Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

സഞ്ചാരികൾക്ക് മീതെ രണ്ടായിരം മീറ്റർ തലപ്പൊക്കവുമായി റാസൽഖൈമയിലെ ജബൽ ജൈസ് മലനിരകൾ; സാഹസികത രക്തത്തിൽ അലിഞ്ഞപ്പോൾ സൈക്കിളിൽ മലനിരകൾ കീഴടക്കി തൃശൂർ സ്വദേശി; കൊടും ചൂടിൽ ദുർഘട വഴികൾ താണ്ടി ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത് ഇതാദ്യം; ജൂലാഷ് ബഷീറിന്റെ നേട്ടത്തിൽ അഭിനന്ദനങ്ങളുമായി ഗൾഫ് മലയാളികൾ

സഞ്ചാരികൾക്ക് മീതെ രണ്ടായിരം മീറ്റർ തലപ്പൊക്കവുമായി റാസൽഖൈമയിലെ  ജബൽ ജൈസ് മലനിരകൾ; സാഹസികത രക്തത്തിൽ അലിഞ്ഞപ്പോൾ സൈക്കിളിൽ മലനിരകൾ കീഴടക്കി തൃശൂർ സ്വദേശി; കൊടും ചൂടിൽ ദുർഘട വഴികൾ താണ്ടി ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത് ഇതാദ്യം; ജൂലാഷ് ബഷീറിന്റെ നേട്ടത്തിൽ അഭിനന്ദനങ്ങളുമായി ഗൾഫ് മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: റാസൽഖൈമയിലുള്ള വിനോദ സഞ്ചാര കേന്ദ്രമായ ജബൽ ജൈസ് മലനിരകൾക്ക് മുകളിലേക്ക് സൈക്കിൾ ചവിട്ടിയെത്തി ആദ്യമലയാളിയായി ജൂലാഷ് ബഷീർ. സമുദ്ര നിരപ്പിൽനിന്ന് 1934 മീറ്റർ ഉയരമുള്ള ജബൽ ജൈസ് മലനിരകൾ വിനോദ സഞ്ചാരികൾക്ക് ഏറ്റവും ആകർഷകമായ മലനിരയാണ്. ഈ മലനിരകൾക്ക് മുകളിലേക്ക് അതിസാഹസികമായി സൈക്കിൾ ചവിട്ടി എത്തിയാണ് ജൂലാഷ് പുതു ഉയരങ്ങൾ കീഴടക്കിയത്.

30 കിലോമീറ്റർ താണ്ടിയാണ് മലനിരകൾക്ക് മുകളിൽ ജൂലാഷ് എത്തിയത്. മണിക്കൂർ നീണ്ട യാത്ര തന്നെ ഇതിനായി നടത്തേണ്ടി വന്നു. ജീവൻ പോലും അപകടത്തിലാകുന്ന ഇടങ്ങളിൽ ജാഗ്രതയോടെ സൈക്കിൾ ചവിട്ടിയാണ് ജൂലാഷ് ഉയരങ്ങൾ താണ്ടിയത്. 40 ഡിഗ്രി ചുട്ടു പൊള്ളുന്ന വെയിലത്ത് സൈക്കിൾ ചവിട്ടിയാണ് ജൂലാഷ് നേട്ടം സ്വന്തമാക്കിയത്. തൃശ്ശൂർ ,മതിലകം സ്വദേശിയാണ് ജൂലാഷ് ബഷീർ. ബഷീറിന്റെയും സൗദയുടെയും മകനാണ് ജൂലാഷ്. ദുബായിൽ ബിസിനസ് നടത്തുകയാണ്. ബഷീർ. ജൂബി ,ജുമന ,ജസ്‌നയാണ് സഹോദരങ്ങൾ.

ഇതുവരെ ഒരു മലയാളിയും ഇത്ര സാഹസികമായി ജബൽ ജൈസിലേക്ക് സൈക്കിൾ ചവിട്ടി എത്തിയിട്ടില്ല. യു എ ഇയിലെതന്നെ ഏറ്റവും ഉയരം കൂടിയ ഇവിടം നേരത്തെതന്നെ സന്ദർശകരുടെ ഇഷ്ട കേന്ദ്രമാണ്. കൊടും ചൂടിൽനിന്ന് രക്ഷ തേടി സ്വദേശികളും വിദേശികളും വിനോദസഞ്ചാരികളും കൂട്ടമായെത്തുന്ന ഇടമാണ് ഈ മലനിരകൾ. രാത്രികാലങ്ങളിൽ സാഹസിക യാത്രകൾക്കും തങ്ങാനും ഇഷ്ടപ്പെടുന്നവർക്ക് രാത്രികാലത്ത് മലനിര മടക്കുകളിൽ താമസിക്കുവാനുള്ള സൗകര്യങ്ങളും റാസൽ ഖൈമ ടൂറിസം ഡവലപ്മെന്റ് അഥോറിറ്റി ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് സൈക്കിൾ കീഴടക്കി ജൂലാഷ് താരമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP