2014ലെ സേവുകൾ പാക് സൈന്യത്തെ പ്രകോപിപ്പിച്ചു; 'അതിർത്തിയിൽ സംഘർഷം ഉണ്ടാക്കിയ' മലയാളി; ഓടാനുള്ള മടി ജിവി രാജാ സ്കൂളിലെ അത്ലറ്റിനെ കാവൽക്കാരനാക്കി; ഈ കിഴക്കമ്പലത്തുകാരൻ ഇന്ന് ഇന്ത്യയുടെ വന്മതിൽ; ടോക്യോയിൽ നിന്നും മെഡലുമായി മടങ്ങുന്ന പി ആർ ശ്രീജേഷിന്റെ ഹോക്കി കഥ

സ്പോർട്സ് ഡെസ്ക്
കൊച്ചി: മലയാളികളുടെ ശ്രീയായ രാജ്യത്തിന്റെ അഭിമാനം. ഇനി പി ആർ ശ്രീജേഷ് ചരിത്ര പുരുഷനാണ്. ഇന്ത്യൻ ഹോക്കിയെ ഉന്നതങ്ങളിൽ എത്തിച്ച കാവൽക്കാരൻ. മടിയാണ് ശ്രീജേഷിനെ ഗോൾകീപ്പറാക്കിയത്. ആ മടി തന്നെയാണ് പിന്നീട് ഇന്ത്യൻ ഹോക്കിക്ക് കരുത്തായതും. ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യൻ ഹോക്കിയുടെ കാവൽക്കാരനാണ് പി ആർ ശ്രീജേഷ്. പരിശീലകൻ ഗ്രഹാം റെയ്ഡിന്റെ വാക്കുകൾ കടമെടുത്താൽ 'ടീമിന്റെ വന്മതിലും, ഊർജവും'.
അത്ലറ്റിക്സിനോടായിരുന്നു സ്കൂളിൽ പഠിക്കുമ്പോൾ ശ്രീജേഷിന് താൽപ്പര്യം. എങ്ങനെ ഗോൾ കീപ്പറായെന്ന ചോദ്യത്തിന് ശ്രീജേഷ് നൽകുന്ന ഈ ഉത്തരത്തിൽ എല്ലാമുണ്ട്. ജി.വി.രാജ സ്പോർട്സ് സ്കൂളിൽ ചെന്നശേഷമാണ് ഞാൻ ഹോക്കി ആദ്യമായി കളിക്കുന്നത്. അതുവരെ ഷോട്ട്പുട്ടായിരുന്നു എന്റെ ഇനം. എട്ടാം ക്ലാസിൽ ഹോക്കിയിലേക്ക് വന്നപ്പോൾ ഓടാൻ ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഞാൻ ഗോൾ കീപ്പറായത്. അങ്ങനെ ഗോൾകീപ്പറായ ശ്രീജേഷ് പിന്നീട് തിരിഞ്ഞു നോക്കിയില്ല.
പോസ്റ്റിന് മുന്നിൽ പുതിയ ചരിത്രം കുറിച്ചു. കിഴക്കമ്പലം സെന്റ് ജോസഫ്സ് സ്കൂളിൽ ഓടിത്തുടങ്ങിയ ശ്രീജേഷിന്റെ കൈകളിലേക്ക് ഹോക്കി സ്റ്റിക്ക് എത്തുന്നത് പന്ത്രണ്ടാമത്തെ വയസിൽ. തൊട്ടടുത്ത വർഷം തന്നെ കേരളത്തിന് വേണ്ടി കളത്തിലിറങ്ങി. അണ്ടർ 19 ഇന്ത്യൻ ക്യാംപിലെത്തിയതോടെ ഹോക്കി പന്തിന്റെ വേഗത്തിലായിരുന്നു ശ്രീജേഷിന്റെ വളർച്ച. ഈ യാത്ര ടോക്കിയോവിലെ വെങ്കല മെഡൽ നേട്ടവുമായി. ഇന്ത്യൻ ഹോക്കിയുടെ നായകനായ ആദ്യ മലയാളികൂടിയാണ് ഈ മുപ്പത്താറുകാരൻ. റിയോ ഒളിമ്പിക്സിലെ ക്യാപ്ടൻ.
1972ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മാനുവൽ ഫെഡറിക്സാണ് ഒളിമ്പിക്സിൽ മെഡൽ നേടി ഏക മലയാളി. പശ്ചിമ ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്സിലായിരുന്നു ഇന്ത്യയുടെ നേട്ടം. പിആർ ശ്രീജേഷ് എന്ന കരുത്തനായ ഗോൾകീപ്പറുടെ പോരാട്ടവീറ് 49 കൊല്ലത്തിന് ശേഷം ഇന്ത്യൻ ഹോക്കിക്ക് വീണ്ടും വെങ്കലം നൽകുന്നു.
2014 ഏഷ്യൻ ഗെയിംസിലെ മാന്ത്രിക പ്രകടനം
അത്ലറ്റിക്സിൽ നിന്നു ഹോക്കിയിലെത്തിയ ഈ കൊച്ചി സ്വദേശിയുടെ ഗോൾ കീപ്പിങ് മികവിൽ 2014ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. അന്ന് പതിനാറു വർഷങ്ങൾക്കു ശേഷമാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയത്. ഇതോടെയാണ് ശ്രീജേഷ് ഇന്ത്യയുടെ സ്ഥിരം കാവൽക്കരാനായത്. അന്ന് അതിർത്തിയെ പോലും പിടിച്ചു കുലുക്കി ഈ നേട്ടം.
അതിർത്തിയിൽ പാക്കിസ്ഥാൻ സൈനികർക്കു പ്രകോപനമായി മാറി ഈ ഇന്ത്യൻ ജയം. അന്ന് പാക്കിസ്ഥാൻ മികച്ച ഹോക്കി ടീമായിരുന്നു. സ്വർണം ഉറപ്പിച്ചാണ് പോരിന് ഇറങ്ങിയത്. എന്നാൽ ശ്രീജേഷിന്റെ ഫോം പ്രതീക്ഷ തകർത്തു. അന്ന് തങ്ങളുടെ ടീമിനെ തോൽപ്പിക്കാൻ തക്കവണ്ണം ശ്രീജേഷ് നടത്തിയ പ്രകടനം പാക്കിസ്ഥാൻ സൈനികരുടെ സമനില തെറ്റിക്കുകയായിരുന്നു.
ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനൽ കഴിഞ്ഞ സമയത്ത് അതിർത്തിയിൽ വെടിവയ്പുണ്ടായി. ഇക്കാര്യം ബിഎസ്എഫ് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഹോക്കിയാണ് ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ദേശീയ കായിക ഇനം. ഇന്ത്യ ക്രിക്കറ്റിനെ നെഞ്ചിലേറ്റി മുന്നോട്ട് പോകുമ്പോഴും പാക്കിസ്ഥാന് ഹോക്കി ക്രിക്കറ്റിനോളം പ്രിയപ്പെട്ടതാണ്. ഹോക്കിയിൽ ഇന്ത്യയുമായുള്ള പോരാട്ടം പാക്കിസ്ഥാന് അഭിമാനപ്രശ്നമാണ്.
ഇഞ്ചിയോൺ ഏഷ്യാഡിലെ ആദ്യ കളിയിൽ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിച്ചിരുന്നു. ഫൈനലിലും പരമ്പരാഗത എതിരാളികൾ നേർക്കു നേർ എത്തി. കളിയിൽ മുൻതൂക്കം നൽകിയതും പാക്കിസ്ഥാന്. ആദ്യം ഗോളടിച്ച് വിജയ വഴിയിൽ അവർ മുന്നേറുകയും ചെയ്തു. പിന്നെ പൊരുതിക്കളിച്ച് ഇന്ത്യ സമനില ഗോൾ നേടി. മുഴുവൻ സമയത്ത് സമനില. ഇനി പെനാൽട്ടി കിക്ക്. അപ്പോഴും തോൽക്കുമെന്ന് പാക്കിസ്ഥാൻ കരുതിയില്ല. കാരണം പാക് ഗോൾ വലകാക്കുന്നത് ഇമ്രാൻ ബട്ട്. ഇന്ത്യക്ക് വേണ്ടിയാണെങ്കിൽ ശ്രീജേഷെന്ന കൊച്ചു പയ്യൻ.
മത്സര പരിചയത്തിലും കളി മികവിലും ഇമ്രാൻ ബട്ട് തന്നെയാണ് മിടുക്കൻ. പക്ഷേ ഇഞ്ചിയോണിലെ ദിവസം ശ്രീജേഷിന്റേതായിരുന്നു. രാജ്യമർപ്പിച്ച പ്രതീക്ഷ ശ്രീ കാത്തു. പാക്കിസ്ഥാന്റെ രണ്ട് പെനാൽട്ടി കിക്കുകൾ ശ്രീജേഷ് തടഞ്ഞു. മലയാളി നൽകിയ മുൻതൂക്കം ഇന്ത്യൻ താരങ്ങളും മുതലാക്കി. ഇമ്രാൻ ബട്ടിനെ മറികടന്ന് നാല് കിക്കുകൾ വലയിലെത്തി. ഇതോടെ പാക്കിസ്ഥാൻ തോറ്റു. ശ്രീജേഷിന്റെ സേവുകളുടെ കരുത്തിൽ ഇന്ത്യ ഇഞ്ചിയോണിൽ നിന്ന് സ്വർണ്ണവുമായി മടങ്ങി. ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ചു.
പ്രകോപനമുണ്ടാക്കി പാക്കിസ്ഥാൻ സൈന്യം
2014ലെ ആ വിജയമാണ് ഇന്ത്യൻ ഹോക്കിക്ക് വീണ്ടും തിരിച്ചു വരവിന് അവസരമൊരുക്കിയത്. അന്ന് ഇഞ്ചിയോണിൽ തകർച്ചയിൽ നിന്ന് ഇന്ത്യൻ ഹോക്കി ഉയർത്തെഴുന്നേറ്റപ്പോൾ പാക്കിസ്ഥാന് പിടിച്ചില്ലത്രേ. അതാണ് അന്ന് അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇന്ത്യൻ അതിർത്തി രക്ഷാ സേന തന്നെ പറഞ്ഞിരുന്നു.
ഇന്ത്യയുടെ വിജയത്തിൽ പ്രകോപിതരായി അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും പാക് സൈന്യം വെടിവെപ്പ് രൂക്ഷമാക്കി. അത് പിന്നീട് വലിയ സംഘർഷവുമായി. ഇന്ത്യാ-പാക് നയതന്ത്ര ബന്ധങ്ങൾക്ക് ഉലച്ചിലുണ്ടാകുന്നതും അവിടെ നിന്നാണ്. അതിർത്തിയിലെ 2014ലൈ പ്രശ്നങ്ങൾ ഏഷ്യൻ ഗെയിസ് ഫൈനലിൽ ഇന്ത്യയോടേറ്റ പരാജയത്തിന് ശേഷമെന്ന് ബിഎസ്എഫ് വൃത്തങ്ങൾ വ്യക്തമാക്കി.
ബി.എസ്.എഫ് പറയുന്നത് ശരിയാണെങ്കിൽ പാക് വിജയം തടഞ്ഞ ഇന്ത്യൻ ഗോൾ വലകാത്ത കൊച്ചിക്കാരൻ ശ്രീജേഷ് തന്നെയാണ് സംഘർഷത്തിന്റെ യഥാർത്ഥ ഉത്തരവാദി!
കിഴക്കമ്പലത്തിന്റെ സ്വന്തം ശ്രീ
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് പാറാട്ടു രവീന്ദ്രന്റെ മകനായി 1986 മെയ് 8നു ജനിച്ചു. മുൻ ലോങ്ജമ്പ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ. ഗ്രൗണ്ടിലെ പ്രണയം തന്നെയാണ് ശ്രീജേഷിന്റെ ജീവിത സഖിയായി അനീഷ്യയെ മാറ്റിയത്.
2006ലാണ് എറണാകുളംകാരൻ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. പിന്നീട് തിരിഞ്ഞുനോക്കിയില്ല. പതിനഞ്ച് വർഷമായി ഗോൾവല കാക്കുന്നു. ലണ്ടൻ, റിയോ ഒളിമ്പിക്സ് സംഘത്തിലെ ഒന്നാംനമ്പർ ഗോളിയായി. റിയോയിൽ ക്വാർട്ടർവരെ എത്തിയ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
ടോക്യോയിൽ ശ്രീജേഷിന് മൂന്നാം ഒളിമ്പിക്സായിരുന്നു. ടീമിലെ ഏറ്റവും പരിചയസമ്പന്നൻ.
ലോക റാങ്കിങ്ങിൽ നാലാമതുള്ള ഇന്ത്യക്ക് ഈ പരിചയ സമ്പത്ത് കരുത്തായി. 41 വർഷങ്ങൾക്കുശേഷം ധ്യാൻചന്ദിന്റെ പിന്മുറക്കാർ മെഡൽ നേടി.
കേരളംപോലെ ഹോക്കിക്ക് അത്ര സ്വാധീനമില്ലാത്തിടത്തുനിന്ന് ഇത്രയുംകാലം ഇന്ത്യക്കായി കളിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട് ശ്രീജേഷിന്. അതുപോലെ ഉത്തരവാദിത്തവും. മൂന്ന് വർഷമായി ടോക്യോ ലക്ഷ്യമിട്ടുള്ള ഒരുക്കത്തിലായിരുന്നു ശ്രീജേഷ്. ആ പ്രയ്തനം വെറുതെയായില്ല. ലോകത്തെ ഏറ്റവും മികച്ച ഹോക്കി ഗോൾ കീപ്പറായി ഈ എറണാകുളത്തുകാരൻ മാറി.
2012 ലണ്ടനിലായിരുന്നു ആദ്യ ഒളിമ്പിക്സ്. അന്ന് അമ്പരപ്പായിരുന്നു. എന്നെപ്പോലുള്ള ചെറുപ്പക്കാരന് എല്ലാം അത്ഭുതമായിരുന്നു. വിജയത്തെക്കാൾ പ്രധാനം മഹാമേള അനുഭവിക്കുക എന്നതായിരുന്നു. കേട്ടറിഞ്ഞ് മാത്രമുള്ള പല കാര്യങ്ങളും നേരിൽക്കാണുമ്പോഴുള്ള കൗതുകം-ശ്രീജേഷ് ആദ്യ ഒളിമ്പിക്സ് അനുഭവം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. നാല് വർഷം കഴിഞ്ഞ് റിയോയിൽ ആ മനസ്സായിരുന്നില്ല. മനസ്സ് മുഴുവൻ കളിയായിരുന്നു. ടീമിന്റെ ക്യാപ്റ്റനാകാനുള്ള ഭാഗ്യവുമുണ്ടായി. സെമിയിൽ എത്തുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, ക്വാർട്ടറിൽ നമ്മൾ പുറത്തായി. ഇത്തവണ തെറ്റില്ല-ഇങ്ങനെ പറഞ്ഞായിരുന്നു ടോക്കിയോവിലേക്കുള്ള യാത്ര. അത് പിഴച്ചില്ല.
- TODAY
- LAST WEEK
- LAST MONTH
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- നാലുതവണ ജയിപ്പിച്ച ജനങ്ങൾക്ക് നന്ദി; നിയമസഭയിൽ വഷളത്തരങ്ങൾ കേട്ടാൽ മതിയല്ലോ...പാവപ്പെട്ട കുട്ടികൾ ഇതെല്ലാം കേട്ട് പഠിച്ച് വഴി തെറ്റി പോയില്ലല്ലോ എന്ന പരിഹാസം; ദേശ വിരുദ്ധ ചിന്താഗതിയുള്ള നിയോജക മണ്ഡലങ്ങൾ സൃഷ്ടിക്കപ്പെടുന്നത് വോട്ടു ബാങ്കുകളുടെ ലിബറൽ രാഷ്ട്രീയത്തെക്കാൾ അപകടകരമെന്ന് ഡോ ഗോപകുമാർ; ന്യൂസ് അവറിൽ 'ജലീൽ' തകർന്നപ്പോൾ
- കുറ്റം ആരോപിക്കപ്പെട്ട സമയം 50 ലധികം തവണ ഡിജിപി ബെഹ്റ ദിലീപിനെ വിളിച്ചു; ഇവർ കള്ളനും പൊലീസും കളി ആയിരുന്നോ? ഏട്ടൻ വല്ല മെസിയോ, മറഡോണയോ ആണോ.. പറയൂ ഫാൻസ്; ദിലീപ് നിരപരാധിയെങ്കിൽ നടി അക്രമിക്കപ്പെട്ട ദിവസം വ്യാജ രേഖകൾ ഉണ്ടാക്കി, താൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് എന്ന് എന്തിന് വരുത്തി? 10 ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ
- ഹവായ് ചെരുപ്പിടുന്നവർക്കും വിമാനയാത്ര സാധ്യമാകുമെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കി; 'ആകാശ എയർ' ചിറകുവിരിച്ചതിന് പിന്നാലെ ഇതിഹാസ സമാനമായ ബിസിനസ് ജീവിതം ചരിത്രമാക്കി മടക്കം; ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു
- വിരമിച്ച ശേഷം കോടതി കയറി ഇറങ്ങി കേസു നടത്താൻ താൽപ്പര്യമില്ലെന്ന് വിസി; ഗവർണ്ണർ അസാധുവാക്കിയാൽ അതും പൊല്ലപ്പാക്കും; എല്ലാവർക്കും പേടി ശക്തം; കണ്ണൂർ സർവ്വകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് നിയമന ഉത്തരവ് കിട്ടുന്നില്ല; പ്രിയാ വർഗ്ഗീസിന് കേരളവർമ്മയിലെ ജോലി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നേക്കും
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- 15 രാജവെമ്പാല; അഞ്ച് പെരുമ്പാമ്പ്; രണ്ട് ആമയും ഒരു കുരങ്ങും; ചെന്നൈ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗേജ് കണ്ട് ഞെട്ടി കസ്റ്റംസ്
- പാലാപ്പള്ളി തിരുപ്പള്ളി; ഡോക്ടർമാരായ സാവനും സഫീജിന്റെയും തകർപ്പൻ പാട്ട് സൈബറിടത്തിൽ വൈറൽ; ഇരുവരും നല്ല ഡോക്ടർമാരും നല്ല ഡാൻസർമാരുമാണെന്നും വീഡിയോക്കൊപ്പം ആരോഗ്യമന്ത്രി വീണ ജോർജജ്
- വിമർശനങ്ങൾ ഉണ്ടാക്കാതെ ഔചിത്യവും അന്തസ്സും ഉയർത്തി വേണം സമിതി അംഗങ്ങളുടെ യാത്രയെന്ന് ചട്ടം; ഭരണഘടനയിലെ അടിസ്ഥാന കടമകൾ അത്യുന്നതമായ നിലയിൽ പാലിക്കണമെന്നും വ്യവസ്ഥ; 'ആസാദ് കാശ്മീരിൽ' നിയമസഭാ പെരുമാറ്റ ചട്ടത്തിലെ 27ഉം49ഉം വകുപ്പുകളുടെ ലംഘനം; സ്പീക്കർക്ക് വെറുതെ ഇരിക്കാൻ കഴിയില്ല; ജലീൽ എല്ലാ അർത്ഥത്തിലും കുടുങ്ങും
- ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നൽകിയില്ല; ഇടപ്പള്ളിയിലെ കെ.എഫ്.സി. റെസ്റ്റോറന്റിനെതിരെ നടപടി; 3500 രൂപ നഷ്ടപരിഹാരം നൽകണം
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- നിങ്ങൾ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകൾ വരുന്നത്; ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? റിയാസ് സലിമിന് നേരെ ചോദ്യം ചോദിച്ചത് മാത്രമേ മീര അനിലിന് ഓർമ്മയുള്ളൂ..! കോമഡി സ്റ്റാർസിന്റെ അവതാരകയെ വെള്ളംകുടിപ്പിച്ച മറുപടികളുമായി ബിഗ് ബോസ് താരം
- ദുബായിൽ നിലയുറപ്പിച്ചപ്പോൾ അന്തർധാര തുടങ്ങി; കൊച്ചി ഡ്യൂട്ടിഫ്രീയിൽ സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ശക്തികൂടി; തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; നന്നായി എണീറ്റ് നിന്നിട്ട് എല്ലാം പറയാം; തോന്നുപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തിയത് ഇന്നും അഭിമാനം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തിരിച്ചുവരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ്ങ് നടത്താനെന്ന് പറഞ്ഞ് വക്കീൽ ഗുമസ്തയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി; യുവതിക്ക് തണുത്ത പാനീയം നൽകി പീഡിപ്പിച്ചു; നഗ്നവീഡിയോകൾ പകർത്തി തുടർപീഡനം; ഹോട്ടലിൽ വച്ച് യുവതിയുടെ സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി തള്ളിക്കയറ്റി; നെൽകോ ഹോംസ് ഡയറക്ടർ ടോണി ചെറിയൻ അറസ്റ്റിൽ
- 'മീശ ഫാൻ ഗേൾ എന്ന പേജ്; ക്ലോസപ്പ് റീൽസിൽ ആരെയും വീഴ്ത്തുന്ന സ്റ്റൈൽ മന്നൻ! ഇൻസ്റ്റയിൽ വൈറലാകാൻ ടിപ്സ് നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളെ സമീപിക്കും; നേരത്തെ പൊലീസിൽ ആയിരുന്നെന്നും അസ്വസ്ഥതകൾ കാരണം രാജിവെച്ചെന്നും വിശ്വസിപ്പിച്ചു; വിനീത് സ്ത്രീകളെ വലയിലാക്കിയിരുന്നത് ഇങ്ങനെ
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- നടി നിർമ്മിച്ച സിനിമയിലൂടെ സംവിധായക അരങ്ങേറ്റം; അടുപ്പം പ്രണയമായി; 1995ൽ രാധികയുമായി വിവാഹം; അടുത്ത വർഷം അവർ പിരിഞ്ഞു; രണ്ടാം കെട്ടും വിവാഹമോചനമായി; വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്ന് ജയറാമിനെ വിളിച്ചതും വിവാദമായി; വിടവാങ്ങുന്നത് ക്ലാസ് ഓഫ് 80'സ് മനപ്പൂർവ്വം മറന്ന താരം; പ്രതാപ് പോത്തന്റേത് ആർക്കും പിടികൊടുക്കാത്ത വ്യക്തിജീവിതം
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്