Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയുടെ സ്വന്തം സാക്ഷിയുടെ മനം കവർന്നത് സത്യവർത് കാദിയൻ; റോത്തക്കിൽ നിന്നുള്ള ഗുസ്തിതാരവുമായുള്ള വിവാഹം ഉടൻ

ഇന്ത്യയുടെ സ്വന്തം സാക്ഷിയുടെ മനം കവർന്നത് സത്യവർത് കാദിയൻ; റോത്തക്കിൽ നിന്നുള്ള ഗുസ്തിതാരവുമായുള്ള വിവാഹം ഉടൻ

ന്യുഡൽഹി: റിയോയിൽ വെങ്കലം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ സാക്ഷി മാലിക്കിന്റെ വരന്റെ ചിത്രം പുറത്ത്. സത്യവർത് കാദിയൻ എന്ന ഗുസ്തിതാരമാണ് സാക്ഷിയുടെ മനം കവർന്നത്.

റോത്തക്കിൽ നിന്ന് തന്നെയുള്ള ഗുസ്തി താരമാണ് സത്യവർത്. സാക്ഷി റിയോയിലേക്ക് പോകുന്നതിന് മുൻപ് തന്നെ വിവാഹം തീരുമാനിച്ചിരുന്നതായി സഹോദരൻ സച്ചിൻ പറഞ്ഞു. സത്യവർതിന്റെ പിതാവ് റോത്തക്കിൽ ഗുസ്തി പരിശീലന കേന്ദ്രം നടത്തുകയാണ്. ഉടൻ വിവാഹം നടക്കുമെന്ന് സത്യവർതിന്റെ പിതാവും സ്ഥിരീകരിച്ചു.

97 കിലോഗ്രാം വിഭാഗം ഗുസ്തി താരമാണ് സത്യവർത്. കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലും ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡലും നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP