ററിലെയും ലോകചാമ്പ്യനായ ടൈസൻ ഗേയുടെ 15-കാരിയായ മകൾ ട്രിനിറ്റിക്ക് കഴുത്തിലാണ് വെടിയേറ്റത്.

ഞായറാഴ്ച രാവിലെ രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിനിടെ ട്രിനിറ്റി പെട്ടുപോവുകയായിരുന്നു. കെന്റുക്കി മെഡിക്കൽ സെന്ററിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾക്ക് എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ടൈസൻ ഗേ മാദ്ധ്യമങ്ങളോട് പറഞ്ഞു.ലോകത്തെ ഏറ്റവും വേഗമേറിയ പെൺകുട്ടിയാവുക എന്നതായിരുന്നു ട്രിനിറ്റിയുടെ സ്വപ്‌നമെന്ന് അമ്മ ഷൊഷാന ബോയ്ഡ് പറഞ്ഞു. ആ സ്വപ്‌നം അവർ തട്ടിത്തെറിപ്പിച്ചു. തന്റെ മകൾ ഒരു പാവമായിരുന്നുവെന്നും ബോയ്ഡ് പറഞ്ഞു.

പുലർ്‌ചെ നാല് മണിയോടെയാണ് കെന്റുക്കി യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള റെസ്‌റ്റോറന്റിന് മുന്നിൽ വെടിവെപ്പുണ്ടായത്. രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം പരസ്പരം വെടിയുതിർക്കുകയായിരുന്നു. ട്രിനിറ്റി ഈ കാറുകളിൽ വന്നതാണെന്ന് പൊലീസ് കരുതുന്നില്ല.

അച്ഛനെപ്പോലെ ട്രാക്കിലെ താരമാവുകയായിരുന്നു ട്രിനിറ്റിയുടെയും സ്വപ്നം. മെയിൽ നടന്ന ക്ലാസ് 3എ ഹൈസ്‌കൂൾ മീററിൽ 100 മീറ്ററിൽ നാലാമതും 200 മീറ്ററിൽ അഞ്ചാമതും എത്തിയ ട്രിനിറ്റി, ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ടിരുന്നു. 2007-ൽ ഒസാക്കയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ 100 മീറ്ററിലു 200 മീറ്ററിലും 4-100 മീറ്റർ റിലേയിലും സ്വർണം നേടിയ താരമാണ് ടൈസൺ ഗേ. 100 മീറ്ററിലെ ലോകറെക്കോഡും ഇടക്കാലത്ത് ഇദ്ദേഹത്തിന്റെ പേരിലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP