Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാന സ്‌കൂൾ കായികമേള ഡിസംബർ 8 മുതൽ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേള ഡിസംബർ എട്ടുമുതൽ 11 വരെ നടക്കും. തിരുവനന്തപുരമാണ് ഇത്തവണത്തെ സംസ്ഥാന കായികമേളയുടെ വേദി. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബാണ് ഇക്കാര്യം അറിയിച്ചത്. കായികാധ്യാപകനിയമനം സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരമായെന്നും മന്ത്രി അറിയിച്ചു.

ഈ മാസം 20 മുതൽ 23 വരെയാണ് നേരത്തെ കായികമേള നിശ്ചയിച്ചിരുന്നത്. എന്നാൽ ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കാനുള്ള സർക്കാർ ഉത്തരവിൽ സ്പോർട്സ് താരങ്ങളും കായികാധ്യാപകരും ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നതോടെ റവന്യു ജില്ലാ സ്‌കൂൾ കായികമേള നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്നാണ് സംസ്ഥാന കായികമേള മാറ്റിയത്. കാര്യവട്ടം എൽഎൻസിപിയിൽ തന്നെയാണ് മേള നടക്കുക.

കായികാദ്ധ്യാപകരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചെന്നും കായികാദ്ധ്യാപകരായി പ്രൊട്ടക്റ്റഡ് അദ്ധ്യാപക ബാങ്കിലുള്ള ഭാഷാ അദ്ധ്യാപകരെയും നിയമിക്കുന്നതിനുള്ള ഡിപിഐയുടെ ഉത്തരവ് പിൻവലിച്ചതായും അദ്ധ്യാപകരുമായുള്ള ചർച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP