Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യൻ ക്രിക്കറ്റ് താരം ഷാർദുൽ ഠാക്കൂർ വിവാഹിതനാകുന്നു; വധു ദീർഘനാളായി സുഹൃത്തായ മിതാലി പരൂൽക്കർ

ഇന്ത്യൻ ക്രിക്കറ്റ് താരം ഷാർദുൽ ഠാക്കൂർ വിവാഹിതനാകുന്നു; വധു ദീർഘനാളായി സുഹൃത്തായ മിതാലി പരൂൽക്കർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഷാർദുൽ ഠാക്കൂർ വിവാഹിതനാകുന്നു. ദീർഘനാളായി സുഹൃത്തായ മിതാലി പരൂൽക്കറാണ് ഷാർദൂലിന്റെ വധു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്നു നടന്നു. വിവാഹം അടുത്ത വർഷമുണ്ടാകും. മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. നൂറിനു താഴെ അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്.

മുപ്പതുകാരനായ ഷാർദുൽ ഠാക്കൂർ, ഇന്ത്യയ്ക്കായി നാല് ടെസ്റ്റുകളും 15 ഏകദിനങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ്. ട്വന്റി20 ലോകകപ്പിനു പിന്നാലെ താരത്തിന് വിശ്രമം അനുവദിച്ചതിനാൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഠാക്കൂർ കളിക്കുന്നില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP