Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താരമൂല്യത്തിൽ ക്രിക്കറ്റ് 'കുമാരൻ' കോഹ്ലിക്കൊപ്പം ഉയരാൻ ബാഡ്മിന്റൺ റാണി ! 50 കോടി രൂപയ്ക്ക് ചൈനീസ് സ്‌പോർട്ട്‌സ് ബ്രാൻഡായ ലി നിങ്ങുമായി പി.വി സിന്ധുവിന്റെ നാലു വർഷ കരാർ; ലോക ബാഡ്മിന്റണിലെ ഏറ്റവും വലിയ സ്‌പോൺസർഷിപ്പ് കരാറായി മാറിയതോടെ സിന്ധുവിന് ലഭിച്ചത് പ്യൂമയും കോഹ്ലിയുമായുള്ളതിന് സമാനമായ പ്രോജക്ട്; 100 കോടി 'ബഡ്ജറ്റിൽ' കോഹ്ലിയുടെ കരാർ തന്നെ മുന്നിൽ

താരമൂല്യത്തിൽ ക്രിക്കറ്റ് 'കുമാരൻ' കോഹ്ലിക്കൊപ്പം ഉയരാൻ ബാഡ്മിന്റൺ റാണി ! 50 കോടി രൂപയ്ക്ക് ചൈനീസ് സ്‌പോർട്ട്‌സ് ബ്രാൻഡായ ലി നിങ്ങുമായി പി.വി സിന്ധുവിന്റെ നാലു വർഷ കരാർ; ലോക ബാഡ്മിന്റണിലെ ഏറ്റവും വലിയ സ്‌പോൺസർഷിപ്പ് കരാറായി മാറിയതോടെ സിന്ധുവിന് ലഭിച്ചത് പ്യൂമയും കോഹ്ലിയുമായുള്ളതിന് സമാനമായ പ്രോജക്ട്; 100 കോടി 'ബഡ്ജറ്റിൽ' കോഹ്ലിയുടെ കരാർ തന്നെ മുന്നിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : ഇന്ത്യൻ മണ്ണിൽ പിറന്ന് ലോക ബാഡ്മിന്റണിന്റെ അനന്ത വിഹായസിലേക്ക് പറന്നുയർന്ന പക്ഷി. പി.വി സിന്ധുവിനെ കുറിച്ച് പറയുമ്പോൾ അഭിമാനിക്കാവുന്ന ഒന്നു കൂടി ഇനി ചരിത്ര താളുകളിൽ ഇടം പിടിക്കും. ചൈനീസ് സ്‌പോർട്ട്‌സ് ബ്രാൻഡായ ലി നിങ്ങുമായി 50 കോടി രൂപയ്ക്ക് നാലു വർഷത്തെ കരാർ ഒപ്പിട്ടുവെന്ന വാർത്ത വന്നതോടെ കായിക ലോകത്തിന്റെ ശ്രദ്ധ തന്നെ നമ്മുടെ സ്വന്തം ബാഡ്മിന്റൺ റാണിയിലാണ്. ലോക ബാഡ്മിന്റണിലെ തന്നെ ഏറ്റവും വലിയ കരാറാണിത്.

40 കോടി രൂപ സിന്ധുവിന് സ്‌പോൺസർഷിപ്പായി ലഭിക്കുമെന്നും ബാക്കി 10 കോടിയുടെ കളിയുപകരണങ്ങളും ലഭിക്കുമെന്നുമാണ് ഇപ്പോൾ കമ്പനി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരങ്ങളെ പറ്റിയുള്ള ഫോബ്‌സ് പട്ടികയിൽ സിന്ധു കഴിഞ്ഞ വർഷം ഇടം നേടിയിരുന്നു. ലോക കായികതാരങ്ങളിലെ പലരേയും പിന്നിലാക്കിയാണ് സിന്ധു ഈ പട്ടികയിൽ ഏഴാം സ്ഥാനം നേടിയത്. 1.25 കോടി രൂപയ്ക്ക് 2014-15 കാലയളവിൽ ചൈനീസ് കമ്പനിയായ ലി നിങ്ങും സിന്ധുവും തമ്മിൽ കരാറെഴുതിയിരുന്നു.

35 കോടി രൂപയ്ക്ക് കിഡംബി ശ്രീകാന്തുമായി ലി നിങ് കഴിഞ്ഞ മാസം കരാർ ഒപ്പിട്ടിരുന്നതാണ് ഇതിനു തൊട്ടു താഴെ വരുന്ന വലിയ കാറുകളിലൊന്ന്. രണ്ടു വർഷം മുമ്പ് പ്യൂമ കമ്പനി വിരാട് കോഹ്‌ലിയുമായുണ്ടാക്കിയ കരാറിന് സമാനമാണ് സിന്ധുവും ലി നിങ്ങുമായി എഴുതിരിക്കുന്ന പുത്തൻ കരാർ. 100 കോടിയുടെ കരാറിൽ എട്ട് വർഷത്തേക്കാണ് പ്യൂമ കോഹ്ലിയുമായി കരാർ ഒപ്പു വച്ചത്. 2016ൽ യോനക്‌സ് സിന്ധുവുമായി വർഷത്തിൽ 3.5 കോടി കരാറിലെത്തി. അത് അവസാനിച്ചതിനു പിന്നാലെയാണ് വമ്പൻ ഓഫറുമായി ലീ നിങ് വീണ്ടുമെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP