Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സച്ചിന് ഇന്ന് അൻപതാം പിറന്നാൾ; സമ്മാനമായി സംഗീതോപഹാരമൊരുക്കി കോഴിക്കോട്ടെ അദ്ധ്യാപകനും വിദ്യാർത്ഥിനിയും; സച്ചിനു വേണ്ടി ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ വരികൾ പാട്ടുകാരിയായ സിലുവിലൂടെ ശ്രുതി മനോഹമരമായി ആസ്വാദകരിലേക്ക്

സച്ചിന് ഇന്ന് അൻപതാം പിറന്നാൾ; സമ്മാനമായി സംഗീതോപഹാരമൊരുക്കി കോഴിക്കോട്ടെ അദ്ധ്യാപകനും വിദ്യാർത്ഥിനിയും; സച്ചിനു വേണ്ടി ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ വരികൾ പാട്ടുകാരിയായ സിലുവിലൂടെ ശ്രുതി മനോഹമരമായി ആസ്വാദകരിലേക്ക്

ജംഷാദ് മലപ്പുറം

കോഴിക്കോട്: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ തന്റെ ആയുസിന്റെ അർധസെഞ്ചുറി പൂർത്തിയാക്കുകയാണ് ഇന്ന്. സച്ചിനോടുള്ള ഇഷ്ടം ഒരു സംഗീതോപഹാരമായി സമർപ്പിക്കുകയാണ് കോഴിക്കോട്ടെ ഒരു അദ്ധ്യാപകനും വിദ്യാർത്ഥിനിയും.

കോഴിക്കോട് മലബാർ കൃസ്റ്റ്യൻ കോളെജ് വിദ്യാർത്ഥിനിയായിരുന്നു കൊടുവള്ളി കിഴക്കോത്ത് സ്വദേശി സിലു ഫാത്തിമ. കോളെജിൽ പഠിക്കുന്ന കാലത്ത് എം.സി വസിഷ്ഠ് എന്ന ഒരു ക്രിക്കറ്റ് ഭ്രാന്തനായ അദ്ധ്യാപകനെ അവർക്ക് ഹിസ്റ്ററിൽ വിഭാഗത്തിൽനിന്ന് ലഭിച്ചു.

ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ തന്റെ ജീവിതായുസിൽ അർധസെഞ്ചുറി പൂർത്തിയാക്കുമ്പോൾ മനോരഹമായ ഒരു പാട്ടെഴുതുയിരിക്കുകയാണ് പ്രൊഫ.എം.സി വസിഷ്ഠ്. അത് ആരെക്കൊണ്ട് പാടിക്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമുണ്ടായില്ല. അങ്ങനെ സച്ചിനുവേണ്ടി ഇംഗ്ലീഷിലും ഹിന്ദിയിലും താനെഴുതിയ വരികൾ പാട്ടുകാരിയായ സിലുവിലൂടെ ശ്രുതിമനോഹമരമായി ആസ്വാദകരുടെ കാതുകളിലെത്തുകയാണ്.

നേരത്തെ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളെജിൽ സച്ചിനെക്കുറിച്ച് 12 ഭാഷകളിൽ വിരചിതമായ 60 പുസ്തകങ്ങൾ ശേഖരിച്ച് എം.സി വസിഷ്ഠിന്റെ നേതൃത്വത്തിൽ ലൈബ്രറി ഒരുക്കിയിരുന്നു. ഇതിനകം ക്രിക്കറ്റിന്റെ ചരിത്രമുൾക്കൊള്ളുന്ന നിരവധി പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

മലബാർ ക്രിസ്റ്റ്യൻ കോളെജിലെ ബിഎ ഹിസ്റ്ററി പഠനശേഷം ഇപ്പോൾ കൊടുവള്ളി കെഎംഒ കോളെജിൽ ബിഎഡ് വിദ്യാർത്ഥിയാണ് സിലു ഫാത്തിമ.തങ്ങളുടെ ഇഷ്ടതാരത്തിനായി ഒരു ഗാനോപഹാരം സമർപ്പിക്കാൻ കഴിഞ്ഞതിലെ ആഹ്ലാദത്തിലാണ് ഗുരുവും ശിഷ്യയും. പാട്ട് വൈകാതെ സോഷ്യൽ മീഡിയ വഴി ശ്രോതാക്കളിലേക്കെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP