Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഡ്മിന്റൺ പ്രണയത്തിന് ഒടുവിൽ വിവാഹ കിരീടം ! പത്തു വർഷത്തെ പ്രണയം 'മാംഗല്യ കോർട്ടിലെ മിന്നും സ്മാഷാക്കി' സൈനയും കശ്യപും; താരങ്ങൾ വിവാഹ വാർത്ത പുറത്ത് വിട്ടത് ട്വിറ്ററിലൂടെ; 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കൂട്ടെന്ന്' സൈനയുടെ വാക്കുകൾ; ഹൈദരാബാദിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത് തെലുങ്ക് സിനിമയിലെ താരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവർ

ബാഡ്മിന്റൺ പ്രണയത്തിന് ഒടുവിൽ വിവാഹ കിരീടം ! പത്തു വർഷത്തെ പ്രണയം 'മാംഗല്യ കോർട്ടിലെ മിന്നും സ്മാഷാക്കി' സൈനയും കശ്യപും; താരങ്ങൾ വിവാഹ വാർത്ത പുറത്ത് വിട്ടത് ട്വിറ്ററിലൂടെ; 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കൂട്ടെന്ന്' സൈനയുടെ വാക്കുകൾ; ഹൈദരാബാദിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത് തെലുങ്ക് സിനിമയിലെ താരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവർ

മറുനാടൻ ഡെസ്‌ക്‌

ബാഡ്മിന്റൺ കോർട്ടിലെ താരങ്ങളുടെ പ്രണയം ഒടുവിൽ വിവാഹ കിരീടം സ്വന്തമാക്കി. ഇന്ത്യയുടെ ബാഡ്മിന്റൺ അഭിമാനം എന്ന് വിശേഷിപ്പിക്കാവുന്ന സൈന നെഹ്്വാളും പി. കശ്യപും ഇനി ദാമ്പത്യത്തിന്റെ കോർട്ടിൽ മുന്നോട്ട്. കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഇവർ പ്രണയത്തിലായിരുന്നു. ഇതിന് ഇരട്ടി മധുരം നൽകിയാണ് കഴിഞ്ഞ ദിവസം ഇരുവരും ജീവിത കോർട്ടിൽ കൈപിടിച്ച് ഒന്നിച്ചത്.

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചാണ് ഇക്കാര്യം സൈനയും കശ്യപും ആരാധകരെ അറിയിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കൂട്ട്, ജസ്റ്റ് മാരീഡ് എന്നായിരുന്നു സൈന നേഹ്വാൾ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ഹൈദരാബാദിലായിരുന്നു വിവാഹച്ചടങ്ങുകൾ. തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്ത് നിന്നുള്ളവരും ചടങ്ങിൽ പങ്കെടുത്തു. നേരത്തെ ഡിസംബർ 16 ന് വിവാഹം നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

 ഗോപിചന്ദിന് കീഴിൽ 2005 മുതൽ ഇരുവരും ഒരുമ്മിച്ചാണ് പരിശീലനം നടത്തിവന്നത്. 10 വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹവാർത്ത പരസ്യമാക്കിയത്. കഴിഞ്ഞ ആഴ്ചകളിൽ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ക്ഷണക്കത്ത് നൽകുന്ന നിരവധി ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നു.

28 കാരിയായ സൈന ഒളിമ്പിക്സ് വെങ്കല മെഡലും ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും ഉൾപ്പെടെ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. 32 കാരനായ കശ്യാപ് 2013 ൽ ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമൺ വെൽത്ത് ഗെയിംസിൽ സ്വർണവും നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP